കോണ്‍ഗ്രസിനെ ഇനി മല്ലികാര്‍ജുന്‍ ഖര്‍ഗേ നയിക്കും, കരുത്ത് തെളിയിച്ച്‌ ശശി തരൂര്‍

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗേക്ക് ജയം. 7897 വോട്ടുകള്‍ നേടിയാണ് ഖര്‍ഗേ ആധികാരിക ജയം സ്വന്തമാക്കിയത്.ശശി തരൂരിന് 1072 വോട്ടുകള്‍ ലഭിച്ചു. മികച്ച പ്രകടനം പുറത്തെടുത്ത തരൂര്‍, 12 ശതമാനം വോട്ടുകള്‍ നേടി. 9385 വോട്ടുകളാണ് ആകെ പോള ചെയ്തത്. 416 വോട്ടുകള്‍ അസാധുവായി.