തിരുവസ്ത്രവും നീതിയുടെ വസ്ത്രവും ഒരുമിച്ചണിയുന്ന മാലാഖ

അഡ്വ. സിസ്റ്റർ ജോസിയ SD യുമായുള്ള അഭിമുഖം
തയ്യാറാക്കിയത് : സച്ചിൻ പ്ലാക്കിയിൽ

ദൈവത്തിന്റെ വഴിയിൽ
തൊടുപുഴയ്ക്കടുത്തുള്ള വെള്ളിയാമറ്റത്താണ് എന്‍റെ വീട്. അപ്പച്ചനും അമ്മച്ചിയും മൂത്ത ചേട്ടായിയും ചേച്ചിയും ഞാനും അടങ്ങുന്നതാണെന്‍റെ കുടുംബം. ചേട്ടായി, എന്‍റെ ്ലശെേശേീി ന് 3, 4 മാസങ്ങള്‍ക്കുമുമ്പ് ഒരു ബൈക്ക് ആക്സിഡന്‍റില്‍ മരണമടഞ്ഞു. ചേച്ചിയുടെ വിവാഹം കഴിഞ്ഞു. അവര്‍ ജര്‍മ്മനിയിലാണ്. 1984 മാര്‍ച്ച് 16 നാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസം വെള്ളിയാമറ്റത്ത് തന്നെയായിരുന്നു. പത്താം ക്ലാസ്സിനുശേഷം മഠത്തില്‍ ചേര്‍ന്നു. തിരുഹൃദയമഠത്തില്‍ ചേരണമെന്നായിരുന്നു എന്‍റെ ആഗ്രഹം. എന്നാല്‍ എന്‍റെ അപ്പച്ചന്‍റെ ചേച്ചിയുടെ മോള്‍ ആണ് എന്നെ ഈ ‘അഗതികളുടെ സഹോദരിമാര്‍’ എന്ന സന്ന്യാസസഭയിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ ദൈവവിളിയുടെ കാര്യത്തില്‍ എല്ലാ പ്രോത്സാഹനങ്ങളും തന്ന് വളര്‍ത്തിയത് എസ്.എച്ച്. സിസ്റ്റേഴ്സാണ്. എസ്.ഡി. സഭയെപ്പറ്റി അറിഞ്ഞത് മുതല്‍ ആരുമില്ലാത്ത അമ്മാമ്മമാരെയും അപ്പാപ്പന്മാരെയും ഒക്കെ പരിചരിക്കാന്‍ ശുശ്രൂഷിക്കാന്‍ ഇവര്‍ കാണിക്കുന്ന ഈ തീക്ഷ്ണത കണ്ടപ്പോഴാണ്, ഞാന്‍ ഇങ്ങോട്ടേക്ക് ആകൃഷ്ടയായത്. ആരുമില്ലാത്ത ഇവര്‍ക്ക് എല്ലാം ചെയ്ത് കൊടുക്കുന്ന ഈ സഹോദരിമാരെ കണ്ടപ്പോള്‍ ഇതാണ് എന്‍റെ വിളി എന്നൊരു ബോധ്യം എന്നിലുണ്ടായി. ഇവിടെ ചേര്‍ന്നു. 1 വര്‍ഷം ആസ്പിരന്‍സി, പിന്നീട് പ്ലസ് ടു പഠിച്ചു. ശേഷം 4 വര്‍ഷം ളീൃാമശേീി നുശേഷം 2005 ല്‍ വ്രതം ചെയ്തു. തുടര്‍ന്ന് ഡിഗ്രി പഠനം, 2011 ല്‍ നിത്യവ്രതം. പിന്നീട് വണ്ണപ്പുറം മഠത്തില്‍ ഒരു വര്‍ഷം ശുശ്രൂഷ ചെയ്തു. അങ്ങനെയിരിക്കെയാണ് ഘഘആ പഠിക്കാന്‍ ഒരു അവസരം എന്നെ തേടിവരുന്നത്. പി.ജി. ചെയ്യാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. എന്നാല്‍ ്യെിമഃശെ ല്‍ എല്ലാ പ്രൊവിന്‍സുകളും ഓരോരുത്തരെ ഘഘആ പഠിക്കാന്‍ വിടണമെന്ന തീരുമാനം എടുത്തു. പണം ഇല്ലാത്തതിന്‍റെ പേരില്‍ ആര്‍ക്കും നീതി നിഷേധിക്കപ്പെടരുത് എന്നതായിരുന്നു ഈ തീരുമാനങ്ങളുടെ പിന്നിലെ ആശയം. സമൂഹത്തിന് എന്തെങ്കിലുമൊക്കെ നന്മ ചെയ്യണമെന്ന വിചാരത്തോടു കൂടി ജീവിക്കുന്ന അവസരത്തിലാണ് പ്രൊവിന്‍ഷ്യാളമ്മ ഈ ദൗത്യം എന്നെ ഏല്‍പ്പിക്കുന്നത്.

പ്രതിബന്ധങ്ങള്‍
സഹോദരന്‍ മരിച്ചതായിരുന്നു എനിക്ക് ഉണ്ടായ ആകെ ഒരു പ്രതിബന്ധം. പക്ഷേ, ആ സമയത്തുപോലും എനിക്ക് തിരിച്ചുപോകണമെന്ന് തോന്നിയിട്ടില്ല. അത്രയ്ക്ക് ഉറച്ചതായിരുന്നു എന്‍റെ തീരുമാനം. എന്നാല്‍ സഹോദരന്‍ മരിച്ചത് അമ്മയ്ക്ക് വലിയ ഒരു ഞെട്ടല്‍ ആയിരുന്നു. അപ്പോള്‍ അമ്മ പറഞ്ഞത് “ഒരാളെ ഞാന്‍ ദൈവത്തിനു കൊടുത്തു. അപ്പോള്‍ ദൈവം എന്‍റെ മകനെ എടുത്തു, ഉടുപ്പിടുന്നതിനു മുമ്പായത് നന്നായി. അപ്പോള്‍ ഇനി ഇവളെ തിരിച്ചു വിടത്തില്ല” അടക്ക് കഴിഞ്ഞ് 3,4 ദിവസം എനിക്ക് അവിടെ നില്‍ക്കാന്‍ അനുവാദം കിട്ടിയിരുന്നു. അത് കഴിഞ്ഞ് തിരിച്ചു പോകാന്‍ തുടങ്ങുമ്പോഴാണ് അമ്മ പറയുന്നത് “നീ എവിടേക്കും പോകുന്നില്ല മര്യാദയ്ക്ക് ഇവിടെ ഇരുന്നോ” എന്നൊക്കെ. അപ്പോള്‍ എന്‍റെ ഉള്ളിലും ചെറിയ ഒരു വിഷമം ഉണ്ടായി. തുടര്‍ന്നാണ് അപ്പച്ചന്‍ ഒരു വാചകം പറഞ്ഞത്, “മക്കളെ നമുക്ക് ദൈവം തന്നതാ അത് ദൈവത്തിനുതന്നെ കൊടുക്കണം. നമ്മുടെ ആരുടെയും കൈയില്‍ അല്ല ജീവിതം. അതു ആ കൊച്ച് എടുത്ത തീരുമാനം. അതിനെ അതിന്‍റെ വഴിക്കു വിട്ടേക്കുക. അതെനിക്കും വലിയൊരു ബലമായിരുന്നു. ആകെ തകര്‍ന്നുനില്‍ക്കുന്ന ആ അവസ്ഥയില്‍ അങ്ങനെ പറയണമെങ്കില്‍ അവരുടെ വിശ്വാസം എത്ര വലുതായിരിക്കണം. അതുകഴിഞ്ഞ് മമ്മി എന്‍റെയടുത്ത് വന്ന് ക്ഷമ പറഞ്ഞു. ഇതാണ് എനിക്ക് സമര്‍പ്പിതജീവിതത്തില്‍ ഒരു പ്രതിബന്ധമായി തോന്നിയിട്ടുള്ളത്. അതുപോലെ എന്തിനാ സിസ്റ്ററാകാന്‍ പോകുന്നത് വെറുതെ യുവത്വം പാഴാക്കുകയല്ലേ തുടങ്ങിയ ചോദ്യങ്ങള്‍ പലപ്പോഴും എന്നെ അസ്വസ്ഥയാക്കിയിട്ടുണ്ട്. പല രീതിയില്‍ മറ്റുള്ളവര്‍ ശല്യപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ എന്‍റെ പഠനം വരെ നിര്‍ത്തിയാലോ എന്നുപോലും ആലോചിച്ചിട്ടുണ്ട്. സന്യാസമാണ് എനിക്കു വലുത്. മറ്റൊരു ജീവിതം സാധിക്കാഞ്ഞിട്ടല്ലാ ഞാനിതു തിരഞ്ഞെടുത്തത്. മറിച്ച്, ഇതെന്‍റെ വഴിയാണ്, മാര്‍ഗ്ഗമാണ്.

തിരുവസ്ത്രവും നീതിയുടെ വസ്ത്രവും

എന്നെ ചിന്തിപ്പിച്ച ഒരു കാര്യമായിരുന്നു അത്. തിരുവസ്ത്രത്തിനോട് ഒരു ഉത്തരവാദിത്വമുണ്ട് അതില്‍നിന്നും അല്‍പം പോലും വ്യതിചലിക്കാതെ വേണം ഈ നീതിയുടെ വസ്ത്രത്തോട് ഞാന്‍ ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍. ഈ 3 വര്‍ഷത്തെ അനുഭവത്തില്‍ അതിലൊരു വ്യത്യാസം എനിക്ക് അനുഭവപ്പെട്ടിട്ടില്ല. മിക്കവരും ചോദിച്ചിട്ടുണ്ട് എന്തിനാണ് ഈ വെളുത്ത വസ്ത്രത്തിനു മുകളില്‍ കറുത്ത വസ്ത്രം ധരിച്ച് നുണ പറയാന്‍ പോകുന്നത്? അതിന് ഉത്തരം, അത്രയും സുതാര്യമായ കേസുകളേ ഞാന്‍ എടുക്കാറുള്ളൂ. നുണ പറയേണ്ടതായിട്ട് ഒരു ആവശ്യം വരുന്നില്ല. അതിനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. പിന്നെ പാവപ്പെട്ടവരുണ്ട്, പൈസ ഇല്ലാത്തതിനാല്‍ വലിയ ആള്‍ക്കാരെ കാണാന്‍ പറ്റാത്തവരുണ്ട്, ഇനി എന്ത് ചെയ്യണം എന്ന് അറിയാത്തവര്‍ ഉണ്ട്. അപ്പോള്‍ അവര്‍ക്കൊക്കെ നിയമോപദേശം നല്‍കുക, അവരെ സഹായിക്കുക എന്നുള്ളതാണ് എന്‍റെ ലക്ഷ്യം. അപ്പോള്‍ തിരുവസ്ത്രത്തിനുമുകളില്‍ നീതിയുടെ വസ്ത്രം ധരിക്കുന്നത് ഒരിക്കലും യോജിക്കാത്തതായി തോന്നിയിട്ടില്ല. ഈ സഭാവസ്ത്രം ധരിച്ച് എവിടെ ചെന്നാലും ഒരു പ്രത്യേക സ്വീകാര്യതയുണ്ട്. അതുകൊണ്ടുതന്നെയാണ് എനിക്ക് ഇത്രയും അവസരങ്ങള്‍ കിട്ടിയിട്ടുള്ളത്.
സഹപ്രവര്‍ത്തകര്‍ വളരെ സപ്പോര്‍ട്ടീവ് ആണ്. എങ്ങനെ മുമ്പോട്ടു പോകണം, എന്ത് ചെയ്യണം, അങ്ങനെ ഏത് പാതിരാത്രിയിലും വിളിച്ചാല്‍ അവര്‍ സഹായിക്കാന്‍ തയ്യാറാണ്.

വിമതരോടും സഭാവിരുദ്ധരോടുമുള്ള നിലപാട്.

ആ സമയത്തെ ഒരു വിഷയമായിരുന്നു 15-ാം വയസ്സില്‍ ബോധമില്ലാതെയാണ് സന്യാസം സ്വീകരിക്കാന്‍ ഇറങ്ങിത്തിരിക്കുന്നത് എന്ന്. അതിനോട് എനിക്ക് ചോദിക്കാന്‍ ഉള്ളത് 15-ാം വയസ്സില്‍ നമ്മള്‍ എഴുതിയ 10-ാം ക്ലാസിലെ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിന് എന്തു മൂല്യമാണുള്ളത്? അതു നമ്മള്‍ ബോധമില്ലാത്തപ്പോള്‍ എഴുതിയതല്ലേ?

ഞാന്‍ എന്‍റെ 15-ാം വയസ്സിലെടുത്ത തീരുമാനം ഈ 34-ാം വയസ്സുവരെ അതിന്‍റെ തീക്ഷ്ണതയില്‍തന്നെ നിലനിര്‍ത്തുന്നു. അത്രയ്ക്കു ശക്തിയുള്ള ഒരു തീരുമാനമാണ് അന്ന് ഞാന്‍ എടുത്തത്. ഒരിക്കലും ഞാന്‍ വിശ്വസിക്കുന്നില്ല 15-ാം വയസ്സില്‍ ജീവിതത്തെക്കുറിച്ച് ഒരു തീരുമാനമെടുക്കാന്‍ കഴിയില്ല എന്നുള്ളത്.

പിന്നെ ഈ സ്വാതന്ത്ര്യമില്ല സൗകര്യങ്ങളില്ല എന്ന് ആരോപണമുന്നയിക്കുന്നവര്‍ മനസ്സിലാക്കേണ്ടത് അവര്‍ക്ക് ഇപ്പോള്‍ അതൃപ്തി തോന്നുന്നുണ്ടെങ്കില്‍ അവര്‍ അവരുടെ വരവിന്‍റെ ഉദ്ദേശ്യമാണ് നോക്കേണ്ടത്. സഭയില്‍ ചേര്‍ന്നത് എന്തിനുവേണ്ടി. എപ്പോഴും പ്രചോദിപ്പിക്കുന്ന ഒരു ചോദ്യമാണത്. അതിനു ഒരു ഉത്തരം അവര്‍ക്ക് അത് മനസിലാകും. ക്രിസ്തുവിനെ പിന്തുടരുവാനും സ്നേഹിക്കുവാനുമാണെങ്കില്‍ സഭയില്‍ എന്തു പ്രതിബന്ധമുണ്ടായാലും അത് നമ്മളെ ബാധിക്കില്ല, നമുക്ക് മുന്‍പോട്ട് പോകാന്‍ സാധിക്കും.

അതല്ലാതെ, സുരക്ഷിതത്വത്തിനും, വിദ്യാഭ്യാസത്തിനും, സാമ്പത്തിക ബുദ്ധിമുട്ടിനും പ്രേമനൈരാശ്യത്തിനുമൊക്കെ ഒരു പരിഹാരമായിട്ടാണ് നമ്മള്‍ സഭാവസ്ത്രം സ്വീകരിക്കുന്നതെങ്കില്‍ നമുക്ക് എവിടെയും സംതൃപ്തി ലഭിക്കില്ല. ഞാന്‍ ആരാണ് എന്നൊരു ചിന്തയില്ലാതെ എന്തിന്‍റെയെങ്കിലും മുമ്പില്‍ പോയി വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവുമ്പോഴാണ് നമ്മള്‍ പലതരം പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നത്. തമ്പുരാന്‍റെ കൂട്ടുണ്ടെങ്കില്‍ നമുക്ക് ആരെയും ഭയക്കേണ്ട കാര്യമില്ല. അങ്ങനെയെങ്കില്‍ ആദ്യം തുറന്നുപറയാന്‍ ഭയമായിരുന്നെങ്കില്‍ ഇപ്പോള്‍ ആ ഭയം എവിടെപോയി?

ആദ്യം വിളിച്ചവനോട് വിശ്വസ്തനാവുക. പ്രതിബന്ധങ്ങളും വെല്ലുവിളികളുമുണ്ടാവും. അപ്പോള്‍ പൂര്‍വ്വാധികം തീക്ഷ്ണമായി മുമ്പോട്ടു പോവുക. 100 പേരില്‍ 5 പേരായിരിക്കും നിങ്ങള്‍ വഴിതെറ്റിയവരായി, കാണുന്നത്. ആ 5 പേരുടെ തെറ്റായ വഴി കണ്ടുപോവാനുള്ളതല്ല നിങ്ങളുടെ വിശ്വാസം, ബാക്കി 95 പേരുടെ നന്മ ജീവിതം കണ്ടു ഉജ്ജ്വലിപ്പിക്കണ്ടതാണ് നിങ്ങളുടെ വിശ്വാസം.

സൗജന്യ ശുശ്രൂഷ

പണം ഇല്ലാത്തതിന്‍റെ പേരില്‍ രാജ്യത്ത് നീതി നിഷേധിക്കപ്പെടുന്ന നിരപരാധികളായ അനേകം പേരുണ്ട്. സൗജന്യമായി വാദിക്കാന്‍ ആരുമില്ല. എന്‍റെ ഈ പ്രൊഫഷന്‍റെ ലക്ഷ്യം തന്നെ അതാണ്. നീതിക്കര്‍ഹരായവര്‍ക്ക് എന്ത് വില കൊടുത്തും അത് നേടിക്കൊടുക്കുക. ഇതിനായി ഞാന്‍ പ്രതിഫലം വാങ്ങില്ല. കുറ്റമാരോപിക്കപ്പെട്ടു എന്നതുകൊണ്ട് ആരും കുറ്റവാളിയാകണമെന്നില്ല. ഇനിയെന്‍റെ ജീവിതത്തിന്‍റെ ലക്ഷ്യവും ഇതാണ്. കണ്ടുമുട്ടുന്നവര്‍ക്ക് പരമാവധി നീതി നടപ്പാക്കിക്കൊടുക്കുക.

Leave a Reply