സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടാണ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും.
വരുന്ന അഞ്ച് ദിവസം കേരളത്തില്‍ മിതമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ട്. തെക്ക് – കിഴക്കൻ ജാര്‍ഖണ്ഡിന് മുകളില്‍ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത രണ്ട് ദിവസം ഇത് ജാര്‍ഖണ്ഡിനും തെക്കൻ ബീഹാറിനും മുകളിലൂടെ നീങ്ങാൻ സാദ്ധ്യതയുണ്ട്. കച്ചിന് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുകയാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.