ദൈവാരാധനയില് നമുക്കെന്ത് സംഭവിക്കുന്നു?

ദൈവാരാധനയില് നമുക്കെന്ത് സംഭവിക്കുന്നു?

ഏതൊരു കൂദാശയുടെയും ആത്മാര്ത്ഥമായ പരികര്മ്മം ഉന്നതമായ ദൈവാരാധനയിലുള്ള സജീവപങ്കാളിത്തത്തിലേക്ക് നമ്മെ നയിക്കുന്നു. ഈ ആരാധനയില് പങ്കെടുക്കുന്നതിലൂടെ നമുക്ക് എന്താണ് ലഭിക്കുന്നത്?

നാം ദൈവാരാധനയില് (കൂദാശകളുടെ ആഘോഷത്തില്) പങ്കെടുക്കുന്പോള് ദൈവത്തിന്റെ സ്നേഹത്തിലേക്ക് നാം വലിച്ചടുപ്പിക്കപ്പെടുകയും സുഖമാക്കപ്പെടുകയും നമുക്ക് പരിവര്ത്തനം (ആന്തരികമായ മാറ്റം) വരികയും ചെയ്യുന്നു. (മതബോധനഗ്രന്ഥം 1076)

സഭയിലെ കൂദാശകളുടെ ആഘോഷം അഥവാ പരികര്മ്മം (ദൈവാരാധന) ലക്ഷ്യം വെക്കുന്നത് അതില് പങ്കെടുക്കുന്നവര്ക്ക് ജീവനുണ്ടാവുകയും അത് സമൃദ്ധമായി ഉണ്ടാവുകയും ചെയ്യുക എന്നതാണ്. വഴിയും സത്യവും ജീവനുമായ (യോഹ. 14,6) ഈശോയെ ആരാധനയില്, കൂദാശകളില് നാം കണ്ടുമുട്ടുന്നു. ഏവരാലും ഉപേക്ഷിക്കപ്പെട്ടവനും മാറ്റിനിര്ത്തപ്പെട്ടവനുമായ ഒരുവന് ദിവ്യബലിയില് പങ്കെടുക്കുന്പോള് ദൈവത്തില് നിന്നുള്ള സമാശ്വാസവും സംരക്ഷണവും അവന് അനുഭവവേദ്യമാകുന്നു. സ്വയം നഷ്ടപ്പെട്ടവനായി ബലിയര്പ്പണത്തിന് അണയുന്ന വ്യക്തി തന്നെ കാത്തിരിക്കുന്ന ഒരു ദൈവത്തെ അവിടെ കണ്ടുമുട്ടുന്നു.

അതിനാല് കൂദാശകളുടെ ആഘോഷത്തില് കുറച്ചുകൂടി ശാന്തമായും ആത്മാര്ത്ഥമായും നമുക്ക് പങ്കുചേരാം. ബോധ്യങ്ങളുടെ കുറവ് വലിയ അനുഗ്രഹങ്ങളില് നിന്ന് നമ്മെ എന്നേക്കുമായി അകറ്റാതിരിക്കട്ടെ.

✍️Noble Thomas Parackal

Leave a Reply

Your email address will not be published. Required fields are marked *

error: