ഗാസയിലെ ജനങ്ങള്‍ക്കായി മാനുഷിക ഇടനാഴി തുറക്കണമെന്ന് മാര്‍പ്പാപ്പ

ഗാസയില്‍ ജനങ്ങള്‍ക്കായി മാനുഷിക ഇടനാഴികള്‍ വേണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ.

ഗാസയില്‍ മാനുഷിക ഇടനാഴികള്‍ വേണമെന്നും ഹമാസിന്റെ ബന്ദികളെ മോചിപ്പിക്കണമെന്നും മാര്‍പ്പാപ്പ അഭ്യര്‍ത്ഥിച്ചു.കുട്ടികളും രോഗികളും പ്രായമായവരും സ്ത്രീകളും എല്ലാ സാധാരണക്കാരും സംഘര്‍ഷത്തിന്റെ ഇരകളാകരുതെന്നാണ് ആഗ്രഹിക്കുന്നതെന്ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ആയിരക്കണക്കിന് ആളുകളെ അഭിസംബോധന ചെയ്ത് പ്രതിവാര പ്രസംഗത്തില്‍ മാര്‍പ്പാപ്പ പറഞ്ഞു. ഇപ്പോള്‍ തന്നെ നിരവധി നിരപരാധികള്‍ മരിച്ചുകഴിഞ്ഞെന്നും യുക്രൈനിവോ വിശുദ്ധ ഭൂമിയിലോ ഒരിടത്തും തന്നെ നിരപരാധികളുടെ രക്തം ഇനിയും വീഴരുതെന്ന് മാര്‍പ്പാപ്പ ഓര്‍മിപ്പിച്ചു.