ബിഗ്ഗ് ഡാറ്റാ

ഡോ. ജൂബി മാത്യു

നാമിന്ന് ജീവിക്കുന്നത് ഡാറ്റയുടെ വിശാലമായ ലോകത്താണ്. കാലങ്ങള്‍ കഴിയുന്തോറും നമ്മുടെ ഇന്‍റര്‍നെറ്റിന്‍റെ ലോകം വികസിച്ചുകൊണ്ടിരിക്കുന്നു. അതനുസരിച്ച് നമ്മുടെ ജീവിതസാഹചര്യങ്ങള്‍ ദിനംതോറും ടെക്കില്‍നിന്നും ഹൈടെക് ആയി മാറിക്കൊണ്ടിരിക്കുന്നു. നാം ഉപയോഗിക്കുന്ന മൊബൈല്‍ ഡാറ്റ വരെ ഇപ്പോള്‍ ങആ യില്‍നിന്നും ഏആ യിലേക്ക് വികസിച്ചിരിക്കുന്നു.

നിങ്ങള്‍ ജീവിതത്തിനിടയില്‍ നടത്തുന്ന സേര്‍ച്ചുകള്‍, കയറുന്ന വെബ്സൈറ്റുകള്‍, വായിക്കുന്ന പേജുകള്‍, ഫെയ്സ് ബുക്ക് ലൈക്കുകള്‍, ഓണ്‍ലൈന്‍ ഷോപ്പിംഗ് തുടങ്ങി എല്ലാ വിവരങ്ങളും കൂട്ടിവച്ച് സൃഷ്ടിക്കുന്ന കൂറ്റന്‍ ഡാറ്റകളെയാണ് ബിഗ്ഡാറ്റ എന്നു പറയുന്നത്. ഈ ഡേറ്റയുഗത്തില്‍ നാമുപയോഗിക്കുന്ന എല്ലാ കണക്ടീവ് മാധ്യമങ്ങളും പ്രധാനമായും മൂന്ന് കാര്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഡാറ്റയുടെ അളവ് (ഢീഹൗാല), വേഗത (്ലഹീരശ്യേ), ഡാറ്റയുടെ സ്വഭാവം (്മൃശല്യേ) മുതലായവ. ഇന്ന് ലോകത്ത് പല വിധേനയായി ദിവസേന ഉല്‍പാദിപ്പിക്കപ്പെടുന്ന ഡാറ്റയുടെ അളവ് 3-4 എക്സാബൈറ്റ് ആണ്. അതായത് 300-400 ഇൃ ഏആ ഡേറ്റ. ഇങ്ങനെയുണ്ടാകുന്ന ഡാറ്റ പല രൂപത്തിലും പല വേഗതയിലും നിര്‍മ്മിക്കപ്പെടുന്നു. ഉദാഹരണത്തിന് ഫെയ്സ്ബുക്കും വാട്ട്സ് ആപ്പും പോലുള്ള സോഷ്യല്‍മീഡിയ നെറ്റ്വര്‍ക്കുകള്‍ വഴി നിര്‍മ്മിക്കപ്പെടുന്ന പല സ്വഭാവങ്ങളിലുള്ള ഡാറ്റ, അവ പോസ്റ്റുകളായും മെസ്സേജുകളായും ട്രോളുകളായും വീഡിയോകളായും കാണാം. ലോകത്തിലെ ഭൂരിഭാഗം മനുഷ്യരും ഈ നെറ്റ്വര്‍ക്കിലേക്ക് ദിനംപ്രതി കൂട്ടിച്ചേര്‍ക്കപ്പെടുന്നതിനെ തുടര്‍ന്ന് ഇങ്ങനെയുണ്ടാകുന്ന ഡാറ്റയുടെ അളവ് കൂടുന്നതല്ലാതെ കുറയുന്നില്ല. ബിഗ് ഡാറ്റയെന്നാല്‍ പല വോള്യത്തിലും പല വെലോസിറ്റിയിലും പല വെറൈറ്റിയിലുമുള്ള ഡാറ്റകളുടെ ശേഖരമാണ്.

ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍, നിങ്ങളുടെ പ്രായം, വരുമാനം, കുടുംബം, ആധാര്‍ നമ്പര്‍ തുടങ്ങിയവയുമായി ബന്ധിപ്പിക്കുന്നു. ഈ ഡാറ്റശേഖരം സദാ തുടരുന്നതും എല്ലാത്തരം വിവരങ്ങളും ശേഖരിക്കുന്ന കാര്യമായി മാറുന്നു. ഗൂഗിള്‍ അനുദിനം മെച്ചപ്പെടുത്തുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സുമുപയോഗിച്ച് ഓരോരുത്തരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതില്‍ നിന്നെല്ലാം മനസ്സിലാകുന്ന ഒരു കാര്യം ഓരോരുത്തരെയും കുറിച്ച് ഞെട്ടിക്കുന്ന രീതിയിലുള്ള ഡാറ്റ അഥവാ വിവരങ്ങള്‍ സ്വകാര്യകമ്പനികളുടെ കൈയില്‍ ഉണ്ടെന്നുള്ളതാണ്. ഇവയാകട്ടെ വളരെ ആഴമുള്ളതും ഓരോരുത്തരുടെയും അന്തരംഗത്തെ പച്ചയ്ക്ക് വെളിപ്പെടുത്തുന്നതുമാണ്. നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തിനോ, ഭാര്യയ്ക്കോ, ഭര്‍ത്താവിനോ അറിയാവുന്നതിനെക്കാളേറെ ബിഗ് ഡാറ്റയ്ക്ക് നിങ്ങളെ അറിയാമെന്ന് പറയുന്നതില്‍ അതിശയോക്തി ഇല്ല.

പബ്ലിക്ക് സെക്ടര്‍, ഹെല്‍ത്ത്കെയര്‍, ഇന്‍ഷ്വറന്‍സ്, ട്രാന്‍സ്പോര്‍ട്ട്, ബാങ്കിംഗ് സെക്ടര്‍ മുതലായ മേഖലകളിലെല്ലാം തന്നെ ബിഗ്ഡാറ്റയുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി വരുന്നുണ്ട്. ഉദാഹരണത്തിന്, ആരോഗ്യമേഖലയില്‍ പാരമ്പര്യരോഗങ്ങളെക്കുറിച്ചുള്ള പഠനത്തിനും വിവരശേഖരണത്തിനും മറ്റുമായി ബിഗ്ഡാറ്റ അനലറ്റിക്സ് അല്‍ഗോരിഥങ്ങള്‍ക്ക് വന്‍ സാധ്യതയാണുള്ളത്. ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ് (കഛഠ) ഉം ബിഗ്ഡാറ്റയും ചേര്‍ന്നുള്ള സാങ്കേതികവിദ്യകള്‍ വഴി ഡോക്ടര്‍മാര്‍ക്ക് രോഗികളെ നേരിട്ട് സന്ദര്‍ശിക്കാതെ തന്നെ രോഗവിവരങ്ങള്‍ മനസ്സിലാക്കാനും പരിഹാരം നിര്‍ദ്ദേശിക്കാനും സാധിക്കും. പബ്ലിക്ക് സെക്ടര്‍ മേഖലയില്‍ കാലാവസ്ഥാ പ്രവചനം, പവര്‍ ഇന്‍വെസ്റ്റിഗേഷന്‍ മുതലായ മേഖലകളില്‍ ബിഗ്ഡാറ്റയുടെ സ്വാധീനം കാണാം.

കമ്പോളവല്‍കൃതലോകത്ത് ഈ സാങ്കേതികവിദ്യ എങ്ങനെ രാഷ്ട്രീയമായി ദുരുപയോഗിക്കാം എന്നത് ഒരു സാങ്കല്‍പിക ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. ഇന്ത്യന്‍ സാഹചര്യത്തില്‍, അല്‍പസ്വല്‍പം വര്‍ഗീയ ദൗര്‍ബല്യങ്ങള്‍ ഉള്ളയാളെന്ന് ബിഗ്ഡാറ്റ അല്‍ഗോരിഥങ്ങള്‍ സ്ഥിരീകരിച്ച ഒരാള്‍ക്ക് “ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ രാമക്ഷേത്രം പണിയും” എന്ന തരത്തിലുള്ള പരസ്യവും, എന്നാല്‍ കുറച്ചുകൂടി അഭ്യസ്തവിദ്യരായ യുവാവായ ഒരാള്‍ക്ക് “ഞങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ പത്ത് കോടി തൊഴിലവസരങ്ങള്‍ നല്‍കും” എന്ന തരത്തിലുള്ള പരസ്യവും നല്‍കാന്‍ സാധിച്ചാല്‍ പരസ്പര വിരുദ്ധമായ താത്പര്യങ്ങളുള്ള രണ്ട് വിഭാഗങ്ങളുടെയും വോട്ട് ആ പരസ്യം നല്‍കുന്ന പാര്‍ട്ടിക്ക് ഉറപ്പിക്കാന്‍ സാധിക്കും. അത് മാത്രമല്ല, എതിര്‍പക്ഷത്തിന് വോട്ട് ചെയ്യാന്‍ സാധ്യത കൂടുതലുള്ളവരുടെ പ്രൊഫൈലുകള്‍ കണ്ടെത്തി, അത്തരം ഉപയോക്താക്കള്‍ക്ക് എതിര്‍പക്ഷത്തെ സംബന്ധിച്ചുള്ള നെഗറ്റീവ് വാര്‍ത്തകള്‍ സ്ഥിരമായി നല്‍കുന്നതുവഴി അത്തരം വോട്ടര്‍മാരെ എതിര്‍പക്ഷത്തിന് വോട്ട് ചെയ്യുന്നതില്‍നിന്ന് പിന്തിരിപ്പിക്കാനും സാധിക്കും.

ഗവണ്‍മെന്‍റിന്‍റെ ഭാഗത്ത് നിന്നുള്ള ക്രിയാത്മകവും ഭാവനാസമ്പന്നവുമായ ഇടപെടലുകള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ജനങ്ങളുടെ സ്വകാര്യത മാനിച്ചുകൊണ്ട് മാത്രം വിവരശേഖരണം നടത്താനും സാമൂഹിക താത്പര്യങ്ങള്‍ക്കുവേണ്ടി ഈ നവ സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്താനും സാധിക്കണം. വരുംകാലങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് കണക്ട് ചെയ്തുള്ള ബിഗ്ഡാറ്റ സാങ്കേതികവിദ്യകളും നിലവില്‍ വന്നേക്കാം.

Leave a Reply