കുസാറ്റ് ഫെസ്റ്റില്‍ ദുരന്തം; ഗാനമേളക്കിടെ തിക്കും തിരക്കും; നാല് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

കളമശ്ശേരി കുസാറ്റ് സര്‍വകലാശാല ക്യാംപസില്‍ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാര്‍ഥികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

46 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. കുസാറ്റ് ടെക് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളയ്ക്കിടെയാണ് അപകടം. ഓപ്പണ്‍ എയര്‍ സ്റ്റേഡിയത്തിലായിരുന്നു പരിപാടി. അതിനിടെ മഴ പെയ്തതോടെ ആളുകള്‍ സമീപത്തുണ്ടായിരുന്ന ഓഡിറ്റോറിയത്തിലേക്ക് ഇരച്ചു കയറിയതാണ് ദുരന്തത്തിലേക്ക് നയിച്ചത്.പരിപാടികള്‍ കാണാൻ രാവിലെ മുതല്‍ ആളുകളുണ്ടായിരുന്നു. വൈകീട്ട് ഗാനമേള തുടങ്ങിയതോടെ തിരക്കു കൂടി. പുറത്തു നിന്നുള്ള ജനങ്ങളും ഗാനമേള കേള്‍ക്കാൻ ക്യാംപസിലെത്തിയിരുന്നു. പിന്നാലെയാണ് ദുരന്തം. വിദ്യാര്‍ഥികള്‍ ബോധരഹിതരായി കുഴഞ്ഞു വീഴുകയായിരുന്നു. ഇതോടെ ഓഡിറ്റോറിയത്തിനു പുറത്തും നിരവധി പേരുണ്ടായിരുന്നു. പെട്ടെന്നു മഴ പെയ്തതോടെ പുറത്തു നിന്നവര്‍ ഓഡിറ്റോയിറത്തിലേക്ക് ഇരച്ചു കയറിയതാണ് അപകടത്തിനിടയാക്കിയത്. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.