ഈസ്റ്റര്‍ കാലത്ത് ഡിജിറ്റല്‍ നോമ്ബിന് ആഹ്വാനം ചെയ്ത് കോതമംഗലം രൂപത. മത്സ്യമാംസാദികള്‍ വര്‍ജിക്കുന്നതിനൊപ്പം മൊബൈല്‍ ഫോണും സീരിയലുമെല്ലാം നോമ്ബുകാലത്ത് വിശ്വാസികള്‍ ഉപേക്ഷിക്കണമെന്ന് കോതമംഗലം രൂപത ബിഷപ്പ് ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പറഞ്ഞു.
ഈസ്റ്ററിന് മുന്നോടിയായുള്ള വലിയ നോമ്ബ് ആചരണത്തിലാണ് ക്രിസ്തീയ വിശ്വാസികള്‍. 50 ദിവസം നീളുന്ന നോമ്ബ് കാലത്ത് വിശ്വാസികള്‍ മത്സ്യവും മാംസവും ഭക്ഷണത്തില്‍ വര്‍ജിക്കുന്നത് പതിവാണ്. ഇഷ്ടമുള്ള കാര്യങ്ങള്‍ ഒഴിവാക്കി ആശാ നിഗ്രഹത്തിലൂടെയുള്ള പരിത്യാഗം കൂടിയാണ് നോമ്ബ്. തലമുറകള്‍ മാറുമ്ബോള്‍ പഴയ രീതികള്‍ മാത്രം പിന്തുടര്‍ന്നാല്‍ പോരെന്നും നോമ്ബ് കാലിക പ്രസക്തമാകണമെന്നും കോതമംഗലം രൂപത ആവശ്യപ്പെടുന്നു.
നോമ്ബ് കുടുംബങ്ങളുടെയും നാടിന്‍റെയും നന്മയ്ക്ക് അനുഗൃഹീതമാകുമെന്ന് ബിഷപ്പ് പറഞ്ഞ് വയ്ക്കുന്നു. നോമ്ബ് കാലത്തെ വിശ്വാസികള്‍ക്കുള്ള സന്ദേശത്തിലാണ് അദ്ദേഹം ഈ ആവശ്യം മുന്നോട്ട് വെച്ചത്. കാലാനുസൃതമായി നോമ്ബിലും മാറ്റങ്ങളുണ്ടാകണമെന്നാണ് കോതമംഗലം രൂപത ബിഷപ്പ് ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ വ്യക്തമാക്കുന്നത്.