വര്‍ത്തമാന കാലത്തിലെ ശത്രു

വര്‍ത്തമാന
കാലത്തിലെ ശത്രു
നാം ഇനിമേല്‍ തെറ്റിന്‍റെ വഞ്ചനയില്‍പ്പെടുത്താന്‍ മനുഷ്യര്‍ കൗശലപൂര്‍വ്വം നല്കുന്ന വക്രതയാര്‍ന്ന ഉപദേശങ്ങളുടെ കാറ്റില്‍ ആടിയുലയുകയും തൂത്തെറിയപ്പെടുകയും ചെയ്യുന്ന ശിശുക്കളാകരുത് (ഫിലി. 4,14).
മിശിഹായില്‍ വിശ്വസിക്കുന്നവര്‍ എക്കാലവും അഭിമുഖീകരിക്കുന്ന പ്രതി സന്ധിയെക്കുറിച്ചുള്ള പൗലോസ് അപ്പസ്തോലന്‍റെ ഓര്‍മ്മപ്പെടുത്തലാണ് ഫിലിപ്പിയിലെ സഭക്കെഴുതിയ ഈ വരിയിലുള്ളത്. അക്കമിട്ട് മനസ്സിലാക്കാന്‍ സാധിക്കുന്ന ഈ വസ്തുതകള്‍ വര്‍ത്തമാനകാലവിശ്വാസജീവിതത്തിലും നമുക്ക് വായിച്ചെടുക്കാനാകും. 
1. നമ്മെ തെറ്റിന്‍റെ വഞ്ചനയില്‍പ്പെടുത്താന്‍ ശ്രമിക്കുന്നവരുണ്ട്. 
2. അതിനായി അവര്‍ കൗശലപൂര്‍വ്വം പ്രവര്‍ത്തിക്കും. 
3. അവരുടെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നേരേയുള്ളവയല്ല, വക്രതയാര്‍ന്നതാണ്. 
4. ഇത്തരം വക്രതയാര്‍ന്ന ഉപദേശങ്ങള്‍ നമ്മെ ദുര്‍ബലപ്പെടുത്താന്‍ പ്രാപ്തിയുള്ളവയാണ്. 
വര്‍ത്തമാനകാലമാധ്യമങ്ങള്‍ – മുഖ്യധാരയിലുള്ളവയും സാമൂഹ്യ മാധ്യമങ്ങളും – ശത്രുവിന്‍റെ കൈയിലെ ആയുധമായിത്തീര്‍ന്നിരിക്കുകയാണ്. മേല്‍പ്പറഞ്ഞ വിധത്തിലെല്ലാം മാധ്യമങ്ങള്‍ സഭയെ ലക്ഷ്യംവയ്ക്കുന്നത് നാം കാണുന്നുണ്ട്. നുണകള്‍ ആവര്‍ത്തിച്ചുറപ്പിക്കുകയും സത്യത്തെ ബോധപൂര്‍വ്വം തമസ്കരിക്കുകയും ചെയ്തുകൊണ്ട് വിശ്വാസികളെ തെറ്റിന്‍റെ വഞ്ചനയില്‍ പ്പെടുത്താനും അതുവഴി പരിപാവനമായ കത്തോലിക്കാവിശ്വാസത്തെ ദുര്‍ബലപ്പെടുത്താനും ബോധപൂര്‍വ്വകമായ ശ്രമങ്ങള്‍ മാധ്യമങ്ങള്‍ വഴി നടന്നുകൊണ്ടിരിക്കുന്നു. 
നമുക്ക് കരുതലുള്ളവരാകാം. വിശ്വാസത്തിന്‍റെയും ധാര്‍മ്മി കതയുടെയും സംരക്ഷകയായ സഭയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ തിരിച്ചറി യുകയും ചെയ്യാം.
നോബിള്‍ തോമസ് പാറയ്ക്കല്‍
ദര്‍ശകന്‍ നവംബര്‍ ലക്കം-പ്രതികരണം

Leave a Reply