കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്; കയ്യിൽ കരുതാം ഈ 13 തിരിച്ചറിയൽ രേഖകളിലൊന്ന്

ഒന്നര മാസത്തിലേറെയായി നടക്കുന്ന വാശിയേറിയ പ്രചാരണങ്ങള്‍ക്കൊടുവില്‍ കേരളം നാളെ പോളിംഗ് ബൂത്തിലെത്തും. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ നിരവധി ക്രമീകരണങ്ങളാണ് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്.

സംഘർഷ സാധ്യത കണക്കിലെടുത്ത് നിരവധി ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാൻ എത്തുന്ന വോട്ടർ തിരിച്ചറിയല്‍ രേഖ കയ്യില്‍ കരുതേണ്ടത് നിർബന്ധമാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ നല്‍കുന്ന ഫോട്ടോ ഐഡി കാർഡ് ആണ് തിരിച്ചറിയല്‍ രേഖയായി വോട്ടർ ഉപയോഗിക്കേണ്ടത്. തെരഞ്ഞെടുപ്പ് കമ്മീഷൻ നല്‍കുന്ന ഫോട്ടോ ഐഡി കാർഡ് കൈവശമില്ലാത്തവർക്ക് മറ്റു 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച്‌ വോട്ട് ചെയ്യാൻ സാധിക്കും.ജനാധിപത്യത്തിന്റെ ഭാഗമായ വോട്ട് ഓരോ പൗരന്റെയും അവകാശവും കടമയുമാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ നല്‍കുന്ന ഫോട്ടോ ഐഡി കാർഡ് കൈവശം ഇല്ലാത്തവർക്ക് ചെയ്യുന്നതിനായി പോളിംഗ് ബൂത്തില്‍ ഹാജരാക്കാവുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ആധാർ കാർഡ്,

എൻ ആർ ഇ ജി എ തൊഴില്‍ കാർഡ്( ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്),

ബാങ്ക്/ പോസ്റ്റ് ഓഫീസ് നല്‍കുന്ന ഫോട്ടോ സഹിതം ഉള്ള പാസ് ബുക്കുകള്‍

തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്

ഡ്രൈവിംഗ് ലൈസൻസ്

പാൻ കാർഡ്

ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാർ ജനറല്‍ ഓഫ് ഇന്ത്യ നല്‍കുന്ന സ്മാർട്ട് കാർഡ്

ഇന്ത്യൻ പാസ്പോർട്ട്

ഫോട്ടോ സഹിതം ഉള്ള പെൻഷൻ രേഖ

കേന്ദ്ര-സംസ്ഥാന ജീവനക്കാർ പൊതുമേഖല സ്ഥാപനങ്ങള്‍ പബ്ലിക് ലിമിറ്റഡ് കമ്ബനി എന്നിവയിലെ ജീവനക്കാർ എന്നിവർക്ക് നല്‍കുന്ന ഫോട്ടോ പതിച്ച ഐഡി കാർഡ്

പാർലമെന്റ് അംഗങ്ങള്‍ നിയമസഭകളിലെ അംഗങ്ങള്‍ രജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവർക്ക് നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാർഡുകള്‍

ഭിന്നശേഷി തിരിച്ചറിയല്‍ കാർഡ്( യു ഡി ഐ ഡി കാർഡ്)