ഗൂഗിള്‍ ജി-ബോര്‍ഡ്

ഡോ. ജൂബി മാത്യു
ബ്രൗസറുകളെക്കാള്‍ ആപ്ലിക്കേഷനുകളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്. 2016-ല്‍ ഗൂഗിള്‍ പുറത്തിറക്കിയ മൊബൈല്‍ഫോണുകളില്‍ ഉപയോഗിക്കുന്ന വെര്‍ച്വല്‍ കീബോര്‍ഡ് ആപ്ലിക്കേഷനാണ് ജി-ബോര്‍ഡ്. മൊബൈല്‍ഫോണ്‍ ടൈപ്പിംഗിലും ചാറ്റിംഗിലും പുതിയൊരു അനുഭവം തന്നെയായിരിക്കും ഉപയോക്താക്കള്‍ക്ക് ലഭിക്കുക. ഐഒഎസ്സിലും ആന്‍ഡ്രോയിഡിലും ഒരുപോലെ പ്രവര്‍ത്തിക്കുന്ന ഗൂഗിളിന്‍റെ തന്നെ കീബോര്‍ഡാണ് ജിബോര്‍ഡ്. അതുകൊണ്ട് തന്നെ സാധാരണ കീബോര്‍ഡില്‍ നിന്നും ഒരു പടി മുകളിലാണിത്. പലരുടെയും മൊബൈല്‍ഫോണുകളില്‍ ഈ ആപ്ലിക്കേഷന്‍ ഉണ്ടാകും. പക്ഷേ, ഇതിന്‍റെ പ്രയോജനം എന്താണെന്ന് കൃത്യമായും ആര്‍ക്കും അറിവുണ്ടാകില്ല. അതുകൊണ്ട് തന്നെ, മറ്റ് ഭാഷാ ആപ്ലിക്കേഷനുകള്‍ ആവശ്യമായി വരുമ്പോള്‍ നാം പല ഭാഷാ ആപ്പുകളും പ്ലേ സ്റ്റോറില്‍ നിന്ന് ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കുകയാണ് പതിവ്. എന്നാല്‍ അത്തരം ആപ്ലിക്കേഷനില്‍ നിന്നുമൊക്കെ ജി ബോര്‍ഡ് ഒരുപാട് വ്യത്യസ്തമാണ്. ലോകത്താകമാനമുള്ള ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് മാതൃഭാഷയില്‍ ടൈപ്പ് ചെയ്യാന്‍ ഇതുവഴി സാധിക്കും. 500 തരം ഭാഷകളാണ് ഇപ്പോള്‍ ജി ബോര്‍ഡില്‍ ഉള്ളത്. റോമന്‍, സിറിലിക്ക്, ദേവനാഗരി തുടങ്ങിയ വ്യത്യസ്ത ലിപിയും 40 തരം ടൈപ്പിംഗുമാണ് ജിബോര്‍ഡില്‍ ലഭ്യമായിട്ടുള്ളത്.
നമ്മള്‍ സാധാരണ ഫെയ്സ്ബുക്കിലും, വാട്സ്ആപ്പിലുമെല്ലാം ചാറ്റ് ചെയ്യുന്നവരാണ്. ചാറ്റ് ചെയ്യുന്ന സമയത്ത് നമുക്ക് എന്തെങ്കിലുമൊരു വിവരം വേണമെങ്കില്‍ നമ്മള്‍ ഗൂഗിളില്‍ പോയി സേര്‍ച്ച് ചെയ്ത് വിവരങ്ങള്‍, കോപ്പി, പേസ്റ്റ് ചെയ്യുകയാണ് പതിവ്. പക്ഷേ, ഗൂഗിള്‍ ജി-ബോര്‍ഡ് നമ്മുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ ഗൂഗിളില്‍ പോയി സേര്‍ച്ച് ചെയ്യാതെ തന്നെ ജിബോര്‍ഡില്‍ വിവരം ലഭിക്കുന്നതാണ്. ഒരു വെര്‍ച്വല്‍ കീബോര്‍ഡ് ആയതുകൊണ്ട് തന്നെ ജിബോര്‍ഡിന് ധാരാളം സവിശേഷതകളുമുണ്ട്.
ജിഫും ഇമോജികളും:-
പുതിയ കാലത്തെ ചാറ്റുകളില്‍, ചിരിക്കുന്നതും മറ്റുമായ ഇമോജികളും (ലാീഷശ) ചലിക്കുന്ന ചിത്രങ്ങളും (ഏശള ശാമഴലെ) ശക്തമായ മറ്റൊരു ഭാഷതന്നെയാണ്. ഇത്തരം ചിത്രങ്ങളുടെ വലിയശേഖരം തന്നെയാണ് ജി-ബോര്‍ഡില്‍. എന്‍റര്‍ കീ അമര്‍ത്തിപ്പിടിച്ചാല്‍ പോപ്പ് അപ്പായി ഇമോജികളും ജിഫുകളും ലഭ്യമാകും.
ഇമോജി മിനി:- സ്വന്തം മുഖം ഉപയോഗിച്ച് ഇമോജികള്‍ ഇതില്‍നിന്ന് നിര്‍മ്മിക്കാം. ന്യൂറല്‍ നെറ്റ് വര്‍ക്ക് എന്ന ഗൂഗിളിന്‍റെ മെഷീന്‍ ലേണിംഗ് സാങ്കേതികവിദ്യയിലാണ് ഇമോജി മിനി പ്രവര്‍ത്തിക്കുക. ക്രിയേറ്റ് എന്ന ഓപ്ഷനില്‍ പോയി സെല്‍ഫിയെടുക്കുകയാണ് ആദ്യപടി. സെല്‍ഫിക്ക് പിന്നാലെ ജിബോര്‍ഡ് നിങ്ങളുടെ സ്വന്തം ഇമോജിപാക്ക് നിര്‍മ്മിക്കും. കരച്ചില്‍, ചിരി, ദേഷ്യം, സ്നേഹം, കണ്ണടയ്ക്കല്‍ തുടങ്ങി വിവിധ ഭാവത്തിലെ ഇമോജികള്‍ ഇതിലുണ്ടാകും. ജിബോര്‍ഡിന്‍റെ പുതിയ പ്രത്യേകതയനുസരിച്ച് ഇനി ഫോണില്‍ ടൈപ്പ് ചെയ്യേണ്ട. ഗൂഗിള്‍ കീബോര്‍ഡിനോട് പറഞ്ഞു കൊടുത്താല്‍ ജിബോര്‍ഡ് തന്നെ ടൈപ്പ് ചെയ്തോളും. ഗൂഗിള്‍, വോയ്സ് റെക്കഗ്നിഷന്‍ സംവിധാനം അടിസ്ഥാനപ്പെടുത്തിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഓഫ്ലൈനായും ഇത് ഉപയോഗപ്പെടുത്താം എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത.
ഗൂഗിള്‍ ട്രാന്‍സലേഷനും ജി-ബോര്‍ഡില്‍ അനായാസമായി ചെയ്യാവുന്നതാണ്. നമുക്ക് ട്രാന്‍സലേറ്റ് ചെയ്യേണ്ട ടെസ്റ്റ് ടൈപ്പ് ചെയ്തതിനുശേഷം സേര്‍ച്ചിനുള്ള ഏ ഐക്കണ്‍ അമര്‍ത്തുമ്പോള്‍ വലതുഭാഗത്തായി ഏതാനും ചിഹ്നങ്ങള്‍ ഒപ്ഷനുകളായി കാണാന്‍ സാധിക്കും. ഇവയിലെ ആദ്യത്തെ ചിഹ്നം ട്രാന്‍സലേഷനു വേണ്ടിയുള്ളതാണ്. അത് തെരഞ്ഞെടുക്കുക. അതിനുശേഷം മുകളിലുള്ള ഭാഷ തെരഞ്ഞെടുത്ത്, ടൈപ്പ് ചെയ്ത ടെസ്റ്റ് ആ ഭാഷയിലേക്ക് ട്രാന്‍സലേറ്റ് ചെയ്യാം.
നിലവില്‍ ആന്‍ഡ്രോയിഡില്‍ ലഭ്യമായ ഏറ്റവും മികച്ച കീബോര്‍ഡാണ് ജി-ബോര്‍ഡ് ആപ്ലിക്കേഷന്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍റ്സ് സംവിധാനം വരെ യോജിപ്പിച്ചിരിക്കുന്ന ജിബോര്‍ഡ്, പ്ലേസ്റ്റോറില്‍നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഡൗണ്‍ലോഡ് ചെയ്തതിനുശേഷം ഫോണിലെ ലെശേേിഴെ ്യെലൊേ ഹമിഴൗമഴലെ& ശിുൗേ ്ശൃൗമേഹ സല്യ യീമൃറ ഏയീമൃറ ആയി സെറ്റ് ചെയ്യുക.

Leave a Reply