2020ല്‍ നിശ്ചയിച്ചിരുന്ന സന്ദർശനം യാത്ര കോവിഡ് മൂലം മാറ്റിവെച്ച പശ്ചാത്തലത്തില്‍ മാർപാപ്പയുടെ 4 രാജ്യങ്ങളായി നടത്തുന്ന ഏഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം .മാർപാപ്പയായി ചുമതലയേറ്റ ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ യാത്രയാണിത് . മാർപാപ്പ വീല്‍ ചെയറിലായിരിക്കും സന്ദർശനം നടത്തുക. ഇന്തൊനീഷ്യ, പാപുവ ന്യൂഗിനി, കിഴക്കൻ തൈമൂർ, സിംഗപ്പൂർ എന്നീ 4 രാജ്യങ്ങളിലാണ് സന്ദർശനം നടത്തുക. ഇന്നു മുതല്‍ 13 വരെയാണ് സന്ദർശനം. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ മുൻനിർത്തി മെഡിക്കല്‍ സംഘവും ഒപ്പമുണ്ടാകും. ഇദ്ദേഹത്തിന് മുമ്ബ് 1989 ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമൻ മാർപാപ്പ നാലു രാജ്യങ്ങള്‍ സന്ദർശിച്ചിരുന്നു.ആദ്യം ഇന്തൊനീഷ്യയിലെത്തുന്ന മാർപാപ്പ ഗ്രാൻഡ് ഇമാം നസറുദീൻ ഉമറിനൊപ്പം മധ്യ ജക്കാർത്തയിലെ ഇസ്തിക്‌ലല്‍ മോസ്കും കത്തോലിക്കാ കത്തീഡ്രലും തമ്മില്‍ ബന്ധിപ്പിക്കുന്ന തുരങ്കത്തിലൂടെ സഞ്ചരിക്കും ശേഷം പ്രസിഡന്റ് ജോക്കോ വിഡോഡോയുമായി കൂടിക്കാഴ്ച നടത്തി ജക്കാർത്ത സ്റ്റേഡിയത്തില്‍ പൊതുകുർബാന അർപ്പിക്കു൦ . തുടർന്ന് അവിടുന്ന്ദക്ഷിണേഷ്യാ സർവമത സമ്മേളനത്തിലും പങ്കെടുക്കും. അതിനിടയില്‍ പാപുവ ന്യൂഗിനിയിലെ വനിമോ പട്ടണം സന്ദർശിക്കുന്നുണ്ട്.
- സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
- ഭീകരതയെയും അസഹിഷ്ണുതയെയും ചെറുക്കാൻ മതപരമായ ഐക്യത്തിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ.