കെജ്‌രിവാള്‍ പുറത്തിറങ്ങുന്നതില്‍ അനിശ്ചിതത്വം; ജാമ്യം ഡല്‍ഹി ഹൈക്കോടതി താത്കാലികമായി സ്‌റ്റേചെയ്തു

ന്യൂഡല്‍ഹി: വിവാദ മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഡല്‍ഹിയിലെ റൗസ് അവന്യൂ കോടതി അനുവദിച്ച ജാമ്യം ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തു.

അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നല്‍കിയ ഹർജി പരിഗണക്കുന്നത് വരെ താത്കാലികമായാണ് ജാമ്യം സ്റ്റേ ചെയ്തിരിക്കുന്നത്.ഹൈക്കോടതിയില്‍ വാദം പുരോഗമിക്കുകയാണ്. വാദത്തിന് ശേഷം വെള്ളിയാഴ്ച ഉച്ചയോടെ ഹൈക്കോടതിയുടെ ഉത്തരവുണ്ടാകുമെന്നാണ് കരുതുന്നത്.

വ്യാഴാഴ്ചയാണ് അരവിന്ദ് കെജ്രിവാളിന് ജാമ്യം ല്‍ഹിയിലെ റൗസ് അവന്യൂ കോടതി അനുവദിച്ചത്. ഇ.ഡി. സ്റ്റേ ആവശ്യമുന്നയിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു. മാർച്ച്‌ 21-നാണ് കെജ്രിവാളിനെ ഇ.ഡി. അറസ്റ്റുചെയ്തത്. നേരത്തേ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീംകോടതി കെജ്രിവാളിന് ഇടക്കാലജാമ്യം നല്‍കിയിരുന്നു. മേയ് പത്തിന് പുറത്തിറങ്ങിയ മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് കഴിഞ്ഞ് ജൂണ്‍ രണ്ടിന് തിരികെ ജയിലില്‍ കീഴടങ്ങി. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇടക്കാലജാമ്യത്തിന് അപേക്ഷിച്ചിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.