കത്തോലിക്കാ സഭയുടെ സ്ത്രീവിരുദ്ധത!!!

കത്തോലിക്കാ സഭയുടെ സ്ത്രീവിരുദ്ധത!!!

കുറേ നാളുകളായി കത്തോലിക്കാസഭ വിമര്‍ശിക്കപ്പെടുന്നത് ‘കത്തോലിക്കാ സഭയിലെ സ്ത്രീവിരുദ്ധത’യുടെ പേരിലാണ്! എന്നാല്‍ സ്വയം ‘അവള്‍’ എന്നും ‘അമ്മ’ എന്നും തന്‍റെ സ്ഥാനം തിരിച്ചറിഞ്ഞ് സ്ത്രീയുടെ മഹോന്നതഭാവങ്ങളെ സ്വന്തം വ്യക്തിത്വമായി അംഗീകരിച്ച് അതില്‍ അഭിമാനിക്കുന്ന പരിശുദ്ധ കത്തോലിക്കാസഭ ഏതു വിഷയത്തിലാണ് സ്ത്രീവിരുദ്ധ നിലപാട് എടുത്തിട്ടുള്ളത് എന്നു ചോദിച്ചാല്‍ പലരുടെയും ഉത്തരം, ‘സഭ സ്ത്രീകള്‍ക്ക് പൗരോഹിത്യം നിഷേധിക്കുന്നു’ എന്നാണ്.
2000 വര്‍ഷത്തെ പാരമ്പര്യമുള്ള സഭയില്‍ സ്ത്രീപക്ഷ നിലപാടുകള്‍ ആദിമുതലേ തുടക്കം കുറിക്കപ്പെട്ട ഒന്നാണ്. സഭയുടെ ആരംഭകാലത്തുതന്നെ, അതായത് 1700 ഓളം വര്‍ഷങ്ങള്‍ക്കുമുമ്പ് സാമൂഹികവും മതപരവുമായ ചുറ്റുപാടുകളില്‍ അയിത്തം കല്പിക്കപ്പെട്ടു മാറ്റി നിര്‍ത്തപ്പെട്ട സ്ത്രീകളെ ആരാധനയുടെ പ്രധാന ഭാഗമായ ഗായകസംഘത്തില്‍ ഉള്‍പ്പെടുത്തി വിപ്ലവകരമായ ഒരു മാറ്റം കുറിച്ച് പൗരസ്ത്യ സഭാപിതാവായ മാര്‍ അപ്രേം തുടങ്ങിവച്ച സ്ത്രീപക്ഷ നിലപാടുകള്‍ ഇന്നും സഭ അതേപടി തുടരുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നതാണ് സത്യം.
സ്ത്രീ പൗരോഹിത്യത്തെക്കുറിച്ചാണെങ്കില്‍, 1994-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സ്ത്രീകള്‍ക്ക് പൗരോഹിത്യപട്ടം നല്‍കാന്‍ സഭയ്ക്ക് യാതൊരു അധികാരവുമില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ വിഷയത്തില്‍ ഈശോമിശിഹായാല്‍ താന്‍ നിയന്ത്രിക്കപ്പെടുന്നു എന്ന് സഭ കരുതുന്നതിനാലാണിത്. തന്‍റെ ശിഷ്യഗണത്തില്‍ സ്ത്രീകള്‍ ഉണ്ടായിരുന്നിട്ടും പൗരോഹിത്യം സ്ഥാപിച്ച അന്ത്യത്താഴവേളയില്‍ വിശുദ്ധ കുര്‍ബാനയെന്ന കൂദാശയുടെ പരികര്‍മ്മത്തിനായി മിശിഹാ തിരഞ്ഞെടുത്ത് ചുമതലപ്പെടുത്തിയത് പന്ത്രണ്ട് അപ്പസ്തോലډാരെ മാത്രമായിരുന്നു എന്ന ചരിത്രപരമായ വിശുദ്ധപാരമ്പര്യപശ്ചാത്തലത്തിലാണ് പുരോഹിതരായ പുരുഷډാരെ മാത്രം കൂദാശകള്‍ പരികര്‍മ്മം ചെയ്യാന്‍ സഭ നിയോഗിച്ചിരിക്കുന്നത്. എന്നാല്‍ വിശുദ്ധ കുര്‍ബാന നല്‍കാനുള്ള അനുവാദം സഭ കന്യാസ്ത്രീകള്‍ക്കും നല്‍കുന്നുണ്ട്.
കത്തോലിക്കാസഭയെ സ്ത്രീവിരുദ്ധം എന്നു മുദ്രകുത്തുന്നവര്‍ അറിയാതെ പോകുന്ന ഒരു കാര്യമുണ്ട്; ഒരു സ്ത്രീയോ മൃഗമോ ആയി ജനിക്കാതിരുന്നതിന് ദൈവത്തോട് നന്ദി പറഞ്ഞിരുന്ന യഹൂദമതത്തിലെ പുരുഷډാര്‍, സ്ത്രീകളുടെ സാക്ഷ്യത്തിനുപോലും വില കല്പിച്ചിരുന്നില്ല. അങ്ങനെ ഒരു മതസംസ്കാരത്തില്‍ നിന്നാണ് ഒരു സ്ത്രീയുടെ- മഗ്ദലേന മറിയത്തിന്‍റെ- സാക്ഷ്യത്തിലൂടെ ഈശോ ക്രിസ്തുമതത്തിന് രൂപം നല്‍കുന്നത്. അന്നുമുതല്‍ ഇന്നുവരെ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്കിപ്പോരുന്ന ഒരു സമൂഹമാണ് കത്തോലിക്കാസഭ. അപ്പസ്തോലډാരാല്‍ അടിസ്ഥാനമിട്ടിരിക്കുന്ന സഭയില്‍ ‘അപ്പസ്തോലډാരുടെ അപ്പസ്തോല’യായി ഈശോ നിയോഗിച്ചത് ഒരു സ്ത്രീയെ-മഗ്ദലേന മറിയത്തെ- ആണെന്ന് സഭ ഉറക്കെ പ്രഖ്യാപിച്ചിട്ടുള്ളതാണ്.
സഭയിലെ വിശുദ്ധരില്‍ ഏറ്റവും ഉത്തുംഗശ്രേണിയില്‍ നില്‍ക്കുന്നത് പരിശുദ്ധ കന്യകാമറിയമാണ്. സഭയുടെ പഠനങ്ങളില്‍ ഈ ഭൂമിയില്‍ ജനിച്ചുവീണിട്ടുള്ള ഏറ്റവും മഹത്തായ വ്യക്തിത്വം പരിശുദ്ധ കന്യകാമറിയത്തിന്‍റേതാണ് എന്നു സഭ ഒരു മടിയുമില്ലാതെ പ്രഘോഷിക്കുകയും ചെയ്യുന്നു.
സ്ത്രീവിരുദ്ധ സഭയെന്ന് പലരും കുറ്റപ്പെടുത്തുന്ന
കത്തോലിക്കാസഭയില്‍ മാര്‍പാപ്പ മുതല്‍ വിശ്വാസികള്‍വരെ നിരന്തരമായി ചൊല്ലുന്നത് ‘നډ നിറഞ്ഞ മറിയമേ സ്വസ്തി’ എന്ന പ്രാര്‍ത്ഥന ആണെന്ന വസ്തുത വിമര്‍ശകര്‍ക്കുപോലും നന്നായി അറിയാവുന്ന കാര്യവുമാണ്. പരിശുദ്ധ കാത്തോലിക്കാസഭ വിശുദ്ധരായി അംഗീകരിച്ചിട്ടുള്ള മഹത്വ്യക്തികളില്‍ ഭൂരിഭാഗവും സ്ത്രീകള്‍ തന്നെയാണ്. ഭാരതത്തില്‍നിന്ന് ആദ്യമായി വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതും ഒരു സ്ത്രീയാണ് – വിശുദ്ധ അല്‍ഫോന്‍സാമ്മ.
അള്‍ത്താര(മദ്ഹബഹ)യില്‍ സ്ത്രീകള്‍ക്ക് കയറാന്‍ അനുവാദമില്ല എന്നു പറയപ്പെടുമ്പോഴും ദൈവാലയങ്ങളിലെ അള്‍ത്താരകള്‍ അലങ്കരിക്കുന്നതും ക്രമീകരിക്കുന്നതും അത് ഏറ്റവും വിശുദ്ധമായി കാത്തുസൂക്ഷിക്കുന്നതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നതും സ്ത്രീകളാണ് – സന്ന്യാസിനികളാണ്. അതുകൊണ്ട് സ്ത്രീകള്‍ക്ക് അയിത്തം കല്പിച്ചു കൊടുത്തിരിക്കുന്ന ഒരു സ്ഥലമായിട്ട് അള്‍ത്താരയെ ചിത്രീകരിക്കാനാവില്ല. സഭയിലെ കാരുണ്യത്തിന്‍റെ കരങ്ങളില്‍ ഏറെയും മദര്‍ തെരേസയെപോലെയുള്ള കന്യാസ്ത്രീകളുടേതാണ്. കൂടാതെ സുവിശേഷപ്രഘോഷണം, സന്ന്യാസമേഖല, പൊതുയോഗങ്ങള്‍, പാരിഷ് കൗണ്‍സില്‍, യുവജനസംഘടനകള്‍, മാതൃവേദി, മിഷന്‍ലീഗ്, മുതലായവയില്‍ സ്ത്രീകള്‍ക്കുള്ള പങ്ക് ഒഴിച്ചുകൂടാനാവാത്തതാണ്. വിവാഹം ഉള്‍പ്പടെയുള്ള എല്ലാ കൂദാശകളിലും പുരുഷډാര്‍ക്ക് നല്‍കുന്ന അതേ പ്രാധാന്യംതന്നെ സഭ സ്ത്രീകള്‍ക്കും നല്‍കുന്നു.
കത്തോലിക്കാസഭയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും കന്യാസ്ത്രീകള്‍ പീഡനത്തിന് ഇരകളാണെന്നുമുള്ള പച്ചക്കള്ളങ്ങള്‍ ചില ഓണ്‍ലൈന്‍ മഞ്ഞപ്പത്രങ്ങളും സ്ഥാപിതതല്പരരായ വ്യക്തികളും പടച്ചുവിടുമ്പോള്‍ അതു കണ്ണുംപൂട്ടി വിശ്വസിക്കുന്നവരാണ് സഭയെ സ്ത്രീവിരുദ്ധ പ്രസ്ഥാനമായി മുദ്രകുത്തുന്നത്. സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ഏതു മതവിഭാഗത്തില്‍പ്പെട്ട വ്യക്തിക്കും എപ്പോള്‍ വേണമെങ്കിലും കയറി പ്രാര്‍ത്ഥിക്കാവുന്ന ആരാധനാലയങ്ങളാണ് കത്തോലിക്കാസഭയുടേത്. സ്ത്രീപുരുഷഭേദമെന്യേ കത്തോലിക്കാസഭയിലെ ഓരോ വ്യക്തിക്കും ഈശോമിശിഹായുടെ തിരുശരീരരക്തങ്ങളില്‍
തുല്യ പങ്കാളിത്തമാണുള്ളത്. കാരണം കത്തോലിക്കാസഭയെ നയിക്കുന്നത് പാപിനിയായ സ്ത്രീയോടുപോലും കരുണ കാണിച്ച് അവളെ തിരിച്ചു വിളിച്ച് അവളിലൂടെ സഭയ്ക്കും സഭയിലെ സുവിശേഷപ്രഘോഷണത്തിനും തുടക്കം കുറിച്ച ഈശോമിശിഹായാണ്.

ആന്‍ മേരി ജോസഫ് പുളിക്കല്‍

Leave a Reply

Your email address will not be published. Required fields are marked *

error: