എൻസിഇആര്‍ടി പുസ്തകങ്ങളില്‍ ഇനി ഇന്ത്യ ഇല്ല. രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കാൻ എൻസിഇആര്‍ടി ഉപദേശക സമിതി ശുപാര്‍ശ നല്കി.
സി ഐ ഐസകിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ശുപാര്‍ശ നല്‍കിയത്. പ്രാചീന ചരിത്രത്തിന് പകരം ഇനി ക്ലാസിക്കല്‍ ഹിസ്റ്ററി പഠിപ്പിക്കണമെന്നും ശുപാര്‍ശയുണ്ട്.
പരിഷ്കാരം നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് സി ഐ ഐസക് റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. പുരാതന, മധ്യകാല, ആധുനിക ചരിത്രമെന്ന് വിഭജനമില്ല. പുരാണങ്ങള്‍ പഠിപ്പിക്കുന്നതില്‍ രാഷ്ട്രീയമില്ല. പാഠപുസ്തകങ്ങളില്‍ ഇനി ഭാരതം എന്നേ ഉണ്ടാകൂ എന്നും അദ്ദേഹം പ്രതികരിച്ചു.

