S.O.S.-ന്‍റെ ഒന്നാം നാടകം കന്യാസ്ത്രീ സമരം

S.O.S.-ന്‍റെ ഒന്നാം നാടകം കന്യാസ്ത്രീ സമരം

‘നമ്മുടെ സഹോദരിമാരേ രക്ഷിക്കൂ’ ഈ വിലാപത്തിന്‍റെ ചുരുക്കപ്പേരാണ് എസ്.ഒ.എസ്. ഇവരുടെ ആദ്യ സംരംഭമായിരുന്നു സഭാവിരുദ്ധരെയെല്ലാം വിമതവൈദികരും സിസ്റ്റേഴ്സുമടങ്ങുന്നവരെ ഒരുമിച്ചുകൂട്ടി ഒരു വേദിയിലാക്കിയ കന്യാസ്ത്രീ സമരം. ഇവരുടെയും ഇവരുടെ സമരത്തിന്‍റെയും ലക്ഷ്യം ബിഷപ് ഫ്രാങ്കോയെ അറസ്റ്റുചെയ്യുക എന്നതു മാത്രമായിരുന്നില്ല. കുമ്പസാരം നിരോധിക്കണം, സ്ത്രീകള്‍ക്ക് പൗരോഹിത്യം അനുവദിക്കണം, ചര്‍ച്ച് ആക്ട് നടപ്പിലാക്കണം… അങ്ങനെ പോകുന്നു ആവശ്യങ്ങള്‍. അല്ലാ, ഇതൊക്കെ തന്നെയല്ലേ സഭാവിരുദ്ധരുടെയും ആവശ്യങ്ങള്‍. അപ്പോള്‍ നിങ്ങള്‍ രണ്ടും ഒന്നാല്ലേ…
ഇനി നിങ്ങള്‍ക്ക് സിസ്റ്റേഴ്സിനോട് ഇത്ര ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍ സിസ്റ്റേഴ്സ് പ്രതിസന്ധി നേരിടുന്ന കുറച്ചിടങ്ങളിലെങ്കിലും നിങ്ങളുടെ സാന്നിദ്ധ്യം കാണേണ്ടിയിരുന്നില്ലേ. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപവിപ്രവൃത്തികള്‍ നിസ്വാര്‍ത്ഥമായി ചെയ്യുന്ന സമൂഹമാണ് മിഷണറീസ് ഓഫ് ചാരിറ്റി. ഈ അടുത്ത കാലത്താണ് വി. മദര്‍തെരേസ സ്ഥാപിച്ച ഈ സമൂഹത്തെ തകര്‍ക്കുവാന്‍ സംഘടിതമായി ഗവണ്‍മെന്‍റിന്‍റെ ഒത്താശയോടെ പല ശ്രമങ്ങളും നടന്നത്. അതിന്‍റെ ഭാഗമായി ഒരു തെറ്റും ചെയ്യാത്ത സിസ്റ്റേഴ്സിനെ ജയിലിലാക്കുക വരെ ചെയ്തു. ഇപ്പോഴും ഇവരുടെ നേരെയുള്ള അടിച്ചമര്‍ത്തലുകള്‍ നടന്നുകൊണ്ടിരിക്കുന്നു.
ഈ അടുത്ത ദിവസങ്ങളില്‍ തൊടുപുഴ ഹോളിഫാമിലി സിസ്റ്റേഴ്സിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന ഹോസ്പിറ്റലിനെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുകയും ആ സമൂഹത്തെ തേജോവധം ചെയ്യുകയും ചെയ്തു.
എവിടെയായിരുന്നു നിങ്ങള്‍. ഓ, ഇതിലൊന്നും സഭാവിരുദ്ധതയ്ക്ക് സ്കോപ്പില്ലല്ലേ, സഭയ്ക്കെതിരാണെങ്കിലല്ലേ മീഡിയ വരൂ.. എന്താണെങ്കിലും കൊള്ളാം നിങ്ങളുടെ അടുത്ത സഭാവിരുദ്ധ നാടകത്തിനായി ഞങ്ങള്‍ കാത്തിരിക്കുന്നു.

 

 ജോണ്‍ കളത്തൂര്‍

Leave a Reply