കാരുണ്യത്തിന്‍റെ അമ്മയെ വേട്ടയാടുന്നതെന്തിന്?

കാരുണ്യത്തിന്‍റെ അമ്മയെ വേട്ടയാടുന്നതെന്തിന്?

കാരുണ്യത്തിന്‍റെ അമ്മ എന്ന് ലോകം പേരു നല്കി വാഴ്ത്തിയ വി. മദര്‍തെരേസയുടെ കരങ്ങളെ ദുര്‍ബലമാക്കാന്‍ നടക്കുന്ന ഗൂഢനീക്കങ്ങളെ എന്തു പേരിട്ടു വിളിക്കണം. രാജ്യത്തെ പ്രധാന ന്യൂനപക്ഷമായ ക്രൈസ്തവരെ വരിഞ്ഞു കെട്ടാന്‍ കാരുണ്യത്തിന്‍റെ അമ്മ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്ന്യാസസമൂഹത്തിന്‍റെ സ്ഥാപനങ്ങളെ നിരന്തരമായി പീഡിപ്പിക്കുന്നത് അപലപനീയമാണ്. ആദ്യമൊക്കെ ഇത് ഒറ്റപ്പെട്ട സംഭവമായിരുന്നെങ്കില്‍ ഇപ്പോള്‍ അനുദിനമെന്നോണം സര്‍ക്കാരിന്‍റെ മേല്‍നോട്ടത്തില്‍ ഒരു പതിവാക്കി മാറ്റിയിരിക്കുകയാണ്. രാജ്യം പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന നല്കി ആദരിച്ച, ജീവിക്കുന്ന വിശുദ്ധയെന്ന് അറിയപ്പെട്ട, സമാധാനത്തിനുള്ള നോബേല്‍സമ്മാനം നേടിയ വിശുദ്ധ മദര്‍തെരേസാ സ്ഥാപിച്ച ജീവകാരുണ്യസ്ഥാപനങ്ങളെ താറടിച്ചു കാണിക്കുകവഴി ക്രൈസ്തവസമൂഹത്തെ മുഴുവന്‍ ഇകഴ്ത്താനുള്ള പരിശ്രമത്തിലാണ് ഇന്ന് ഭാരതത്തിലെ ചില വര്‍ഗ്ഗീയവാദികളും ഗവണ്‍മെന്‍റും.
ഒരു ജോലിക്കാരിയും അവിവാഹിതയായ ഒരു അമ്മയും കൂടി നടത്തിയ ശിശുവ്യാപാരം മിഷനറീസ് ഓഫ് ചാരിറ്റിയെ പ്രഹരിക്കാനുള്ള അവസരമാക്കി കേന്ദ്രം മാറ്റുന്നു. ആരോപണത്തില്‍ എന്തു സത്യമുണ്‍െന്നു പോലും അന്വേഷിക്കാതെ അറസ്റ്റിനും റെയ്ഡിനും ഇറങ്ങിപ്പുറപ്പെടുന്നവരുടെ ലക്ഷ്യം ശിശുക്ഷേമമോ ഒന്നുമല്ലാ എന്നുള്ളത് വ്യക്തം. അവിവാഹിതരും നിരാശ്രയരുമായ ഗര്‍ഭിണികള്‍ക്കും അവരുടെ കുഞ്ഞുങ്ങള്‍ക്കും ആശ്രയമരുളിയതാണോ ഇവര്‍ ചെയ്ത കുറ്റം. വെറും ആരോപണങ്ങളുടെ പേരില്‍ ഈ സന്ന്യാസസമൂഹത്തിന്‍റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെക്കുറിച്ച് തെറ്റിദ്ധാരണകളും അപവാദങ്ങളും പ്രചരിക്കുകയാണ്. വര്‍ഗ്ഗീയത പ്രചരിക്കുന്നതിലൂടെ പ്രശസ്തി നേടാന്‍ ആഗ്രഹിക്കുന്ന ചില എഴുത്തുകാരും കപടസാംസ്കാരിക സാമൂഹികപ്രവര്‍ത്തകരും രംഗത്തുണ്ട്. ഇങ്ങനെ ചെയ്യുക വഴി എന്ത് നന്മയാണ് ഇക്കൂട്ടര്‍ക്ക് ലഭിക്കുക എന്നത് അറിയില്ല.
ഈ ആരോപണത്തില്‍ എന്ത് കഴമ്പുണ്‍െന്നു നോക്കാം. മിഷണറീസ് ഓഫ് ചാരിറ്റിയുടെ ജാര്‍ഖണ്ഡിലെ റാഞ്ചിയിലുള്ള നിര്‍മ്മല്‍ഹൃദയയിലെ ഒരു ജോലിക്കാരിയും അവിവാഹിതയായ ഒരമ്മയുംകൂടി ചേര്‍ന്നാണ് ശിശുവ്യാപാരം നടത്തിയത്. നിര്‍മ്മല്‍ഹൃദയയില്‍ വന്നു പ്രസവിച്ച കരിഷ്മെയോടൊപ്പമാണ് തന്‍റെ കുഞ്ഞിനെ നിര്‍മ്മല്‍ഹൃദയയിലെ ജോലിക്കാരിയായ അനിമ ഇന്ദ്വാറിന്‍റെ സഹായത്തോടെ ഉത്തര്‍പ്രദേശ് സ്വദേശികളായ ദമ്പതിമാര്‍ക്ക് വിറ്റത്. ചൈല്‍ഡ്വെല്‍ഫെയര്‍കൗണ്‍സിലില്‍ കുട്ടിയെ ഏല്പിക്കാനാണെന്ന് പറഞ്ഞാണ് കരിഷ്മയും ഇന്ദ്വാറും അവിടെനിന്ന് കുട്ടിയുമായി പോയത്. അത് നിര്‍മ്മല്‍ഹൃദയയിലെ രജിസ്റ്ററില്‍ ഉണ്‍്. എന്നാല്‍ കുറ്റവാളികളായ ഇവരെകൂടാതെ അവിവാഹിതരായ അമ്മമാരുടെ ശുശ്രൂഷയില്‍ ചുമതലയുള്ള സിസ്റ്റര്‍ കൊണ്‍സീലിയയെയും പോലീസ് അറസ്റ്റ് ചെയ്തു. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറും സംഘവും നിര്‍മ്മല്‍ ഹൃദയയില്‍ ചോദ്യം ചെയ്യാന്‍ എത്തിയപ്പോഴാണ് നിരപരാധികളായ ഈ സന്ന്യാസിനിമാര്‍ കുട്ടികളെപ്പറ്റിയുള്ള ശേഷവിവരങ്ങള്‍ അറിയുന്നത്. രണ്‍ാഴ്ചയായി സിസ്റ്ററിനെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. അറസ്റ്റിനു പുറമേ നിര്‍മ്മല്‍ ഹൃദയയിലെ രേഖകളും അന്വേഷണഉദ്യോഗസ്ഥര്‍ കൊണ്‍ുപോയി. എന്നാല്‍ സിസ്റ്റര്‍ കുറ്റസമ്മതം നടത്തിയെന്ന പേരില്‍ പോലീസ് ചില ചാനലുകള്‍ക്ക് നല്‍കിയ വീഡിയോകള്‍ തികച്ചും വ്യാജമാണ്. പോലീസും സര്‍ക്കാരുമെല്ലാം പക നിറഞ്ഞ നടപടികളുമായി മുന്നോട്ട് പൊയ്ക്കൊണ്‍ിരിക്കുകയാണ്. തങ്ങളുടെ സമൂഹത്തിനെതിരെ പ്രചരിച്ചുകൊണ്‍ിരിക്കുന്ന വ്യാജവാര്‍ത്തകളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും തെറ്റായ കഥകളും ഗവണ്‍മെന്‍റിന്‍റെ വിവേകശൂന്യമായ നടപടിയുമെല്ലാം ഒത്തിരിയേറെ വേദന ജനിപ്പിക്കുന്നതാണെന്ന് സുപ്പീരിയര്‍ ജനറല്‍ സി. പ്രേമ പറഞ്ഞു. എന്നാല്‍ ഇതിനെല്ലാം പുറമേ മിഷണറീസ് ഓഫ് ചാരിറ്റിയുടെ രാജ്യത്തെ എല്ലാ കാരുണ്യഭവനങ്ങളും പരിശോധിച്ച് വേണ്‍ നടപടികള്‍ എടുക്കാനായി ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍.
കേന്ദ്രസര്‍ക്കാര്‍, കേന്ദ്രവനിതാശിശുക്ഷേമമന്ത്രി മേനകാഗാന്ധിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണിത്. ശരിക്കുമുള്ള വനിതാക്ഷേമത്തെക്കുറിച്ചുള്ള മന്ത്രിയുടെ അറിവില്ലായ്മയാകാം ഇത്. 1950 മുതല്‍ ഈ സന്ന്യാസസഭയുടെ സേവനം ഇന്ത്യയില്‍ ഉണ്‍്. ഇക്കാലമത്രയും എത്രത്തോളം അനാഥര്‍ക്കും നിരാശ്രയര്‍ക്കും മരണാസന്നര്‍ക്കും പ്രത്യേകിച്ച് ലോകം വെറുക്കുന്ന ‘കുഷ്ഠരോഗി’കള്‍ക്കുമാണ് ഈ സമൂഹത്തിന്‍റെ സേവനം ലഭിച്ചിട്ടുള്ളത്. എന്നാലോര്‍ക്കണം 139 രാജ്യങ്ങളിലായി 760 ഭവനങ്ങള്‍, 5167 സന്ന്യാസിനികള്‍ കാരുണ്യത്തിന്‍റെ മുഖമായി മാറിക്കൊണ്‍് ശുശ്രൂഷ ചെയ്യുന്നു. ഇന്ത്യയില്‍ മാത്രം 244 ഭവനങ്ങള്‍. അവിടെ സമൂഹം തീര്‍ത്തും അവഗണിച്ചവരായ കുഷ്ഠരോഗികള്‍, ക്ഷയരോഗികള്‍, എയ്ഡ്സ്ബാധയുള്ളവര്‍ എന്നിവരെ ഈ സന്ന്യാസിനിമാര്‍ ശുശ്രൂഷിക്കുന്നു. ശാരീരികവും, മാനസികവുമായി വെല്ലുവിളി നേരിടുന്ന കുട്ടികള്‍, അഗതികള്‍, ആശ്രയം നഷ്ടപ്പെട്ട പെണ്‍കുട്ടികള്‍, ഉപേക്ഷിക്കപ്പെട്ട ഗര്‍ഭിണികള്‍, ദരിദ്രര്‍ എന്നിവര്‍ക്ക് ഈ അമ്മമാര്‍ ഒരു ആലംബമാണ്. മിഷണറീസ് ഓഫ് ചാരിറ്റിയെ ഇന്ത്യയില്‍ നിന്നു തുടച്ചുമാറ്റിയാല്‍ അവര്‍ ഇന്ന് ഇന്ത്യയില്‍ ചെയ്യുന്ന സേവനത്തിന്‍റെ ഒരു ശതമാനമെങ്കിലും ചെയ്യാന്‍ ഇന്ത്യന്‍ ഗവണ്‍മെന്‍റിന് സാധിക്കുമോ? ഗവണ്‍മെന്‍റിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ശോചനീയാവസ്ഥ വിവരിക്കാതെതന്നെ എല്ലാവര്‍ക്കുമറിയാം. ആ ഗവണ്‍മെന്‍റാണ് തികച്ചും സൗജന്യമായി നല്കുന്ന ഈ മഹനീയസേവനത്തെ അണയിക്കാനായി ശ്രമിക്കുന്നത്. രാജ്യത്തെ അഗതികളെയും അനാഥരെയും സംരക്ഷിക്കേണ്‍വരായ സര്‍ക്കാര്‍ അതു ചെയ്യാത്ത അവസ്ഥയില്‍, ആരെങ്കിലും സഹജീവികളോട് കാരുണ്യം കാട്ടിയാല്‍ അവരെ ഉന്മൂലനം ചെയ്യുന്നതാണോ സാമൂഹികക്ഷേമം. എന്തൊക്കെ പ്രതിസന്ധി വന്നാലും മിഷണറീസ് ഓഫ് ചാരിറ്റി തങ്ങളുടെ ദൗത്യത്തില്‍നിന്ന് അണുവിട വ്യതിചലിക്കുകയില്ല. ക്രിസ്തുവിന്‍റെ കാരുണ്യത്തിന്‍റെ മുഖമാകുന്ന ഈ സന്ന്യാസിനീ സമൂഹം വെല്ലുവിളികളെ അതിജീവിക്കുകതന്നെ ചെയ്യും.
മദര്‍തെരേസയ്ക്ക് ലഭിച്ച ഭാരതരത്നം തിരിച്ചെടുക്കാനായി വീമ്പിളക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കുക. മറ്റു രാജ്യങ്ങളും തങ്ങളുടെ പരമോന്നതബഹുമതി നല്കി ഈ വിശുദ്ധയെ ബഹുമാനിച്ചിട്ടുണ്‍്.

ബ്ര. സച്ചിന്‍ പ്ലാക്കിയില്‍

Leave a Reply

Your email address will not be published. Required fields are marked *

error: