മൂന്നാം മോദി സര്‍ക്കാരില്‍ വിവിധ മന്ത്രിമാര്‍ ചുമതലയേറ്റു. യുദ്ധസ്മാരകത്തിലും നാഷണല്‍ പോലീസ് മെമ്മോറിയലിലും ആദരമര്‍പ്പിച്ചതിനു ശേഷമാണ് ആഭ്യന്തര മന്ത്രിയായി അമിത് ഷാ ചുമതലയേറ്റെടുത്തത്.
വിദേശകാര്യമന്ത്രിയായി എസ് ജയ്ശങ്കറും റെയില്‍വേ വാര്‍ത്താവിനിമയവകുപ്പുകളുടെ മന്ത്രിയായി അശ്വനി വൈഷ്ണവും ചുമതലയേറ്റു. കേന്ദ്ര കൃഷിമന്ത്രിയായി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാനും ചുമതലയേറ്റെടുത്തു. ആരോഗ്യവകുപ്പ് മന്ത്രിയായി ജെ.പി.നദ്ദയും ഊര്‍ജ്ജമന്ത്രിയായി ഹരിയാന മുന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറും ചുമതലയേറ്റെടുത്തവരില്‍ ഉണ്ട്. എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍ ഭക്ഷ്യ സംസ്‌കരണ വകുപ്പ് മന്ത്രിയായും ചുമതലയേറ്റു. മറ്റ് മന്ത്രിമാരും വൈകാതെ ചുമതലയേല്‍ക്കും.