ഒന്നും
മിണ്ടരുത്
കേട്ടോ!
മാധ്യമ തൊഴിലാളികള്‍ നിറഞ്ഞാടിയ അന്തിച്ചര്‍ച്ചകളില്‍ കത്തോലിക്കാസഭയെ, പ്രത്യേകിച്ച് സീറോ മലബാര്‍ സഭയെ അങ്ങ് തീര്‍ത്തുകളയാം എന്ന വ്യാമോഹത്തോടെ സഭയെ വിമര്‍ശിച്ചും തെറിവിളിച്ചും സഭയുടെ ന്യൂനതകള്‍ മാത്രം തുറന്നുകാണിച്ചും സംസാരിച്ചപ്പോള്‍ സഭയിലെ പരിശുദ്ധ കൂദാശകളെ ഇല്ലാതാക്കാന്‍ ശ്രമിച്ചപ്പോള്‍ എല്ലാ വൈദികരെയും മെത്രാډാരെയും ഒരുപോലെ മോശക്കാരാക്കാന്‍ ഈ നിഗൂഢ ശക്തി തുനിഞ്ഞപ്പോള്‍ ഒന്നു പ്രതികരിക്കാന്‍ പോലും ആവാതെ നാം നിശബ്ദരായിരുന്നപ്പോള്‍ നമ്മുടെ നെഞ്ചാണ് അവര് തകര്‍ത്തത്.
ഇനിയും നിശബ്ദനായിരുന്നാല്‍ നമ്മുടെ
അമ്മയെ സഭയെ തെരുവില്‍ വലിച്ചുകീറുന്നത് നാം കണ്ടുനില്‍ക്കേണ്ടിവരും. അതുകൊണ്ട് നമുക്ക് ജാഗ്രതയോടെ സഭാവിരോധികളുടെ നീക്കത്തെ നോക്കിക്കാണാം. പ്രതികരിക്കേണ്ട വേദികളിലൊക്കെ ചങ്കൂറ്റത്തോടെ പ്രതികരിക്കാം.
ജോമോന്‍ പൊടിപാറ
ദര്‍ശകന്‍ നവംബര്‍ ലക്കം-പ്രതികരണം