എഡിറ്റോറിയല്‍-എന്തിനീ നിസംഗത

ക്രിസ്തുവിനോളം പഴക്കവും പാരമ്പര്യവുമുള്ള ഒന്നാണ് കേരള കത്തോലിക്കാസഭ. അളന്നുതിട്ടപ്പെടുത്താനാവാത്തവിധം നന്മയും പുരോഗതിയും നാടിനും സംസ്കാരത്തിനും നല്‍കിയ സമൂഹം. ഈ സഭയുടെ രണ്‍ായിരം വര്‍ഷത്തെ ചരിത്രത്തില്‍ ഉയര്‍ച്ചകളും താഴ്ച്ചകളുമുണ്‍്. പ്രതിസന്ധികളും, അടിച്ചമര്‍ത്തലുകളും, കുറവുകളും, കുറ്റങ്ങളും, ദുരാരോപണങ്ങളുമെല്ലാം ഉണ്‍ായിട്ടുണ്‍്. അവളുടെ വിശ്വസ്തതയുടെ അടിവേരറക്കാന്‍ പലരും പലവിധം പലതവണ ശ്രമിച്ചു. പക്ഷേ, സഭ ക്രിസ്തുവിന്‍റേതാകയാല്‍ അവള്‍ ഇന്നും തലയെടുപ്പോടുകൂടി നില്‍ക്കുന്നു. കടന്നുവന്ന വഴികളിലെല്ലാം ഈ നാടിന് വെളിച്ചമായാണ് അവള്‍ നിന്നത്. ഇതിനെല്ലാം പിന്നില്‍ അനേകം മെത്രാന്മാരുടെയും വൈദികരുടെയും സന്യസ്തരുടെയും ലക്ഷക്കണക്കിനുള്ള വിശ്വാസികളുടെയും ത്യാഗവും അര്‍പ്പണവും ദൈവവിശ്വാസവുമുണ്‍്.
ജാതിമത വിത്യാസങ്ങളില്ലാതെ എല്ലാവരെയും സ്നേഹിക്കുവാന്‍ പഠിപ്പിച്ച അനേകലക്ഷങ്ങള്‍ക്ക് തങ്ങളുടെ വളര്‍ച്ചയുടെ പാതയില്‍ ഏതെങ്കിലുംവിധം കൈത്താങ്ങായി നിന്ന കത്തോലിക്കാസഭയും അവളുടെ പുരോഹിതരും പരിപാവനമായ സഭയുടെ കൂദാശകളും, സമാനതകളില്ലാത്ത ആക്രമണത്തിനും അവഹേളനത്തിനും ഇന്ന് വിധേയമാക്കപ്പെടുന്നത് സമൂഹമാധ്യമങ്ങളിലും ചാനലുകളിലും നാം കണ്‍ുകൊണ്‍ിരിക്കുകയാണ്. ആരൊക്കെ എത്ര വികലമായി ചിത്രീകരിച്ചാലും ദുരാരോപണങ്ങള്‍ ഉന്നയിച്ചാലും അവഹേളിച്ചാലും ഇല്ലാകാതുന്നതല്ല നമ്മുടെ വിശ്വാസവും, കൂദാശകളുടെ പരിശുദ്ധിയും.
ക്രിസ്തു പഠിപ്പിച്ചുതന്ന പാഠങ്ങള്‍ യഥാര്‍ത്ഥത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ഇത് വേദനയുടെ കാലമാണ്. നെഞ്ചോട് ചേര്‍ത്തുപിടിച്ച് സ്നേഹിച്ചതിനെയെല്ലാം അഴുക്കുചാലുകള്‍ നിറഞ്ഞ ചര്‍ച്ചകളിലേക്കു വലിച്ചിഴച്ച് സഭയും പൗരോഹിത്യവും വിശ്വാസവും എന്തെന്നുപോലുമറിയാത്തവര്‍ അവഹേളിക്കുമ്പോള്‍ ചങ്കുപിടയാത്ത ഏതു വിശ്വാസിയാണുള്ളത്. പക്ഷേ, ഈ വേദനയെയും ആഘോഷമാക്കാന്‍ വിശുദ്ധരുടെ നാമം പേറുന്ന നമ്മളില്‍ ചിലര്‍ ഇറങ്ങിപ്പുറപ്പെടുമ്പോള്‍ അത് ഉണക്കാന്‍ പ്രയാസമുള്ള തീരാമുറിവായി മാറുന്നു. ക്രിസ്തുമാര്‍ഗ്ഗം പിന്തുടരുന്ന നമുക്ക് ഇവരുടെ വാ മൂടിക്കെട്ടുക അസാധ്യമാണ്. അവര്‍ പറയട്ടെ, എത്ര വേണേലും…
കേരള കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം ഇത് പരീക്ഷണത്തിന്‍റെ കാലമാണ്. പരീക്ഷണങ്ങള്‍ ഉണ്‍ാകുമ്പോള്‍ ചിലര്‍ വീണുപോകും. ചിലര്‍ അതിജീവിക്കും. നമുക്ക് അതിജീവിച്ചേ മതിയാകൂ… ഈശോയുടെ ശരീരമായ സഭയിലെ ഓരോ അംഗവും തനിക്ക് ഈശോയില്‍നിന്നുള്ള അകലം എത്രയെന്ന് തിരിച്ചറിയാനുള്ള അവസരമാണിത്. നമുക്ക് ക്രിസ്തുവാകുന്ന സഭയുടെ തണലില്‍ ഒരേ സ്വരത്തില്‍, ഒരേ വിശ്വാസത്തില്‍ ഒരുമിച്ചു നില്‍ക്കാം, പ്രാര്‍ത്ഥിക്കാം, കുറവുകളെ ഓരോന്നായി നീക്കി വിശുദ്ധീകരിക്കപ്പെടാം. കൂദാശകളുടെ പവിത്രതയും ചരിത്രവും പഠിക്കാം. നമ്മുടെ സഭയെ, ഒരേ മനസ്സോടെ സ്നേഹിക്കാം….

Leave a Reply

Your email address will not be published. Required fields are marked *

error: