വിശുദ്ധ കുരിശും കുരിശടയാളവും

ക്രൈസ്തവവിശ്വാസത്തിന്‍റെയും ക്രിസ്തുമതത്തിന്‍റെയും പ്രതീകമാണ് കുരിശ്. തന്‍റെ കുരിശുമരണത്താല്‍ ഈശോ പാപത്തിന്‍റെയും പിശാചിന്‍റെയുംമേല്‍ വിജയം നേടി. അന്നുമുതല്‍ കുരിശ് ജീവന്‍റെയും രക്ഷയുടെയും അടയാളമായി സഭയില്‍ വണങ്ങപ്പെടുന്നു. കുരിശും കുരിശടയാളവും ക്രിസ്തീയജീവിതത്തിന്‍റെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന യാഥാര്‍ത്ഥ്യമാണ്.
1. ഈശോയുടെ കുരിശ്
ഈശോയെ തറച്ച കുരിശിനെക്കുറിച്ച്, എവിടെയെന്നതിനെ ക്കുറിച്ച് പുതിയനിയമം ഒന്നും പ്രസ്താവിക്കുന്നില്ല. കോണ്‍സ്റ്റ ന്‍റൈന്‍ ചക്രവര്‍ത്തി ജറുസലേമിലെ മെത്രാനായ മക്കാറിയൂസിന് അയച്ച കത്തില്‍ ഈശോയുടെ കല്ലറ കണ്ടെത്തിയതിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്; എന്നാല്‍ കുരിശിനെക്കുറിച്ച് ഒന്നും പരാമര്‍ശിക്കുന്നില്ല. ഏ.ഡി. 333-ല്‍ ഗാഗുല്‍ത്താമല സന്ദര്‍ശിച്ച ബൊര്‍ഡോയിലെ തീര്‍ത്ഥാടകന്‍ കോണ്‍സ്റ്റന്‍റയില്‍ അവിടെ നിര്‍മ്മിച്ച പള്ളിയെ ക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്; എന്നാല്‍ ഈശോയുടെ കുരിശിനെക്കുറിച്ച് ഒന്നും പ്രതിപാദിക്കുന്നില്ല.
ജറുസലേമില്‍നിന്ന് കണ്ടെടുക്കപ്പെട്ട കുരിശിനെക്കുറിച്ച് ജറുസലേമിലെ സിറിള്‍ പരാമര്‍ശിക്കുന്നുണ്ട്. ജറുസലേമില്‍ കര്‍ത്താ വിന്‍റെ കുരിശ് സംരക്ഷിക്കപ്പെട്ടിരുന്നെന്ന് അദ്ദേഹം പ്രസ്താവിക്കുന്നു (ഇമലേരവലശേരമഹ ഒീാശഹശലെ 4.10; 10.19; 13.4). കര്‍ത്താവിന്‍റെ കുരിശിന്‍റെ ഭാഗങ്ങള്‍ 370-ല്‍ കപ്പദോക്യയിലുണ്ടെന്ന് നീസ്സായിലെ വിശുദ്ധ ഗ്രിഗറിയും 386-ല്‍ അന്തോക്യായിലുണ്ടെന്ന് വിശുദ്ധ ജോണ്‍ ക്രിസോസ്തമും ഏ.ഡി 403 -ല്‍ ഇറ്റലിയില്‍ ഉണ്ടെന്ന് നോളായിലെ പൗളിനൂസും സാക്ഷ്യപ്പെടുത്തുന്നു. വലിയ വെള്ളിയാഴ്ച ജറുസലേമില്‍ കര്‍ത്താവിന്‍റെ കുരിശിനെ വണങ്ങിയിരുന്ന തായി രേഖകളുണ്ട്. കര്‍ത്താവിന്‍റെ കുരിശ് കണ്ടെടുക്കപ്പെട്ടതിന്‍റെ വാര്‍ഷികം ജറുസലേമില്‍ ആഘോഷിച്ചിരുന്നു.
കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിയുടെ അമ്മയായ ഹെലേന രാജ്ഞിയുടെ നേതൃത്വത്തിലാണ് കര്‍ത്താവിന്‍റെ കുരിശ് ജറുസലേമില്‍നിന്ന് കണ്ടെടുക്കപ്പെട്ടത് എന്ന് വിശുദ്ധ അംബ്രോസ് സാക്ഷ്യപ്പെടുത്തുന്നു. ഈശോയുടെ കുരിശ് കണ്ടെടുക്കപ്പെട്ടതിനെക്കുറിച്ച് വിവിധ ഐതിഹ്യങ്ങള്‍ നിലവിലുണ്ടെങ്കിലും താഴെപ്പറയുന്നവയാണ് ഏറ്റവും പ്രസിദ്ധമായവ.1
2. കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിയും വിശുദ്ധ കുരിശും
ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ മരണശേഷം റോമില്‍ അധികാരത്തിനായി ഒരു മത്സരം നടന്നു. കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിയും മാക്സെല്‍ഷിയൂസും പരസ്പരം യുദ്ധത്തിനായ് സൈന്യങ്ങളെ നയിച്ചു. 312 ഒക്ടോബറില്‍ ടൈബര്‍ നദിക്കു കുറുകെയുള്ള മില്‍വിയന്‍ പാലത്തില്‍ അവര്‍ പരസ്പരം ഏറ്റുമുട്ടി. മാക്സെല്‍ഷിയൂസിന്‍റെ വലിയ സൈന്യത്തെ കണ്ട് കോണ്‍സ്റ്റ ന്‍റൈന്‍ ഭയചകിതനായി. തന്‍റെ ചെറിയ സൈന്യത്തിന് മാക്സെല്‍ ഷിയൂസിന്‍റെ വലിയ സൈന്യത്തിനെ നേരിടാനാകില്ലെന്ന സത്യം മനസ്സിലാക്കിയ കോണ്‍സ്റ്റന്‍റൈന്‍ അസ്വസ്ഥനായി. ഉറക്കം വരാതെ രാത്രിയില്‍ ആലോചനാനിമഗ്നനായി. പുറത്ത് ഉലാത്തികൊണ്ടിരുന്ന കോണ്‍സ്റ്റന്‍റൈന്‍ പെട്ടെന്ന് ആകാശത്തില്‍ ഒരു അടയാളം കണ്ടു. അടയാളത്തോടൊപ്പം താഴെ പറയുന്ന ഒരെഴുത്തും ഉണ്ടായിരുന്നു. ‘ഈ അടയാളത്താലെ നീ വിജയിക്കും’. ഈ അടയാളത്തില്‍ കണ്ടത് പ്രകാശമാനമായൊരു കുരിശാണെന്നാണ് ചക്രവര്‍ത്തിയുടെ ജീവചരിത്രകാരനായ കേസറിയായിലെ എവുസേബിയൂസ് പറയുന്നത്. അതേ രാത്രിയില്‍തന്നെ ഈശോ സ്വപ്നത്തില്‍ കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിക്ക് പ്രത്യക്ഷപ്പെട്ട് യുദ്ധത്തില്‍ സംരക്ഷണമുദ്രയായി തന്‍റെ അടയാളം ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു എന്ന് പറയുന്നു. ഗ്രീക്കു ഭാഷയില്‍ ക്രിസ്തു എന്ന പദത്തിന്‍റെ ആദ്യ അക്ഷരങ്ങളായ ത, ജ എന്നീ അക്ഷരങ്ങള്‍ കൂട്ടിചേര്‍ത്തതായിരുന്നു ഈ അടയാളം. പടയാളികളുടെ പരിചയിലും പതാകകളിലും ഈ അടയാളം പതിക്കുവാന്‍ ആ രാത്രിയില്‍തന്നെ ചക്രവര്‍ത്തി ഉത്തരവിട്ടു. ക്രിസ്തുവിന്‍റെ അടയാളമുള്ള പതാകയുമേന്തി അടുത്ത ദിവസം അവര്‍ യുദ്ധം തുടങ്ങി. ശത്രുക്കള്‍ നിശ്ശേഷം പരാജയപ്പെടുകയും കോണ്‍സ്റ്റന്‍റൈന്‍ റോമാ സാമ്രാജ്യത്തിന്‍റെ മുഴുവന്‍ ചക്രവര്‍ത്തിയായി അംഗീകരിക്കപ്പെടുകയും ചെയ്തു. കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിയുടെ യുദ്ധവിജയം കുരിശിനെ ഒരു സംരക്ഷണമുദ്രയും വിജയചിഹ്നവും ആക്കി ഉയര്‍ത്തി. ഈ സംഭവം 313-ലെ മിലാന്‍ വിളംബരത്തിന് സാഹചര്യ മൊരുക്കി. ക്രിസ്തീയവിശ്വാസവും ആരാധനാസ്വാതന്ത്രവും ഈ വിളംബരത്തിലൂടെയാണ് ഏവര്‍ക്കും ലഭിച്ചത്. സഭയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ കുരിശ് പരസ്യമായി പ്രദര്‍ശിപ്പിക്കാനും വണങ്ങപ്പെടാനും തുടങ്ങി.
3. ഹെലേന രാജ്ഞിയും വിശുദ്ധ കുരിശും
ഒന്നാം നൂറ്റാണ്ടിലെ റോമന്‍ ചക്രവര്‍ത്തിയായിരുന്ന ഹഡ്രിയാന്‍ ക്രിസ്തുവിന്‍റെ നാമം ഉന്മൂലനം ചെയ്യുവാന്‍ ക്രിസ്തുവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെല്ലാം വീനസ് ദേവിയുടെ ക്ഷേത്രങ്ങള്‍ പണികഴിപ്പിച്ചിരുന്നു. കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിയുടെ മാതാവായിരുന്ന വിശുദ്ധ ഹെലേനയാണ് കാല്‍വരിയിലും ബെത്ലഹെമിലും നിര്‍മ്മിക്കപ്പെട്ട ക്ഷേത്രങ്ങള്‍മാറ്റി ദേവാലയങ്ങള്‍ പണികഴിപ്പിച്ചത്. ഈ ദൗത്യങ്ങള്‍ക്കായ് 80-ാം വയസ്സില്‍ ഹെലേന രാജ്ഞി പാലസ്തീനായില്‍ എത്തി. ഈശോയെ തറച്ച കുരിശ് കണ്ടെടുക്കണമെന്ന ആഗ്രഹവും പാലസ്തീനായിലേക്കുള്ള ഈ യാത്രയുടെ പിന്നിലുണ്ടായിരുന്നു. കാല്‍വരിക്കുന്നിലെ ചപ്പുചവറുകള്‍ നീക്കിയപ്പോള്‍ മൂന്നു കുരിശുകള്‍ കണ്ടെത്തി. പക്ഷെ ഇതില്‍ ഏതാണ് ഈശോയെ തറച്ചതെന്ന് കണ്ടെത്തുക പ്രയാസമായിരുന്നു. ഹെലേന രാജ്ഞിയോടൊപ്പമുണ്ടായിരുന്ന ജറുസലേമിലെ മെത്രാനായിരുന്ന വിശുദ്ധ മക്കാറിയൂസിന് ഒരു ബുദ്ധിതോന്നി. അതിലെ അപ്പോള്‍ ഒരു മൃതസംസ്ക്കാരയാത്ര കടന്നുപോയിരുന്നു. കുരിശുകള്‍ മൃതശരീരത്തില്‍ മുട്ടിച്ചുനോക്കാന്‍ തീരുമാനിച്ചു. കര്‍ത്താവിനെ തറച്ച കുരിശ് മുട്ടിച്ചാല്‍ ജീവനുണ്ടകും എന്ന് വിശുദ്ധ മക്കാറിയൂസ് മെത്രാന്‍ പറഞ്ഞു. മൃതസംസ്കാരയാത്ര നിറുത്തി എല്ലാവരും പ്രാര്‍ത്ഥനയോടെ കുരിശുകള്‍ ഓരോന്നായി മുട്ടിച്ചു. മൂന്നാമത്തെ കുരിശുമുട്ടിച്ചപ്പോള്‍ മൃതശരീരത്തില്‍ ജീവനുണ്ടായി. മരിച്ച മനുഷ്യന്‍ ജീവനിലേക്ക് തിരിച്ചുവന്നു. വിശുദ്ധ ഹെലേനയും മെത്രാനായ വിശുദ്ധ മക്കാറിയൂസും ജനം മുഴുവനും ഭക്ത്യാദരങ്ങളോടെ കുരിശിനെ വണങ്ങി. ആഘോഷപൂര്‍വ്വം ഈ കുരിശിനെ പുതിയ ദൈവാലയത്തില്‍ പ്രതിഷ്ഠിച്ചു. ആ ദിനം (സെപ്റ്റംബര്‍ 14) കുരിശിന്‍റെ പുകഴ്ചയുടെ തിരുനാളായി ഘോഷിക്കാന്‍ തീരുമാനിച്ചു. കാല്‍വരിയിലെ കുരിശിന്‍റെ കണ്ടെടുക്കല്‍ അതിനെ ഭക്തിയുടേയും ആരാധനയുടെയും വിഷയമാക്കി മാറ്റി.2
4. കുരിശടയാളം
ക്രൈസ്തവജീവിതത്തിന്‍റെ എല്ലാ അവസരത്തിലും ഉപയോഗിക്കുന്ന ഏറ്റവും ചെറിയൊരു പ്രാര്‍ത്ഥനയാണ് കുരിശുവര. കുരിശടയാളം വരയ്ക്കുന്നതുവഴി നമ്മുടെ പാപങ്ങളില്‍നിന്ന് നമ്മെ രക്ഷിക്കുന്നതിനുവേണ്ടി കാല്‍വരിയിലെ മരക്കുരിശില്‍ രക്തം ചിന്തിയ നമ്മുടെ കര്‍ത്താവായ ഈശോയെയാണ് നാം സ്മരിക്കുന്നത്.
ആദിമസഭയുടെ കാലം മുതല്‍ സഭയില്‍ വിശ്വാസികള്‍ കുരിശടയാളം വരയ്ക്കുന്ന പതിവുണ്ടായിരുന്നുവെന്ന് സഭാപിതാക്കന്മാരുടെ രചനകളില്‍നിന്ന് വ്യക്തമാണ്. “എല്ലാ പ്രവര്‍ത്തനവും കുരിശുവരയോടെ ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യണം”എന്ന് തെര്‍ത്തുല്ല്യന്‍ വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നു. വിശുദ്ധ അബ്രോസ്, വിശുദ്ധ അഗസ്റ്റിന്‍, വിശുദ്ധ അപ്രേം, വിശുദ്ധ സിറിള്‍, വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോം തുടങ്ങിയ സഭാപിതാക്കന്മാര്‍ കുരിശടയാളം ക്രൈസ്തവ വിശ്വാസത്തിന്‍റെയും ജീവിത ത്തിന്‍റേയും അവിഭാജ്യഘടകമാണെന്ന് പ്രസ്താവിക്കുന്നു. നെറ്റിയില്‍ കുരിശടയാളം വരയ്ക്കുന്ന എല്ലാവര്‍ക്കും രക്ഷ ലഭിക്കും എന്ന് വിശുദ്ധ സിപ്രിയാന്‍ പഠിപ്പിക്കുന്നു. വിശുദ്ധ അബ്രോസിന്‍റെ വീക്ഷണത്തില്‍ കത്തോലിക്കരാകാന്‍ ആഗ്രഹിക്കുന്നവര്‍ കുരിശടയാളത്തില്‍ വിശ്വസിക്കണം. ഈശോയുടെ കുരിശിന്‍റെ അടയാളത്തില്‍ നാം മുദ്രിതരാകണമെന്ന് വിശുദ്ധ ആഗസ്തീനോസ് പഠിപ്പിക്കുന്നു. ജറുസലേമിലെ വിശുദ്ധ സിറിള്‍ പഠിപ്പിക്കുന്നതനുസരിച്ച് വിശ്വാസികളുടെ അടയാളമായ കുരിശ് പിശാചുക്കളുടെ ഭീതികാരണമാണ്. നാം ഏതുകാര്യം ചെയ്യുന്നതിനു മുമ്പും പിമ്പും കുരിശു വരയ്ക്കണം. വിജയകരമായ കുരിശടയാളത്താലെ നമ്മുടെ ശരീരത്തിലെ ഓരോ അവയവത്തേയും മുദ്രകുത്തുകയും അലങ്കരിക്കുകയും ചെയ്താല്‍ യാതൊന്നിനും നമ്മെ ഉപദ്രവിക്കാന്‍ സാധിക്കില്ല എന്ന് വിശുദ്ധ അപ്രേം പഠിപ്പിക്കുന്നു.3
5. ക്രൂശിതരൂപം
കുരിശില്‍നിന്നും ക്രൂശിതരൂപത്തിലേക്കുള്ള ഭക്തി സഭയില്‍ കാലഘട്ടങ്ങളിലൂടെ ഉരുത്തിരിഞ്ഞുപതിപ്പിക്കുന്ന പതിവുണ്ടായിരുന്നു. പൗരസ്ത്യസഭകള്‍ ഉത്ഥിതനായ ഈശോയ്ക്ക് പ്രാധാന്യം നല്‍കുന്നതുകൊണ്ട് ക്രൂശിതരൂപമുള്ള കുരിശ് ഉപയോഗിക്കാറില്ല. പാശ്ചാത്യസഭയില്‍ ഈശോയുടെ പീഡാനുഭവത്തിനും മരണത്തിനും ഊന്നല്‍ നല്‍കിയതുകൊണ്ട് മധ്യകാലഘട്ടത്തിലാണ് ക്രൂശിതരൂപങ്ങള്‍ പ്രചാരത്തിലായത്. ഒമ്പതാം നൂറ്റാണ്ടുമുതല്‍ ക്രൂശിതരൂപമുള്ള കുരിശ് പ്രചാരത്തില്‍ വന്നു.4
6. കുരിശടി (കുരിശിന്‍ തൊട്ടി)
വിശ്വാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ കുരിശോടുകൂടിയ സൗധം സ്ഥാപിക്കുന്നതിനെയാണ് കുരിശടി (കുരിശിന്‍ തൊട്ടി) എന്നു വിളിക്കുന്നത്. പുരാതനകാലംമുതല്‍ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ പള്ളികളുടെ മുമ്പില്‍ കുരിശിന്‍തൊട്ടി ഉണ്ടായിരുന്നു. പുരാതന പള്ളികളുടെ കല്‍ക്കുരിശുകള്‍ ഇന്നും കാണാവുന്നതാണ്. കുരിശടിയുടെ മുമ്പിലൂടെ കടന്നുപോകുന്ന വിശ്വാസികള്‍ കുരിശു വരച്ച് കുരിശിനെ വണങ്ങുന്ന പതിവ് ഇപ്പോഴുമുണ്ട്.5
7. വിവിധതരം കുരിശുകള്‍
വിവിധ സഭകളുടെ പാരമ്പര്യങ്ങളില്‍ കുരിശിന് പല രൂപസ്വഭാവങ്ങളാണുള്ളത്. ഓരോ സഭയും അതതിന്‍റെ ദൈവശാസ്ത്രവീക്ഷണമനുസരിച്ച് കുരിശിനെ ചിത്രീകരിക്കുന്നു. വിവിധ മാതൃകകളിലുള്ള അനേകം കുരിശുകള്‍ ഇന്ന് സഭയിലുണ്ട്, അവയില്‍ പ്രധാനപ്പെട്ടവ താഴെപ്പറയുന്നവയാണ്.
ഗ്രീക്ക് കുരിശ്. നാലു ഭാഗങ്ങളും തുല്യവലിപ്പത്തിലുള്ള കുരിശാണിത്. നാലു ഭാഗങ്ങള്‍ സൂചിപ്പിക്കുന്നത് സുവിശേഷം ലോകത്തിന്‍റെ നാല് അതിര്‍ത്തികളിലേക്കും വ്യാപിച്ചിരിക്കുന്നു എന്നാണ്.
ലത്തീന്‍കുരിശ്. ഗ്രീക്ക് കുരിശില്‍നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത് ഇതിന്‍റെ താഴെയുള്ള ഭാഗം കൂടുതല്‍ നീളമുള്ളതാണ് എന്ന വസ്തുതയാണ്. പാശ്ചാത്യസഭ ഈ കുരിശാണ് ഉപയോഗിക്കുന്നത്.
പാത്രിയാര്‍ക്കല്‍ കുരിശ്. ഈ കുരിശിന്‍റെ മുകള്‍ ഭാഗത്തുള്ള വിലങ്ങനെയുള്ള ഭാഗം ഈശോയുടെ കുരിശിനു മുകളില്‍ എഴുതിവച്ചിരുന്ന യഹൂദരുടെ രാജാവായ നസ്രായനായ ഈശോ എന്ന ഫലകത്തെ സൂചിപ്പിക്കുന്നു.
ഠമൗഞവീ ഇൃീൈ. ഗ്രീക്ക് അക്ഷരങ്ങളായ ഠമൗ, ഞവീ എന്നിവ ചേര്‍ത്തുള്ള കുരിശാണിത്. കുരിശ് എന്നതിന് ഗ്രീക്കു ഭാഷയിലുള്ള ടമേൗൃീെ എന്ന പദത്തിന്‍റെ ചുരുക്കരൂപമായി ഇത് ഉപയോഗിച്ചിരുന്നു.
കാല്‍വരി കുരിശ്. മൂന്നു പടികളില്‍മേലുള്ള കുരിശാണിത്. മൂന്നു പടികള്‍ ദൈവീകപുണ്യങ്ങളായ വിശ്വാസം, പ്രത്യാശ, ഉപവി എന്നിവയെ പ്രതിനിധാനം ചെയ്യുന്നു.
ജറുസലെം കുരിശ്. ഒരു വലിയ കുരിശും അതിനെ നാലുവശങ്ങളിലായി നാല് ചെറിയ കുരിശുകളും ഉള്‍ക്കൊള്ളുന്നതാണ് ഇത്. വലിയ കുരിശ് ഈശോയെയും നാല് ചെറിയകുരിശുകള്‍ നാല് സുവിശേഷങ്ങളേയും പ്രതിനിധാനം ചെയ്യുന്നു. ഉര്‍ബന്‍ രണ്ടാമന്‍ മാര്‍പാപ്പ കുരിശുയുദ്ധക്കാര്‍ക്ക് നല്കിയ ബാനറില്‍ ഈ കുരിശ് ആലേഖനം ചെയ്തിരുന്നു. അതുകൊണ്ട് ഇത് കുരിശുയുദ്ധക്കാരുടെ കുരിശ് എന്നും അറിയപ്പെടുന്നു.
വിശുദ്ധ പത്രോസിന്‍റെ കുരിശ്. വിശുദ്ധ പത്രോസ് തല കീഴായാണ് കുരിശില്‍ തറയ്ക്കപ്പെട്ടത്. അതുകൊണ്ടാണ് ഇത് വിശുദ്ധ പത്രോസിന്‍റെ കുരിശ് എറിയപ്പെടുന്നത്.

ഠമൗ ഇൃീൈ. ഗ്രീക്ക് അക്ഷരമായ ഠമൗ ആകൃതിയിലായതുകൊണ്ടാണ് ഈ പേരില്‍ അറിയപ്പെടുന്നത്. ഇത് സെന്‍റ് ആന്‍റണീസ് ക്രോസ് എന്നും അറിയപ്പെടുന്നുണ്ട്.

വിശുദ്ധ അന്ത്രയോസിന്‍റെ കുരിശ്. വിശുദ്ധ അന്ത്രയോസ് ഇതുപോലെയുള്ള കുരിശിലാണ് തറയ്ക്കപ്പെട്ടത്. അതുകൊണ്ടാണ് ഇത് വിശുദ്ധ അന്ത്രയോസിന്‍റെ കുരിശ് എറിയപ്പെടുന്നത്.
അര്‍മേനിയന്‍ കുരിശ്. അര്‍മേനിയന്‍ സഭയുടെ പ്രതീകമാണ് ഈ കുരിശ്. അര്‍മേനിയന്‍ കുരിശ് പുഷ്പിക്കുന്ന കുരിശ് എന്നും അറിയപ്പെടുന്നുണ്ട്.
കാന്‍റര്‍ബറി കുരിശ്. ആംഗ്ലിക്കന്‍ സഭയുടെ പ്രതീകമാണ് ഈ കുരിശ്.
കോപ്റ്റിക് കുരിശ്. കോപ്റ്റിക് കത്തോലിക്കാസഭയും കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയും ഈ കുരിശാണ് ഉപയോഗിക്കുന്നത്.
റഷ്യന്‍ ഓര്‍ത്തഡോക്സ് കുരിശ്. റഷ്യന്‍ ഓര്‍ത്തഡോക്സ്സഭ ഈ കുരിശാണ് ഉപയോഗിക്കുന്നത്. ഇത് സ്ലാവിക് കുരിശ് എന്നും അറിയപ്പെടുന്നുണ്ട്.
സെര്‍ബിയന്‍ കുരിശ്. സെര്‍ബിയന്‍ ഓര്‍ത്തഡോക്സ് സഭ ഈ കുരിശാണ് ഉപയോഗിക്കുന്നത്. സെര്‍ബിയ യുടെ ദേശീയ പ്രതീകമാണ് ഈ കുരിശ്.
മാസിഡോണിയന്‍ കുരിശ്. മാസിഡോണിയന്‍ ഓര്‍ത്തഡോക്സ്സഭ ഈ കുരിശാണ് ഉപയോഗിക്കുന്നത്.
അനുരാധപുര കുരിശ്. ശ്രീലങ്കയിലെ ക്രിസ്തുമത ത്തിന്‍റെ പ്രതീകമാണ് ഈ കുരിശ്. മാര്‍ത്തോമ്മാ സ്ലീവായുമായി സാമ്യമുള്ള കുരിശാണിത്.
മാര്‍ത്തോമ്മാ സ്ലീവാ. ഭാരതത്തിലെ മാര്‍ത്തോമ്മാ നസ്രാണികളുടെ ഇടയില്‍ ഉണ്ടായിരുന്ന കുരിശാണിത്. മൂന്നു പടികളിന്മേല്‍ ഉറപ്പിക്കപ്പെട്ടിരിക്കുന്ന താമരയുടെ മുകളില്‍ നാല് അഗ്രങ്ങളും പൂമൊട്ടിന്‍റെ ആകൃതിയിലുള്ളതും പരിശുദ്ധാത്മാവിന്‍റെ പ്രതീകമായ പ്രാവ് മുകളില്‍നിന്ന് പറന്നിറങ്ങുന്നതുമായി ചിത്രീകരിച്ചിരിക്കുന്ന കുരിശാണിത്.

ഡോ. സെബാസ്റ്റ്യന്‍ ചാലയ്ക്കല്‍

Leave a Reply

Your email address will not be published. Required fields are marked *

error: