ചപ്പാത്ത് – കട്ടപ്പന റോഡ് നിര്‍മ്മാണം; ചപ്പാത്ത് കട്ടപ്പന റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി ആലടി ഭാഗത്ത് പാറ ഖനനം നടത്തി റോഡ് വീതി കൂട്ടുന്ന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ചപ്പാത്ത് പരപ്പ് റൂട്ടില്‍ ആലടി മുതല്‍ പരപ്പ് വരെ തിങ്കളാഴ്ച (ഏപ്രില്‍ 29) മുതല്‍ മെയ് 15 വരെ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു.
എലപ്പാറ, വാഗമണ്‍, പാല, കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പരപ്പില്‍ നിന്നും വലത്തേക്ക് തിരിഞ്ഞ് ഉപ്പുതറ ചീന്തലാര്‍ വഴിയും കുട്ടിക്കാനം – എലപ്പാറ ചപ്പാത്ത് വഴി കട്ടപ്പനയിലേക്ക് യാത്രാ വാഹനങ്ങള്‍ ആലടിയില്‍ നിന്ന് വലത്തേക്ക് തിരിഞ്ഞ് മേരികുളത്തേക്കും യാത്ര ചെയ്യണമെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
- ഔദ്യോഗിക സമയം അവസാനിച്ചെങ്കിലും, വൈകിയും വോട്ടെടുപ്പ് തുടരുന്നു; സംസ്ഥാനത്ത് പോളിങ് 70 ശതമാനം പിന്നിട്ടു; കാത്തുനിന്ന് മടുത്ത് വോട്ടര്‍മാര്‍
- സംസ്ഥാനത്ത് ചൂട് കനക്കുന്നു; നിര്‍ജലീകരണം ഉണ്ടാകാതിരിക്കാൻ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം, യാത്രാവേളയില്‍ കുടിക്കാനുള്ള വെള്ളം കരുതുക