കേരള നവോത്ഥാനം,സത്യത്തിന് നേരേ കണ്ണടയ്ക്കുന്നവര്‍…

വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്ന മട്ടില്‍ സംസാരിക്കുന്ന കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ- സമുദായ നേതാവിന്‍റെ പരാമര്‍ശം കേട്ടപ്പോള്‍ സത്യത്തില്‍ ചിരിയാണ് വന്നത്. കേരളത്തിന്‍റെ നവോത്ഥാനത്തില്‍( Renaissance ) ക്രൈസ്തവ – മുസ്ലീം സംഘടനകള്‍ക്ക് യാതൊരു പങ്കുമില്ലാ എന്നാണ് അദ്ദേഹം പറഞ്ഞു വച്ചത്.ഈ പരാമര്‍ശം എത്രമാത്രം വസ്തുതാ വിരുദ്ധവും, ചരിത്രത്തോട് കൂറുപുലര്‍ത്താത്തതുമാണെന്ന് വെറും 8 ആം ക്ലാസ് വിദ്യാഭ്യാസമുള്ളവര്‍ക്ക് പോലും മനസിലാകും. വാക്കിന് യാതൊരു വ്യവസ്ഥയുമില്ലാത്ത, താന്‍ പറയുന്നത് എന്താണെന്ന് പോലും കൃത്യമായി അറിയാത ഒരു മനുഷ്യന്‍റെ വര്‍ഗീയതയും വിഭാഗീയതയും മാത്രം ജനിപ്പിക്കുന്ന പരാമര്‍ശത്തിന് മറുപടി കൊടുത്ത് സമയം കളയേണ്‍ ആവശ്യമുണ്‍ോയെന്ന് നാം ചിന്തിച്ചേക്കാം.പക്ഷേ സത്യം മറ്റൊന്നായിരിക്കുമ്പോള്‍ വിടുവായത്തരങ്ങള്‍ക്കൊണ്‍് അതിന്‍റെ മാറ്റ് ഇല്ലാതാക്കുന്ന നാണംകെട്ട സംസ്ക്കാരം ചോദ്യം ചെയ്യപ്പെട്ടേ മതിയാകു. അതുപോലെ തന്നെ ചിലരെങ്കിലും തെറ്റിധരിക്കപ്പെടാനുള്ള സാഹചര്യവും നാം കണക്കിലെടുക്കണം.

ക്രൈസ്ത സഭകള്‍ കേരള സമൂഹത്തിന്‍റെ പുരോഗതിയിലും വളര്‍ച്ചയിലും ചെലുത്തിയ സ്വാധീനം മഹത്തരമാണ്. ഇന്ന് നാം കാണുന്ന കേരളത്തിന്‍റെ അടിസ്ഥാനം പാകിയവര്‍ ക്രൈസ്തവരാണ്. ചില മേഖലകളിലെ ക്രൈസ്തവ സംഭാവനകള്‍ താഴെ ചേര്‍ക്കുന്നു:

വിദ്യാഭ്യാസം

തന്‍റെ സ്വത്വമെന്താണെന്ന് പോലും അറിവില്ലാതിരുന്ന മലയാളികളെ വിദ്യാഭ്യാസത്തിലൂടെ സമുദ്ധരിച്ചത് ക്രൈസ്ത സഭകളുടെ പ്രവര്‍ത്തനങ്ങളാണ്. ഏതൊരു സമൂഹത്തിന്‍റെയും വളര്‍ച്ചയുടെ അടിസ്ഥാനമെന്നു പറയുന്നത് വിദ്യാഭ്യാസമാണ്. ക്രൈസ്തവ മിഷണറിമാര്‍ ആളുകളെ വിദ്യ അഭ്യസിപ്പിച്ചിരുന്നത് ജാതി നോക്കിയിട്ടായിരുന്നില്ല. താന്നവനെയും, ഉയര്‍ന്നവനേയും ഒരുമിച്ചിരുത്തി പഠിപ്പിച്ചു. ഒട്ടനവധി അനാചാരങ്ങളിലും മാമൂലുകളിലും കടിച്ചു തൂങ്ങി കിടന്ന ആളുകളെ അതില്‍ നിന്ന് മോചിപ്പിച്ച് തുറന്ന ചിന്താഗതികളുടെ ഒരു വലിയ വാതായനം തുറന്നു കൊടുത്തു. പള്ളിക്കൊപ്പം പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ച വി. ചാവറയച്ചന്‍റെ പ്രവര്‍ത്തനങ്ങള്‍ ക്രൈസ്ത സമൂഹത്തിന്‍റെ വിദ്യാഭ്യാസ മേഖലലിയിലെ സംഭാവനകളെപ്പറ്റി പറയുമ്പോള്‍ എടുത്ത് പറയണം. സ്കൂളില്‍ പോകുന്നത് അനാവശ്യമാണെന്നും, ആ സമയത്ത് പറമ്പില്‍ പണിത് പത്ത് വരുമാനമുാക്കുകയാണ് വേണ്‍തെന്നും ധരിച്ചു വച്ചിരുന്ന ആളുകളുടെ മക്കളെ സ്കൂളില്‍ കൊിരുത്തി നാലക്ഷരം പഠിപ്പിച്ചത് ദീര്‍ഘവീക്ഷണവും, വികസനോന്‍മുഖമായ കാഴ്ച്ചപ്പാടുകളുമുള്ളതുകൊണ്‍ാണ്. ഉച്ചക്കഞ്ഞി സമ്പ്രദായം വരുന്നതിന് ഏറെ മുന്‍മ്പ് തന്നെ ചാവറ പിതാവ് പിടിയരി സംമ്പ്രദായം ആരംഭിച്ചിരുന്നു. സാധരണക്കാരായ കുഞ്ഞുങ്ങള്‍ക്ക് ഉച്ചക്ക് ഭക്ഷണം നല്‍കാന്‍ ചാവറയച്ചന്‍ കണ്‍െത്തിയ മാര്‍ഗമായിരുന്നു ഇത്.ഓരോ നേരവും ഭക്ഷണത്തിനുള്ള അരി അളന്ന് പാത്രത്തിലിടുമ്പോള്‍ ഒരു പിടി മറ്റൊരു പാത്രത്തിലിട്ട് സൂക്ഷിച്ചുവയ്ക്കാന്‍ പ്രേരിപ്പിച്ചു. ആഴ്ചയുടെ അവസാനം ഈ അരി ആശ്രമത്തില്‍ എത്തിച്ച് പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നല്‍കി. ഇങ്ങനെ നല്‍കാന്‍ ജനങ്ങളെ ഉദ്ബോധിപ്പിക്കുകയും ചെയ്തു.

സ്ത്രീ ശാക്തീകരണം

ഇന്ന് കേരളത്തില്‍ സ്ത്രീകള്‍ ഒരു പരിധി വരെ ശാക്തീകരിക്കപ്പെട്ടവരാണ്. ഇത് സാധ്യമായത് ക്രൈസ്തവ സഭകളുടെ പ്രവര്‍ത്തനങ്ങള്‍ മൂലമാണെന്ന് നിസംശയം പറയാന്‍ സാധിക്കും. വിദ്യഭ്യാസം ലഭിച്ച സ്ത്രീ അവളുടെ അവകാശങ്ങള്‍ തിരിച്ചറിഞ്ഞു. കിട്ടാത്തത് ചോദിച്ച് മേടിക്കാന്‍ അവള്‍ പഠിച്ചു.താഴ്ന്ന ജാതിക്കാരായ ആണും പെണ്ണും അരയ്ക്കുമുകളില്‍ നഗ്നരായി സവര്‍ണ്ണരുടെ കാഴ്ചവസ്തുക്കളായി നിലകൊള്ളണമെന്നത് അയിത്തകാലത്ത് കേരളത്തിലെ അപ്രഖ്യാപിത നിയമമായിരുന്നു. താണജാതിക്കാരായ സ്ത്രീകള്‍ സവര്‍ണ്ണരെ കാണുമ്പോള്‍ തങ്ങളുടെ മേല്‍മുണ്‍് എടുത്തുമാറ്റി ആചാരം ചെയ്യണമെന്ന പ്രാകൃതനിമയവും വിവേകാനന്ദന്‍ പറഞ്ഞ ‘ഭ്രാന്താലയത്തില്‍’ ഉണ്‍ായിരുന്നു. ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് ലഭിച്ച അക്ഷരവെളിച്ചം ചാന്നാര്‍ സ്ത്രീകളെ ഈ അനീതിയെ ചോദ്യം ചെയ്യാന്‍ പ്രാപ്തരാക്കി. ക്രിസ്ത്യന്‍ ചാന്നാര്‍ സ്ത്രീകള്‍ പൊതുവഴിയിലൂടെ മാറുമറച്ച് നടക്കാന്‍ തുടങ്ങി. അവരെ ആക്രമിക്കാനും അവരുടെ മേല്‍വസ്ത്രം വലിച്ചുകീറിക്കളയാനും ഇവിടത്തെ സവര്‍ണ്ണര്‍ ശ്രമിച്ചപ്പോള്‍ ജീവരക്ഷാര്‍ത്ഥം ചാന്നാര്‍ സ്ത്രീകള്‍ അഭയം തേടിയത് കല്‍ക്കുളം പള്ളിയിലും, പള്ളിവക സ്കൂളിലുമാണ്.

ഇത്തരം സ്ത്രീ വിരുദ്ധ സമീപനങ്ങള്‍ നിലവിലിരുന്ന ഒരു സമൂഹത്തിലേക്കാണ് സ്ത്രീ വിദ്യാഭ്യാസത്തിലൂടെ ശാക്തീകരണത്തിനായി ചാവറയച്ചനും മിഷനറിമാരുമൊക്കെ കടന്നു ചെല്ലുന്നത്. 1818 ല്‍ തന്നെ ബെഞ്ചമിന്‍ ബെയ്ലിയുടെ ഭാര്യ എലിസബത്ത് അവരുടെ വസതിയില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ ആരംഭിച്ചു.1819 ല്‍ ആലപ്പുഴയില്‍ റവ. തോമസ് നോര്‍ട്ടന്‍റെ ഭാര്യ മിസിസ് ആന്‍ നോര്‍ട്ടനും പെണ്‍കുട്ടികള്‍ക്കുവേണ്‍ി ബോര്‍ഡിംസ് സ്കൂള്‍ ആരംഭിക്കുന്നുണ്‍്. സാധാരണ പാഠ്യവിഷയങ്ങള്‍ക്കു പുറമെ, ചിത്രത്തയ്യലും, റേന്തത്തയ്യലുകളും തുന്നലും മറ്റും ഇവിടെ പഠിപ്പിച്ചിരുന്നു. 1859 ലെ കണക്കനുസരിച്ച് തിരുവിതാംകൂറില്‍ 2003 പെണ്‍കുട്ടികളാണ് വിദ്യാഭ്യാസം നടത്തിയിരുന്നതെങ്കില്‍ 1897 ആകുമ്പോഴേക്കും അത് 36652 ആയി ഉയരുന്നുണ്‍്. സ്ത്രീ വിദ്യാഭ്യാസ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമെന്ന ബഹുമതി കേരളത്തിനുണ്‍െങ്കില്‍ അതിന് കേരള സമൂഹം കടപ്പെട്ടിരിക്കുന്നത് ക്രൈസ്തവരോടാണ്.

ഉച്ചനീചത്വങ്ങള്‍ക്കെതിരായ പോരാട്ടം

സമൂഹത്തില്‍ നിലനിന്നിരുന്ന ദൂരാചാരങ്ങളെ ഉډൂലനം ചെയ്തതിലും ക്രൈസ്തവര്‍ക്ക് പങ്കുണ്‍്.ഇതിനെ പറ്റി പറയുമ്പോള്‍ 1599 ല്‍ നടന്ന ഉദയംപേരൂര്‍ സൂനഹദോസിനെ മാറ്റിനിര്‍ത്തി ചിന്തിക്കാനാകില്ല. അയിത്തം, തീണ്‍ല്‍, തൊടീല്‍, ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയിലധിഷ്ഠിതമായ സാമൂഹിക വിവേചനങ്ങള്‍, ബഹുഭാര്യത്വം, ബഹുഭര്‍തൃത്വം, ക്ഷുദ്രക്രിയകള്‍, കൂടോത്രം, ആഭിചാരക്രിയകള്‍, ഭാവിപ്രവചനം എന്നിവയ്ക്കെതിരെ നിലപാടെടുത്ത് കേരളത്തിന് ദിശാബോധം നല്‍കിയ സൂനഹദോസാണ് ഉദയംപേരൂര്‍ സൂനഹദോസ്. മദ്യവ്യവസായത്തില്‍നിന്ന് വിട്ടുനില്‍ക്കാനും കൊള്ളപ്പലിശയും അന്യായലാഭവും എടുക്കരുതെന്നു പറയാനും 16-ാം നൂറ്റാണ്‍ില്‍ ഈ സൂനഹദോസ് ധൈര്യം കാട്ടി. എന്നു പറഞ്ഞാല്‍ ദളിതരുടെയും, സ്ത്രീകളുടെയും അവകാശങ്ങള്‍ക്ക് വേണ്‍ി ഇന്ന് പലരും ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ ആ കാലഘട്ടത്തില്‍ തന്നെ സഭ മുന്നോട്ട് വച്ചിരുന്നു. ഒപ്പം അതിനു വേണ്‍ി പ്രത്ന്നിക്കുകയും ചെയ്തിരുന്നു.

‘ മനുഷ്യന്‍റെ മഹത്വത്തെ വിലമതിക്കുന്ന സഭയുടെ ദര്‍ശനം’ മനുഷ്യമഹത്വത്തിലധിഷ്ഠിതമായ ഒരു സാമൂഹിക വ്യവസ്ഥിതിയിലേക്ക്(ടീരശമഹ ലൌുേ) കേരളത്തെ നയിച്ചിട്ടുണ്‍്. കന്നുകാലികളെപ്പോലെ കച്ചവടം ചെയ്യപ്പെട്ട അടിമകള്‍ക്കുവേണ്‍ി ആദ്യം ശബ്ദമുയര്‍ത്തിയത് ക്രൈസ്തവരാണ്. അടിമകള്‍ക്കും അന്തസോടെ ജീവിക്കാനവകാശമുണ്‍െന്നും അവരെ സ്വാതന്ത്രരാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്‍് 1847 ല്‍ ചാള്‍സ് മീഡ്, ചാള്‍സ് മോള്‍ട്ട്, ഹെന്‍റി ബേക്കര്‍, സാമുവേല്‍ മറ്റീര്‍ എന്നീ മിഷനറിമാര്‍ ചേര്‍ന്ന് തിരുവിതാംകൂര്‍ മഹാരാജാവിന് ഒരു നിവേദനം സമര്‍പ്പിക്കുന്നതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്‍്. അടിമകള്‍ ജോലിചെയ്തില്ലെങ്കില്‍ കാര്‍ഷികരംഗം തകരുമെന്നും ഭക്ഷ്യസുരക്ഷ അപകടത്തിലാകുമെന്നും പറഞ്ഞ സവര്‍ണര്‍ ഒരു ഘട്ടത്തില്‍ അടിമകള്‍ക്കുവേണ്‍ി നിലകൊണ്‍ മിഷനറിമാര്‍ക്കുനേരെ അക്രമം അഴിച്ചുവിടുന്നുണ്‍്. എന്നാല്‍ തളരാതെ പോരാടിയ മിഷനറിമാരുടെ നിവേദനങ്ങളെതുടര്‍ന്ന് 1853 സെപ്റ്റംബര്‍ 15 ന് തിരുവിതാംകൂര്‍ സര്‍ക്കാര്‍ അടിമകള്‍ക്ക് സ്വാതന്ത്ര്യം അനുവദിച്ചു. 1854 ല്‍ അടിമ വ്യാപാരം നിര്‍ത്തലാക്കിക്കൊണ്‍ും അവര്‍ക്ക് സ്വത്ത് സമ്പാദിക്കാന്‍ അനുവാദം നല്‍കിക്കൊണ്‍ും അടിമക്കച്ചവടം ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിച്ചുകൊണ്‍ും തിരുവിതാംകൂര്‍ മഹാരാജാവ് വിളംബരമിറക്കുന്നതും മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ്. 1854 ല്‍ മിഷനറിമാരുടെ സമ്മര്‍ദ്ദഫലമായി കൊച്ചി മഹാരാജാവും അടിമക്കച്ചവടം പൂര്‍ണ്ണമായും നിരോധിച്ചുകൊണ്‍് ഉത്തരവിറക്കി.

കേരളത്തിന്‍റെ നവോത്ഥാനത്തില്‍ ക്രൈസ്തവ സഭകളുടെ സംഭാവനകള്‍ പൂര്‍ണമായി വിവരിച്ചാല്‍ അത് ഒരു ചെറിയ ലേഖനത്തില്‍ ഒതുങ്ങില്ല.സമഭാവനയുടെ വഴികളിലൂടെ സഞ്ചരിക്കാനും സമത്വബോധത്തിന്‍റെ നിലപാടുകളില്‍ ഉറച്ച് നില്‍ക്കാനും കേരളത്തെ പഠിപ്പിച്ചത് മനുഷ്യരെല്ലാവരും ദൈവത്തിന്‍റെ മക്കളെന്ന് വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ക്രൈസ്തവരാണെന്നതിന് മേല്‍ പറഞ്ഞ ചരിത്ര സംഭവങ്ങള്‍ തന്നെ സാക്ഷി.

നമ്മള്‍ ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ ചിലരെങ്കിലും ഇത്തരം സംഭാവനകള്‍ കില്ലായെന്ന് നടിക്കുന്നത് എഴുത്തും വായനയും അറിയാത്തതുകൊണ്‍ല്ല. ക്രൈസ്തവ സഭകളും, ക്രൈസ്തവരും ചെയ്ത സംഭാവനകള്‍ വിവരിച്ചുകൊണ്‍് നാം ലേഖനങ്ങള്‍ എഴുതിയതു കൊണ്‍ോ, വീഡിയോകള്‍ അവതരിപ്പിതുകൊണ്‍ോ ഇത്തരക്കാരുടെ തലയില്‍ ഒന്നും കയറില്ല. കാരണം ഇവരുടെ വായില്‍ നിന്ന് വരുന്ന ഇത്തരം വര്‍ത്തമാനങ്ങളുടെ പിന്നില്‍ മറഞ്ഞിരിക്കുന്നത് കടുത്ത അസുയയാണ്.ഇന്ന് കത്തോലിക്കാ സഭ ഉള്‍പ്പെടെയുള്ള സഭകള്‍ക്ക് (പ്രത്യേകമായി അപ്പസ്തോലിക സഭകള്‍ക്ക്)കേരളത്തിന്‍റെ പൊതു അന്തരീക്ഷത്തില്‍ ലഭിക്കുന്ന സ്നേഹവും അംഗീകാരവും പലര്‍ക്കും സഹിക്കാന്‍ വയ്യാത്ത കാര്യമാണ്. ക്രൈസ്തവ സഭകള്‍ക്ക് കിട്ടുന്ന പരിഗണനയ്ക്കും, സ്നേഹത്തിനുമൊക്കെ കാരണം ‘സാധരണക്കാരന്‍റെ പക്ഷത്ത് നിന്നു കൊണ്‍് ചിന്തിക്കാനും പ്രവൃത്തിക്കാനും കഴിഞ്ഞു അല്ലെങ്കില്‍ കഴിയുന്നു’ എന്നതാണ്.അതുകൊണ്‍് തന്നെ ഈ സ്നേഹം ഇല്ലാതാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ‘ നവോത്ഥാനത്തില്‍ ക്രൈസ്തവ സംഘടനകള്‍ക്ക് പങ്കില്ലായെന്ന കള്ളം ആവര്‍ത്തിക്കുക എന്നതാണ്. ഇതാണ് ഇപ്പോള്‍ അതിവിദഗ്ദമായി നടപ്പാക്കി കൊിരിക്കുന്നത്.

സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കു വേണ്‍ി സത്യങ്ങള്‍ കണ്‍ില്ലാ എന്ന് നടിക്കുന്നവര്‍ അത് തുടരട്ടെ. പൊട്ടക്കിണറ്റിലെ ചീഞ്ഞളിഞ്ഞ വെളളത്തില്‍ ചാടിക്കളിച്ച് മടുത്ത് കഴിയുമ്പോള്‍ അവര്‍ താനെ എഴുന്നേറ്റ് പൊയ്ക്കൊള്ളും.

‘സത്യം നിങ്ങളെ സ്വതന്ത്രരാക്കുമെന്ന’ ഈശോയുടെ വചനം നമുടെ രക്തത്തില്‍ അലിഞ്ഞു ചേരണം. സ്വതന്ത്രമാക്കുന്ന സത്യങ്ങളോട് നമുക്ക് തുറവിയുള്ളവരാകാം. അങ്ങനെ സ്വന്തം സമുദായത്തിന്‍റെ പ്രവൃത്തനങ്ങളിലും, അത് ഈ സമൂഹത്തിന് ചെയ്തതും ചെയ്യുന്നതുമായ സേവനങ്ങളിലും അഭിമാനമുള്ളവരായിരിക്കുവാന്‍ നമുക്ക് കഴിയട്ടെ.

Mathews Theniaplackal

Leave a Reply

Your email address will not be published. Required fields are marked *

error: