സംസ്ഥാനത്ത് വേനലവധി ക്ലാസുകള്‍ കര്‍ശനമായി നിരോധിച്ച് പൊതുവിദ്യാഭ്യാസവകുപ്പ്. സംസ്ഥാനത്തെ ഒന്ന് മുതല്‍ പ്ലസ്ടുവരെയുള്ള മുഴുവന്‍ ക്ലാസുകള്‍ക്കും സിബിഎസ്‌ഇ സ്കൂളുകള്‍ക്കും ഉത്തരവ് ബാധകമായിരിക്കും.
സംസ്ഥാനത്താകെ അതികഠിനമായ ചൂട് നിലനില്‍ക്കേ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള ക്ലാസുകള്‍ നടത്തുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു
വേനലവധി ക്ലാസുകള്‍ക്ക് സംസ്ഥാനത്ത് നിരോധനം നിലനില്‍ക്കേ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ക്ലാസുകള്‍ നിര്‍ബാധം തുടരുന്നത് ശ്രദ്ധയില്‍പെട്ടതിനേ തുടര്‍ന്നാണ് നടപടി. സംസ്ഥാന ബാലാവകാശ കമ്മീഷനും വേനലവധി ക്ലാസുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉത്തരവ് പാലിക്കുന്നുണ്ടോയെന്ന് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഉറപ്പ് വരുത്തണമെന്നും നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടിയെടുക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു