സത്യദൈവത്തെ പ്രഘോഷിക്കുന്ന വിശുദ്ധി നിറഞ്ഞ വൈദികർക്കായി നെഞ്ചുരുകിയർപ്പിക്കുന്നു!

🔔സ്നാന തൊട്ടിയിൽ വിശുകുരിശിന്റെ അടയാളത്താൽ ഞങ്ങളുടെ പേരെഴുതി അഭിഷേകം ചെയ്ത വൈദികന്,
🔔 ഈ ജീവിത കാലയളവിൽ ഞങ്ങൾക്കായി ദൈവത്തിനു അർപ്പിക്കപ്പെട്ട ദിവ്യബലികളിലൂടെ ഞങ്ങൾ ഇന്നേവരെ കാണാനിടയായ എല്ലാ വൈദികർക്കും,
🔔നല്ല കുമ്പസാരം നടത്താൻ ഞങ്ങളെ പഠിപ്പിച്ച വൈദികന്,
🔔ആദ്യ കുമ്പസാരം മുതൽ ഇന്നേവരെ ക്ഷമയോടെ (കാലുകഴുകിയവന്റെ അലിവോടെ) ഞങ്ങളെ കേട്ട്, പാപമോചനത്തിന്റെ ഉറപ്പ് തന്ന എല്ലാ വൈദികർക്കും,
🔔ആദ്യമായി ഞങ്ങളുടെ നാവിൽ വിശുദ്ധ കുർബാന നൽകിയ വൈദികന്,
🔔തൈലം പൂശി സ്ഥൈര്യലേപനപ്പെടുത്തിയ ഞങ്ങളുടെ വൈദിക ശ്രേഷ്ഠന്,
🔔ഞങ്ങളുടെ കുടുബത്തിന്റെ നിയോഗങ്ങൾക്കായി കർത്താവിന്റെ ബലിപീഠത്തിൽ കുരിശ് വരച്ച എല്ലാ വൈദികർക്കും,
🔔 ഞങ്ങളുടെ രക്തം കലർന്ന സഹോദര വൈദികർക്ക്,
🔔നല്ല മാതൃകയും കനത്ത ശിക്ഷണവുമായി ഞങ്ങളുടെ ഇടവകയിൽ വന്നുപോയ എല്ലാ വൈദികർക്കും,
🔔ദാരിദ്രത്തിലും ഞെരുക്കങ്ങളിലും ആശ്വാസമോതി, സാമ്പത്തികമായി ഞങ്ങളെ സഹായിച്ച എല്ലാ വൈദികർക്കും,
🔔 ഞങ്ങൾക്ക് ചേർന്ന തുണയെ ഞങ്ങളോട് ചേർക്കാൻ ദൈവസാന്നിദ്ധ്യത്തിൽ ഞങ്ങളെ കൂട്ടിയോജിപ്പിച്ച് ആശിർവദിച്ച വൈദികന്,
🔔നല്ല സുഹൃത്തുക്കളായി കൂടെ നിൽക്കുന്ന എല്ലാ വൈദികർക്കും,
🔔ദൈവം ഞങ്ങൾക്കു തന്ന പുതിയ തലമുറയെ തിരുസ്സഭയോടു ചേർത്ത വൈദികർക്കും,
🔔
പ്രാർത്ഥനാ സഹായം പരസ്പരം ആവശ്യപ്പെട്ട എല്ലാ വൈദികർക്കും,
🔔ദൈവവചനത്തിന്റെ തീ കോരിയിട്ട് ഞങ്ങളെ ധ്യാനിപ്പിച്ച എല്ലാ വൈദികർക്കും,
🔔ഇനിയുള്ള നാളുകളിൽ കണ്ടുമുട്ടാനിടയുള്ള സകല വൈദികർക്കും വേണ്ടിയും,
⛪പ്രതേകിച്ചു ഞങ്ങളുടെ ഇടവകയിൽ സേവനം അനുഷ്ഠിക്കുന്ന ഞങളുടെ Benson Ben അച്ഛനും സിസ്റ്റേഴ്സ് നും വേണ്ടിയും….
⛪ഞങളുടെ ഇടവകയിൽ നിന്നും വൈദീകർ ആയി സമർപ്പിത ജീവിതം നയിക്കുന്നവർക്ക് വേണ്ടിയും,

Leave a Reply

Your email address will not be published. Required fields are marked *

error: