ചുട്ടുപൊള്ളി ഡല്‍ഹി; രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തി, 52.3 ഡിഗ്രി സെല്‍ഷ്യസ്

ജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവുംവലിയ ചൂട് ഡല്‍ഹിയില്‍ രേഖപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ഡല്‍ഹിയിലെ മുംഗേഷ്പുരില്‍ കാലാവസ്ഥ കേന്ദ്രം 52.3 ഡിഗ്രി സെല്‍ഷ്യസ് ചൂട് റിപ്പോര്‍ട്ട് ചെയ്തത്.

കുറച്ചു ദിവസങ്ങളായി ഡല്‍ഹിയില്‍ കടുത്ത ചൂടാണ് രേഖപ്പെടുത്തുന്നത്.ദേശീയ തലസ്ഥാനത്തെ ഏറ്റവും കൂടിയ താപനില മുങ്കേഷ്പൂരിലാണ് രേഖപ്പെടുത്തിയത്.മെർക്കുറി 52.3 ഡിഗ്രി സെല്‍ഷ്യസ് തൊട്ടു, ഇത് നഗരത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയാണ്. റെക്കോർഡ് താപനിലക്കിടെ, നഗരത്തിൻ്റെ വൈദ്യുതി ഉപഭോഗം ബുധനാഴ്ച എക്കാലത്തെയും ഉയർന്ന അളവായ 8,302 മെഗാവാട്ടിലെത്തി.

ദേശീയ തലസ്ഥാനത്തിൻ്റെ ചരിത്രത്തില്‍ ആദ്യമായാണ് വൈദ്യുതി ആവശ്യകത 8,300 മെഗാവാട്ട് കടക്കുന്നത്. ഈ വേനല്‍ക്കാലത്ത് വൈദ്യുതി ആവശ്യകത 8,200 മെഗാവാട്ടായി ഉയരുമെന്ന് വൈദ്യുതി വിതരണ കമ്ബനികള്‍ കണക്കാക്കിയതായി ഡിസ്കോം അധികൃതർ പറഞ്ഞു.