സജി ചെറിയാന്‍ വീണ്ടും മന്ത്രി ; നാളെ സത്യപ്രതിജ്ഞ ചെയ്യും

സജി ചെറിയാന്റെ സത്യപ്രതിജ്ഞ നാളെ തന്നെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നാളെ വൈകീട്ട് നാലുമണിക്ക് ചടങ്ങ് നടത്താനാണ് രാജ്ഭവന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഗവര്‍ണര്‍ വീണ്ടും ഇതുസംബന്ധിച്ച നിയമോപദേശം തേടി സത്യപ്രതിജ്ഞ വൈകിപ്പിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് നാളെ തന്നെ സത്യപ്രതിജ്ഞ നടത്താന്‍ ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്. എല്ലാ പരിശോധനയും പൂര്‍ത്തിയാക്കിയ ശേഷമാണ് ഇപ്പോള്‍ ഇത്തരമൊരു തീരുമാനത്തിലേക്ക് ഗവര്‍ണര്‍ കടന്നിരിക്കുന്നത്.