കത്തോലിക്കാ സഭയയുടെ സ്വാധീനം: മണ്ണാങ്കട്ട
കത്തോലിക്കാ സഭയ്ക്കെതിരെ എന്തു വിവാദമുണ്ടായാലും ചാനലുകളില്‍ വന്നിരുന്ന് സഭയെ വിമര്‍ശിക്കുന്ന സഭാവിരോധികളും ചില ക്രൈസ്തവനാമധാരികളും എപ്പോഴും പറയുന്നതു കേള്‍ക്കാം “സഭ സ്വാധീനം ഉപയോഗിച്ച് എല്ലാം ഒതുക്കുന്നു” ഇവിടെ സ്വാധീനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് രാഷ്ട്രീയമോ സാമുദായികമോ ആവാം.
പക്ഷേ, സത്യത്തില്‍ സഭയ്ക്കെതിരെ ഉയരുന്ന ഏതെങ്കിലും ഒരു പ്രശ്നം ഇല്ലാതാക്കാന്‍ ആത്മാര്‍ത്ഥമായി ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയോ സാമുദായികസംഘടനകളോ ശ്രമിക്കുമോ? ഇല്ല, എന്നാണ് എന്‍റെ അനുമാനം. കാരണം ഇത്രയ്ക്ക് കെട്ടുറപ്പും സംഘടിത ശക്തിയുമുള്ള കത്തോലിക്കാ സഭയ്ക്ക് എന്തെങ്കിലും കോട്ടം സംഭവിച്ചാല്‍ അതിന്‍റെ മുഴുവന്‍ നേട്ടവും ലഭിക്കാന്‍ പോകുന്നത് ഇവിടുത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ക്കാണ്. മറിച്ച് ഈ കെട്ടുറപ്പ് നിലനിന്നാല്‍ അതേറ്റവും കൂടുതല്‍ അസ്വസ്ഥത ഉണ്ടാക്കുന്നതും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു തന്നെയാണ്.
അതുപോലെ ഓരോ സാമുദായിക സംഘടനകളും ആഗ്രഹിക്കുന്നത് തങ്ങളുടെ വളര്‍ച്ചയാണ്. ആരെയും അസൂയപ്പെടുത്തുന്നവിധം വളര്‍ന്നുകൊണ്ടിരിക്കുന്ന കത്തോലിക്കാ സഭയും സഭയുടെ ശുശ്രൂഷകളും കിതച്ചാല്‍ മറ്റുള്ളവരുടെ വളര്‍ച്ചയും എളുപ്പമാകും. അതുകൊണ്ടുതന്നെ കത്തോലിക്കാ സഭയെ അടിക്കാന്‍ കിട്ടുന്ന ഒരു വടിയും ഇവരാരും ഉപയോഗിക്കാതിരിക്കില്ല. അവരും ഇവരും പറയുന്നതുകേട്ട് തുള്ളാന്‍ നിന്നാല്‍ നഷ്ടം സഭാവിശ്വാസികളായ നമുക്കും നമ്മുടെ കുഞ്ഞുങ്ങള്‍ക്കുമായിരിക്കും.
സെബാസ്റ്റ്യന്‍ ചെറുവള്ളി
ദര്‍ശകന്‍ നവംബര്‍ ലക്കം-പ്രതികരണം