ബസുകളിലെ പരസ്യം നീക്കണമെന്ന ഹൈക്കോടതി നിര്‍ദേശം കെഎസ്‌ആര്‍ടിസിക്ക് തിരിച്ചടിയാകും. സാമ്ബത്തിക പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന കെഎസ്‌ആര്‍ടിസിയ്ക്ക് പ്രതിമാസം ഒന്നരക്കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് മാനേജ്‌മെന്റ് കണക്ക്.വിധിപകര്‍പ്പ് ലഭിച്ച ശേഷം നിയമ നടപടിയിലേക്ക് കടക്കാനാണ് ആലോചന. വടക്കഞ്ചേരി ബസപകടക്കേസ് പരിഗണിക്കവെയാണ് സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ പൊതു വാഹനങ്ങള്‍ എന്ന വ്യത്യാസമില്ലെന്ന് കോടതി നിരീക്ഷിച്ചത്. അപകടത്തിന് പിന്നാലെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്.
- വിനോദയാത്ര മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടി; വി ശിവന്‍കുട്ടി
- കൊവിഡ് പര്‍ച്ചേസില്‍ ഒരു അഴിമതിയും നടന്നിട്ടില്ലെന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ