എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു

ഈ അക്കാദമിക വര്‍ഷത്തെ എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു.എസ് എസ് എല്‍ സി പരീക്ഷ 2023 മാര്‍ച്ച്‌ ഒമ്ബത് മുതല്‍ മാര്‍ച്ച്‌ 29 വരെയായിരിക്കും.മാതൃകാ പരീക്ഷ ഫെബ്രുവരി 27ന് ആരംഭിച്ച്‌ മാര്‍ച്ച്‌ മൂന്നിന് അവസാനിക്കും. പരീക്ഷാ ഫലം മെയ് 10നുള്ളില്‍ പ്രഖ്യാപിക്കും. പ്ലസ്ടു പരീക്ഷ മാര്‍ച്ച്‌ 10 മുതല്‍ മാര്‍ച്ച്‌ 30 വരെയാണ്.

ഏപ്രില്‍ മൂന്നിന് മുല്യനിര്‍ണയം ആരംഭിക്കുന്നതാണ്. മെയ് 10നുള്ളില്‍ പരീക്ഷാ ഫലം പ്രഖ്യാപിക്കും. മൂല്യനിര്‍ണയത്തിനായി സംസ്ഥാനത്താകെ 70 ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുമെന്നും ഇവിടെ 9,762 അദ്ധ്യാപകര്‍ ചേര്‍ന്ന് മൂല്യനിര്‍ണയം നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. അതേസമയം പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി മോഡല്‍ പരീക്ഷകള്‍ 2023 ഫെബ്രുവരി 27ന് ആരംഭിച്ച്‌ മാര്‍ച്ച്‌ 3ന് അവസാനിക്കും.

ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ 2023 മാര്‍ച്ച്‌ 10ന് ആരംഭിച്ച്‌ മാര്‍ച്ച്‌ 30ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മോഡല്‍ എക്‌സാം 2023 ഫെബ്രുവരി 27ന് തുടങ്ങും. മാര്‍ച്ച്‌ മൂന്നിനാണ് പൂര്‍ത്തിയാകുക.

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2023 ഫെബ്രുവരി 1നും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2023 ജനുവരി 25നും ആരംഭിക്കുന്നതാണ്. ഒമ്ബത് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ എഴുതും. 60,000ത്തോളം വിദ്യാര്‍ത്ഥികളാണ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷയുഴുതുക.

പ്ലസ് ടു പരീക്ഷകളുടെ മൂല്യനിര്‍ണയം 2023 ഏപ്രില്‍ 3ന് ആരംഭിക്കും. പരീക്ഷാഫലം മെയ് 25നകം പ്രഖ്യാപിക്കും. ഹയര്‍ സെക്കന്‍ഡറിയ്‌ക്ക് 82 മൂല്യനിര്‍ണയ ക്യാമ്ബുകളാണ് ഉണ്ടാവുക. 24,000ത്തോളം അദ്ധ്യാപകര്‍
മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കും. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിക്ക് വേണ്ടി എട്ട് മൂല്യനിര്‍ണയ ക്യാമ്ബുകള്‍ ഉണ്ടാവും. 3,500 അദ്ധ്യാപകര്‍ മൂല്യനിര്‍ണയ ക്യാമ്ബുകളില്‍ പങ്കെടുക്കും.