ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തില്‍ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.
ജസ്റ്റിസുമാരായ വിനോദ് ചന്ദ്രന്‍ , സി ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിക്കുക.
തീപിടിത്തത്തിന് ശേഷം കൊച്ചിയില്‍ വിഷപ്പുക നിറഞ്ഞ സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നായിരുന്നു ആവശ്യം
കഴിഞ്ഞ ഒന്നാം തീയതിയായിരുന്നു ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വന്‍ തീപിടുത്തമുണ്ടായത്. മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാന്‍ പൂര്‍ണ്ണമായും സാധിച്ചിട്ടില്ല
കൊച്ചി നഗരത്തിലെ വായു മലിനീകരണ തോത് ഉയര്‍ന്നിരിക്കുകയാണ്. പലയിടങ്ങളിലും വായു മലിനീകരണ തോത് 200ന് മുകളിലെത്തി.