നിയമനാധികാരി ചാന്‍സലര്‍, എന്തു കൊണ്ട് ചാന്‍സലര്‍ക്ക് നടപടിയടുത്തു കൂടാ എന്ന് ഹൈക്കോടതി

സംസ്ഥാനത്തെ ഒമ്ബത് സര്‍വകലാശാലകളിലെ വി.സിമാരോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടിക്കെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു,​

.വി.സി നിയമനങ്ങള്‍ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമല്ലേയെന്ന് കോടതി ചോദിച്ചു. സാങ്കേതിക സര്‍വകലാശാല വി.സി. നിയമനം അസാധുവാണെന്ന് സുപ്രീംകോടതി വിലയിരുത്തിയിട്ടുണ്ട്.

ആ വിധി ബാധകമാണെങ്കില്‍ 24 വരെ വി.സിമാരെ തുടരാന്‍ അനുവദിച്ച ഗവര്‍ണര്‍ മാന്യനാണെന്നും ഹൈക്കോടതി പറഞ്ഞു. ആരെങ്കിലും ചോദ്യം ചെയ്തില്ലെങ്കില്‍ അതു വരെ തുടരാമെന്ന് വാദിക്കുന്നത് എങ്ങനെ ശരിയാകും. നിയമനാധികാരി ചാന്‍സലാറാണ് എന്തു കണ്ട് ചാന്‍സലര്‍ക്ക് നടപടിയെടുത്തു കൂടാ എന്നും കോടതി ചോദിച്ചു.