മഹാത്മാഗാന്ധി പഠിപ്പിച്ച കാലാതീതമായ പാഠങ്ങള്‍ പ്രകാശം ചൊരിയട്ടെ, രാജ്‌ഘട്ടില്‍ പുഷ്‌പാര്‍ച്ചന നടത്തി മോദി

ഗാന്ധിജയന്തി ദിനത്തില്‍ രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാത്മാഗാന്ധി പഠിപ്പിച്ച കാലാതീതമായ പാഠങ്ങള്‍ മുന്നോട്ടുള്ള പാതയില്‍ പ്രകാശം ചൊരിയട്ടെയെന്ന് ഗാന്ധിജയന്തി സന്ദേശത്തില്‍ പ്രധാനമന്ത്രി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഗാന്ധിജിയുടെ സ്വപ്നം സഫലമാകുവാൻ എല്ലാവരും ഒരുമയോടെ പ്രവര്‍ത്തിക്കണമെന്നും മോദി ഗാന്ധി ജയന്തി ദിന സന്ദേശത്തില്‍ വ്യക്തമാക്കി.

രാഷ്ട്രപതി ദ്രൗപതി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകര്‍, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, കോണ്‍ഗ്രസ് അദ്ധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവരും രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി.