സിറോ മലബാര്‍സഭയുടെ അധ്യക്ഷസ്ഥാനമൊഴിഞ്ഞ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

മാര്‍ ജോര്‍ജ് ആലഞ്ചേരി സിറോ മലബാര്‍ സഭയുടെ അധ്യക്ഷസ്ഥാനമൊഴിഞ്ഞു. മാര്‍പ്പാപ്പ രാജി അംഗീകരിച്ചുവെന്നും സ്ഥാനമൊഴിയുകയാണെന്നും ആലഞ്ചേരി അറിയിച്ചു.

2019 ജൂലൈയില്‍ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സിനഡ് അഭിപ്രായം തേടിയിരുന്നു. 2022 നവംബര്‍ 22 ന് രാജി മാര്‍പ്പാപ്പയ്ക്ക് അയച്ചു. ഇപ്പോള്‍ മാര്‍പ്പാപ്പ രാജി അംഗീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ദിനാള്‍ എന്ന നിലയില്‍ ചുമതലകള്‍ തുടരുമെന്നും മാര്‍ ആലഞ്ചേരി അറിയിച്ചു.

മേജര്‍ ആര്‍ച് ബിഷപ്പ് സെബാസ്റ്റ്യൻ വാണിയെപ്പുരയ്ക്കല്‍ താല്‍ക്കാലിക ആര്‍ച് ബിഷപ്പാകും. ആലഞ്ചേരിക്ക് പകരക്കാരനെ ജനുവരിയില്‍ സിനഡ് തീരുമാനിക്കും. ആര്‍ച്ച്‌ ബിഷപ്പ് ആൻഡ്രൂസ് താഴത്ത് അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനവും ഒഴിഞ്ഞു.

രാജി തീരുമാനം സ്വയം എടുത്തതാണെന്ന് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വ്യക്തമാക്കി. 1997 ല്‍ ബിഷപ്പായി. തക്കല രൂപതയുടെ ആദ്യ ബിഷപ്പായിരുന്നു. 2011ലാണ് ആലഞ്ചേരി ആര്‍ച്ച്‌ ബിഷപ്പായി സ്ഥാനമേറ്റത്.