നിങ്ങള്‍ ഉദ്ദേശിക്കുന്ന സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് വേണ്ട

നിങ്ങള്‍ ഉദ്ദേശിക്കുന്ന സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് വേണ്ട
സന്യാസത്തില്‍ സ്വാതന്ത്ര്യമില്ല. പണം സ്വന്തമായി കൈകാര്യം ചെയ്യാനനുവദിക്കുന്നില്ല, ഇഷ്ടമുള്ളിടത്തു പോകാന്‍ അനുവദിക്കുന്നില്ല എന്നിങ്ങനെയുള്ള പരാതിക്കാരോട് ഒന്നു ചോദിക്കട്ടെ… എന്താണ് സ്വാതന്ത്ര്യം? ഖലില്‍ ജിബ്രാനെ ഞാനുദ്ധരിക്കട്ടെ “കടമകളുടെ ക്യാന്‍വാസില്‍ വിവേകത്തിന്‍റെയും ആത്മനിയന്ത്രണത്തിന്‍റെയും ചായമിട്ടു നډയുടെ പൂക്കള്‍ വിരിയിക്കുന്നതാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം”… അല്ലാതെ സന്യാസവസ്ത്രമിട്ട് തീയേറ്ററില്‍ പോയിരുന്ന് സിനിമ കാണുന്നതും, വില കൂടിയ വേഷങ്ങള്‍ ധരിക്കുന്നതും, ആര്‍ഭാടത്തിന് ഇഷ്ടംപോലെ പണം ഉപയോഗിക്കുന്നതുമല്ല സന്യാസിനിയുടെ സ്വാതന്ത്ര്യം… അത് ധിക്കാരമാണ്, ഉതപ്പാണ്. മറ്റൊന്നുകൂടി പറയട്ടെ. കന്യാസ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമില്ലെങ്കില്‍ മറ്റേതൊരു സ്ത്രീക്കാണ് സ്വാതന്ത്ര്യം? വിവാഹിതയാകുന്നതോടെ സ്വന്തം ഭര്‍ത്താവിനെയും സ്വന്തം കുടുംബത്തേയും ചുറ്റിപ്പറ്റിയുള്ളതാണ് ഒരു സ്ത്രീയുടെ ജീവിതം. അന്യപുരുഷډാരോടൊന്ന് മിണ്ടിയാല്‍പോലുമുള്ള പ്രശ്നങ്ങള്‍ കാണുന്നവരും കേള്‍ക്കുന്നവരുമാണ് നമ്മള്‍. പക്ഷേ, ഒരു സമര്‍പ്പിതയുടെ ലോകം വിശാലമാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ എത്രയോ വ്യാപകമാണ്.
നിയമങ്ങള്‍ ഭാരമാകുന്നവര്‍ക്ക് ഒരിക്കലും പറ്റിയതല്ല സമര്‍പ്പിതജീവിതം. സന്യാസജീവിതത്തിലെ നിയമങ്ങള്‍ ഞങ്ങള്‍ക്ക് ഒരു ഭാരമല്ല. കൂച്ചുവിലങ്ങല്ല. സംരക്ഷണകോട്ടയാണ്. അധികാരികള്‍ ഞങ്ങള്‍ക്ക് ഭരണകര്‍ത്താക്കളല്ല, മാര്‍ഗ്ഗദര്‍ശികളാണ്… 
സി. സലോമി സി.എം.സി.
ദര്‍ശകന്‍ നവംബര്‍ ലക്കം-പ്രതികരണം

Leave a Reply

Your email address will not be published. Required fields are marked *

error: