ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ. ഞാന്‍ ഒരു സീറോ മലബാര്‍ വിശ്വാസിയാണ്. എന്‍റെ പിതാവായ മാര്‍തോമാശ്ലീഹായില്‍നിന്നു ലഭിച്ച നസ്രാണിപാരമ്പര്യം പേറുന്ന ക്രിസ്ത്യാനിയാണ്. സഭയുടെ ആശങ്കകള്‍ എന്‍റെയും ആശങ്കയാണ്. സഭയുടെ ഉന്നമനം എന്‍റെയും ഉത്തരവാദിത്വമാണ്. ചില കാര്യങ്ങളിലേക്ക് ഞാന്‍ നിങ്ങളെ കൊണ്ടുപോകുകയാണ്.
ജനസംഖ്യാപഠനം
കുറച്ച് അധികം വര്‍ഷങ്ങള്‍ക്കുമുന്‍പ് കോടതി മുന്‍പാകെ ഒരു ഹര്‍ജി വന്നു, കേരളത്തില്‍ ക്രിസ്ത്യാനികള്‍ ഭൂരിപക്ഷം അല്ല. അവര്‍ കേരളത്തില്‍ 25%ന് അടുത്തുണ്ട്. അവര്‍ രണ്ടാമത്തെ ഭൂരിപക്ഷമാണ്. അന്ന് മുസ്ലിം സമൂഹം 14% ന് അടുത്താണ്. 2011 ലെ census പ്രകാരം ഒരു കണക്ക് വന്നു. കേരളത്തിലെ ജനസംഖ്യയില്‍ ക്രിസ്ത്യാനികള്‍ 18.38%, മുസ്ലിം 26.56%, ഹിന്ദു 54.73%. ക്രിസ്ത്യാനികള്‍ 25%ല്‍ നിന്നും 18% ആയി കുറഞ്ഞു. തീര്‍ന്നില്ല, കേരള സര്‍ക്കാരിന്‍റെ Economics and Statistics Department എല്ലാ വര്‍ഷവും ഇറക്കുന്ന ഒരു റിപ്പോര്‍ട്ട് ഉണ്ട്. ‘Annual vital statistics report’.
ഇത് പ്രകാരം കഴിഞ്ഞ 2017 ല്‍ കേരളത്തില്‍ ഉണ്ടായ കുട്ടികളുടെ മതം തിരിച്ചുള്ള ജനനനിരക്ക് താഴെ കൊടുക്കുന്നു.
വര്‍ഷം ക്രിസ്ത്യന്‍ മുസ്ലിം ഹിന്ദു
2017 14.96% 43% 41.7%
ഇനിയെങ്കിലും ശദ്ധിക്കുക. ക്രിസ്ത്യന്‍സമൂഹം ഇവിടെ ഇല്ലാതാകുന്നു, നമ്മുടെ മൗന സമ്മതത്തിലൂടെ.
2017 -ല്‍ റിപ്പോര്‍ട്ട് ചെയ്ത കണക്കിലെ
കേരളത്തിലെ ക്രിസ്ത്യാനികളുടെ
മരണനിരക്ക് : 52,959 = 20.11%
(ആകെ മരണം : 2,63,342)
ജനനിരക്ക് : 75,335 = 14.95%
(ആകെ ജനനം : 5,03,597)
സമൂഹത്തിലെ ജനനനിരക്കിനേക്കാള്‍ ഉയരുന്ന മരണനിരക്ക് ആശങ്കാവഹമാണ്.
അപകടകരമാംവിധം ക്രിസ്ത്യന്‍ കുട്ടികളുടെ ജനനനിരക്ക് കുറയുവാന്‍ ഉണ്ടായ ചില കാരണങ്ങള്‍ ബോധിപ്പിക്കുന്നു.
1) ക്രിസ്ത്യന്‍ പുരുഷന്മാരുടെയും സ്ത്രീകളുടെയും വിവാഹപ്രായം 30 വയസിനു മുകളില്‍ ഉയരുന്നു.
- സുറിയാനി ക്രിസ്ത്യാനികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നു. അതിനാല്‍ ഉന്നതവിദ്യാഭ്യാസത്തിനു ലോണ്‍ എടുക്കേണ്ടിവരുന്നു. തൊഴില്‍ സംബന്ധമായി സര്‍ക്കാരില്‍നിന്ന് ഒരു സഹായവും ലഭിക്കുന്നില്ല. അതുമൂലം psc, upsc, ssc തുടങ്ങിയ പ്രവേശനപരീക്ഷകളില്‍ ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷമായ ഈ സമൂഹത്തിനു എങ്ങും ഒരു മുന്‍ഗണന ലഭിക്കുന്നില്ല. അതിനാല്‍ പിന്തള്ളപ്പെട്ടു പോകുന്നു. തൊഴില്‍ ലഭിക്കാത്തതുമൂലം ലോണ്‍ തിരിച്ചടവ് മുടങ്ങുന്നു, കടക്കെണിയില്‍പെടുന്നു, അത് ബാധ്യതയായിത്തീരുന്നു. അതിനാല്‍ വിവാഹം വൈകുന്നു. ഇതിനൊരു ഉചിത തീരുമാനം എന്നവണ്ണം ദയവായി സര്‍ക്കാര്‍ ആനുകൂല്യങ്ങളും സംവരണവും സുറിയാനി ക്രിസ്ത്യാനികള്‍ക്കും നല്‍കണം. നികുതി നല്‍കുന്ന ഈ സമൂഹത്തെ, അറിഞ്ഞു കൊണ്ട് ഇല്ലായ്മയിലേക്ക് തള്ളിവിടരുത്.
2) കുട്ടികളുടെ ഉന്നതപഠനത്തിനും ജോലിക്കും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നതിനാല്‍ സ്വന്തമായി നല്ലൊരു സമ്പത്ത് കുട്ടികള്‍ക്കുവേണ്ടി നീക്കി വയ്ക്കേണ്ടിവരുന്നു. അത്തരത്തില്‍ ഒരു സാമ്പത്തികഭദ്രത ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ ഇല്ലാത്തതു മൂലം കുട്ടികളെ വളര്‍ത്താന്‍ മാതാപിതാക്കള്‍ ആശങ്കപ്പെടുന്നു.
3) സ്വന്തം നാട്ടില്‍ സര്‍ക്കാര്‍വക ഒരു പരിഗണനയും ഉന്നതവിദ്യാഭ്യാസത്തിനും തൊഴിലിനും ലഭിക്കാത്തതിനാല്‍ നാടുവിട്ട് പോകേണ്ടിവരുന്നു. ജനാധിപത്യവ്യവസ്ഥയില്‍ എല്ലാവര്‍ക്കും തുല്യ പരിഗണന കൊടുക്കേണ്ട സര്‍ക്കാര്‍ ഒരു ജനത്തെ നിര്‍ബന്ധിത നാട് കടത്തലിനു വഴിയൊരുക്കുന്നു.
4) വിവാഹം കഴിച്ചാല്‍ കുടുംബം പോറ്റണം, അതിനു പണം വേണം, പണത്തിനു തൊഴില്‍ വേണം, തൊഴിലിനു പ്രവേശനമത്സരപരീക്ഷകളെ അഭിമുഖീകരിക്കണം. ഉന്നതമാര്‍ക്ക് ലഭിച്ചാലും നിലവിലുള്ള സംവരണ മുന്‍ഗണന പട്ടികപ്രകാരം ലിസ്റ്റില്‍ നിന്ന് പുറത്താക്കുന്നു. വര്‍ഷങ്ങള്‍ ഇങ്ങനെ കയറിയിറങ്ങി കാത്തിരിക്കുന്നു. നല്ലൊരു പരിശീലന കേന്ദ്രത്തില്‍ പഠിക്കണമെങ്കില്‍ സര്‍ക്കാര്‍ തലത്തില്‍നിന്ന് മതിയായ ഒരു സഹായം നല്‍കുന്നില്ല. പരിശീലനകേന്ദ്രങ്ങള്‍ പൂര്‍ണമായും മുസ്ലീം കേന്ദ്രീകൃത പ്രദേശങ്ങളില്‍ ആയതിനാലും 80% മുസ്ലിം കുട്ടികള്‍ക്ക് സംവരണമുള്ളതിനാലും ക്രിസ്ത്യാനിയായതിന്‍റെ പേരില്‍ അവസരം നിഷേധിക്കപ്പെടുന്നു. അതിനാല്‍ സ്വകാര്യസ്ഥാപനങ്ങളെ ആശ്രയിക്കണം. അതിന് പണം വേണം. പണത്തിനായി തൊഴിലില്ല എന്നതാണ് സത്യം. അങ്ങനെ കുറെ ആളുകള്‍ ജോലി കിട്ടാതെ, എന്നാല്‍ ഏറെ ബാധ്യതകള്‍ നിലനില്‍ക്കുന്ന അവസ്ഥയില്‍ അവസാനം നാട് വിടേണ്ടിവരുന്നു. മാതാപിതാക്കളെയും സഹോദരങ്ങളെയും എല്ലാവരെയും വിട്ട് അന്യനാട്ടില്‍ അഭയം പ്രാപിക്കുന്നവര്‍. നല്ല വിദ്യാഭ്യാസം ഉണ്ടെങ്കിലും വേതനം കുറഞ്ഞ താഴ്ന്ന ജോലികള്‍ ചെയ്യുവാന്‍ നിര്‍ബന്ധിതരാകുന്നവര്‍. ബഹുഭൂരിപക്ഷം ആളുകള്‍ക്കും കുറച്ചു കാലത്തേക്കെങ്കിലും ഉറപ്പുള്ള ഒരു ചെറിയ ജോലിയെങ്കിലും കിട്ടുന്നത് 30 വയസ്സ് കഴിഞ്ഞാണ്.
5) ഒരു പരിഗണയും ലഭിക്കാത്ത സമൂഹമാണ് ജനസംഖ്യയില്‍ കുറയുന്നത് എന്നത് വിസ്മരിക്കരുത്.
സാമ്പത്തികരംഗത്തെ സംബന്ധിച്ച് ചിലതു ചേര്‍ക്കുന്നു. ജനസംഖ്യയില്‍ 18% ല്‍ താഴെ ഉള്ള ക്രിസ്ത്യാനികള്‍ 30%ല്‍ അധികം സ്വകാര്യ ബാങ്ക് ലോണ്‍ എടുത്തവരുടെ പട്ടികയില്‍ വരും. അതായതു സാമ്പത്തികമായി സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിക്കാതെ ബുദ്ധിമുട്ടുന്നു. പലര്‍ക്കും കടത്തിന്‍മേല്‍ കടമായി വീടും സ്ഥലവും നഷ്ടപ്പെടുന്നു. കര്‍ഷക ആത്മഹത്യകള്‍ അഭിമുഖീകരിക്കുന്ന ഒരു സമൂഹം ആയി മാറുന്നു.
മുസ്ലീം പിന്നോക്കാവസ്ഥയെ കുറിച്ച് പഠിച്ച സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട് മുസ്ലീം ജനസംഖ്യാ നിരക്ക് വര്‍ദ്ധിക്കുന്നില്ല അത് ഇനി സന്തുലിതമായേ പോവുകയുള്ളു എന്ന്. എന്നാല്‍ കേരളത്തില്‍ വെറും 4 വര്‍ഷം മുന്‍പും ശേഷവും ഉള്ള താരതമ്യത്തില്‍ (2012 & 2017) മുസ്ലീം കുട്ടികളുടെ ജനനനിരക്കില്‍ 11.1% ആണ് വര്‍ദ്ധന ഉണ്ടായത്. അതായത് ആനുകൂല്യങ്ങള്‍ കൂടുതല്‍ അനുവദിക്കുമ്പോള്‍ ജനസംഖ്യാ വര്‍ദ്ധനവ് ആ സമൂഹത്തില്‍ ഉണ്ടാകുന്നു. അതല്ലെങ്കില്‍ ആനുകൂല്യങ്ങള്‍ ഇല്ലാത്ത സമൂഹം ജനസംഖ്യയില്‍ കുറയുന്നു. 3.69% ആണ് ക്രിസ്ത്യന്‍ കുട്ടികളുടെ ജനനനിരക്ക് കുറഞ്ഞത്. ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷമായ ഈ സമൂഹത്തെ ഈ രാജ്യത്ത് നിന്ന് തുടച്ചു നീക്കാന്‍ ഉള്ള ഒരു സമീപനം ആണ്, ഈ സമൂഹത്തിന് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നത്.
തൊഴില്‍
സര്‍ക്കാരിന്‍റെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു പദവിയിലേക്ക് നടത്തപ്പെട്ട ഒരു ടെസ്റ്റില്‍ 1 മുതല്‍ 500വരെ ഉള്ള ലിസ്റ്റില്‍ സംവരണം ഇല്ലാത്ത ക്രൈസ്തവ സമൂഹത്തില്‍ ഉള്ളവര്‍ 36 പേരാണ്. അതായത് 900 നിയമനങ്ങള്‍ നടന്നാല്‍ മാത്രമേ 36 പേര്‍ക്ക് കിട്ടുകയുള്ളു. ജനസംഖ്യയില്‍ 12% വരുന്ന ഈ ന്യൂനപക്ഷ സമൂഹത്തില്‍ നിന്ന് വെറും 4% മാത്രമാണ് പ്രാതിനിധ്യം. - വിദ്യാഭ്യാസപരമായി പറയുമ്പോള്‍ ഉന്നത വിദ്യാഭ്യാസസ്കോളര്‍ഷിപ്പ് ലഭിക്കാത്തതു മൂലം ഉന്നതവിദ്യാഭ്യാസത്തില്‍ നിന്ന് പിന്തിരിയുന്നു. വായ്പ എടുത്തു ഉന്നത വിദ്യാഭ്യാസംനേടുന്നവര്‍ക്ക് കടത്തിന്‍റെ ബാധ്യത ഭാരമാകുന്നു.
- പട്ടിണി കിടന്നാണെങ്കിലും കിടപ്പാടം പണയപ്പെടുത്തിയാണെങ്കിലും കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്നത് ക്രൈസ്തവസമൂഹത്തിന്‍റെ സംസ്കാരത്തിന്‍റെ ഭാഗമാണ്. പക്ഷെ അതിനനുസരിച്ചു തൊഴില്‍ ലഭിക്കാത്തതു മൂലം കടം കയറുന്ന അവസ്ഥയും. സര്‍ക്കാര്‍തലത്തില്‍ മറ്റ് സമൂഹങ്ങള്‍ക്ക് തൊഴില്‍ സംവരണം അനുവദിക്കുന്നതുപോലെ ഒരു സംവരണവും ലഭിക്കാത്തതിനാല്‍ ക്രിസ്ത്യന്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആനുപാതികമായി തൊഴില്‍ ലഭിക്കുന്നില്ല.
- ഈ കഴിഞ്ഞ 27/06/2019ല്‍ ലോക് സഭയിലെ തൊഴിലില്ലായ്മ കണക്കിന്‍റെ ചോദ്യത്തിന് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി നല്‍കിയ മറുപടി റിപ്പോര്‍ട്ടില്‍ Periodic Labour Force Survey (PLFS) (2017-2018) പ്രകാരം ഏറ്റവും അധികം തൊഴിലില്ലായ്മ നേരിടുന്ന സമൂഹം ക്രിസ്ത്യന്‍സമൂഹമാണ്.
സാമൂഹികം : - ദളിത് ക്രിസ്ത്യാനികളെ രെ/െേ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണം. ഇന്ത്യന്‍ ഭരണഘടനയുടെ Article 25 പ്രകാരം മനഃസാക്ഷിക്കനുസരിച്ച് സ്വതന്ത്രമായ മത വിശ്വാസത്തിനും മതാചരണത്തിനും മതപ്രചാരണത്തിനും ഉള്ള സ്വാതന്ത്ര്യം പൗരന്മാര്‍ക്ക് നല്‍കുന്നതിനെ അട്ടിമറിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ദളിത്സമൂഹത്തിനു അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നത് ന്യായമല്ല. കഴിഞ്ഞ കാലങ്ങളില്‍ സിഖ് ബുദ്ധ മതത്തില്‍ ഉള്ള ദളിത് വിഭാഗങ്ങള്‍ക്ക് പട്ടിക ജാതി സംവരണം നല്‍കിയിട്ട് ക്രിസ്ത്യാനി ആയതിന്‍റെ പേരില്‍ ഒരു വിഭാഗത്തിന് സംവരണം നിഷേധിക്കുന്നത് തുറന്ന അനീതി ആണ്.
- ഭരണ രാഷ്ട്രീയ സര്‍ക്കാര്‍ തലങ്ങളില്‍ ക്രിസ്ത്യന്‍ പ്രാതിനിധ്യം നന്നേ കുറയുന്നു.
- ആരോഗ്യ രംഗത്ത് ആനൂകൂല്യങ്ങള്‍ കുറവായതിനാല്‍ ഈ സമൂഹത്തിലെ ഏറെ ആളുകള്‍ക്കു അത് ഒരു ബാധ്യത ആയി മാറുന്നു.
- സാമ്പത്തിക ഭദ്രത ഇല്ലായ്മ മൂലം കുട്ടികളുടെ ജനനനിരക്ക് കുത്തനെ താഴുന്നു.
- അവസരങ്ങളുടെ കുറവും ബാധ്യതകളും മൂലം യുവാക്കള്‍ നാട് കടത്തപ്പെടുന്നു.
- സുറിയാനി ഭാഷയ്ക്ക് പ്രാധാന്യം നല്‍കണം. അതിനെ പരിപോഷിപ്പിക്കുന്ന പദ്ധതികള്‍ ആവിഷ്കരിക്കണം.
സാമൂഹികമായി ദുരിതം പേറുന്ന കുട്ടനാടന്‍ പ്രദേശങ്ങളിലും മലമ്പ്രദേശങ്ങളിലുമാണ് ഈ സമൂഹം കൂടുതലായി ഉള്ളത്. കഴിഞ്ഞ കാല പ്രളയത്തില്‍ ഏറ്റവും ദുരിതം അനുഭവിച്ച സമൂഹം ആണ് എന്നത് തന്നെ ഇവരുടെ സാമൂഹിക സാഹചര്യങ്ങളെ എടുത്തു കാട്ടുന്നതാണ്. കൂടുതലായും കാര്‍ഷികമേഖലയില്‍ ജീവിക്കുന്ന ഈ സമൂഹം കാര്‍ഷിക വിലത്തകര്‍ച്ചയിലും അടിസ്ഥാന സൗകര്യങ്ങളുടെ ദൗര്‍ലഭ്യം മൂലവും വലയുന്നവരാണ്. കൂടുതലായും സ്വകാര്യ ബാങ്ക് ലോണുകളെ ആശ്രയിക്കുന്ന ഈ സമൂഹം വീടും സ്ഥലവും നഷ്ടപ്പെട്ടു കടക്കെണിയിലേക്ക് പോകുന്നതിനും ആത്മഹത്യയിലേക്കു നയിക്കുന്നതിനുമുള്ള ഉത്തരവാദിത്വത്തില്‍ പ്രധാന പങ്ക് ഇവരെ പരിഗണിക്കാതിരിക്കുന്ന സര്‍ക്കാരിനാണ്.
ന്യൂനപക്ഷ ക്ഷേമവകുപ്പിന്‍റെ അനീതി
കോടിക്കണക്കിന് രൂപയാണ് ഓരോ വര്‍ഷവും സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമത്തിനായി നല്‍കുന്നത്. അതിന്‍റെ 90-95% അതില്‍ അധികമോ കേരളത്തില്‍ ചിലവാക്കുന്നത് ഒരു ന്യൂനപക്ഷ സമൂഹത്തിന് മാത്രമായിട്ടാണ്. എന്ത് അനീതി ആണ് ഇത്? എന്ത് ന്യായം ആണ് ഇതിലുള്ളത്?
1) ‘ന്യൂനപക്ഷങ്ങളുടെ ‘സമഗ്രമായ’ വിദ്യാഭ്യാസ പുരോഗതിക്കും ക്ഷേമത്തിനും സംരക്ഷണത്തിനും ശാക്തീകരണത്തിനും വേണ്ടിയാണ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ രൂപീകരിച്ചിരിക്കുന്നത്.’
-പിന്നെ എന്തുകൊണ്ട് ന്യൂനപക്ഷ ക്ഷേമവകുപ്പിന്‍റെ 80:20 (മുസ്ലിം:മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍) അനുപാതം നടപ്പിലാക്കുന്നു. 80:20 അനുപാതം തികച്ചും അശാസ്ത്രീയമാണ്. 2)സംസ്ഥാന ന്യൂനപക്ഷക്ഷേമവകുപ്പ് സംസ്ഥാനഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികള്‍
ഇവയില്‍ പലതും പൂര്‍ണമായും മുസ്ലീം വിഭാഗത്തിനും മറ്റ് പദ്ധതികള്‍ 80% മുസ്ലീം വിഭാഗത്തിനും ബാക്കി 20% മറ്റ് അഞ്ച് ന്യൂനപക്ഷവിഭാഗങ്ങള്‍ക്കുമായി മാറ്റി വച്ചിരിക്കുന്നു. ഈ അഞ്ച് വിഭാഗത്തില്‍ ഒരു വിഭാഗം മാത്രമാണ് ക്രിസ്ത്യാനികള്‍.
3) സര്‍ക്കാര്‍ വക സൗജന്യ psc, ssc, upsc, bank, railway.. തുടങ്ങിയ എന്‍ട്രന്‍സ് പരീക്ഷ പരിശീലനത്തിന് 50ല്‍ ഏറെ പരിശീലന കേന്ദ്രങ്ങളില്‍ 95% മുസ്ലീം കേന്ദ്രീകൃത പ്രദേശങ്ങളില്‍ ആണ് നിലകൊള്ളുന്നത്. അവിടെ വരുന്ന കുട്ടികളുടെ അനുപാതത്തില്‍ പോലും 80:20 കൈക്കൊള്ളുന്നു. പരിശീലന കേന്ദ്രത്തിനു വേണ്ടി ചങ്ങനാശ്ശേരി, തൃശൂര്‍ രൂപതകള്‍ കൊടുത്ത അപേക്ഷ ഒരു കാരണവും കൂടാതെ നിഷേധിക്കുകയാണ് ഉണ്ടായത് – ക്രിസ്ത്യന്‍ വിഭാഗത്തെ ഇനിയും തിരസ്കരിക്കരുത്.
4) കേന്ദ്ര ന്യൂനപക്ഷമന്ത്രാലയത്തിന്‍റെ സാമ്പത്തിക സഹായത്താല്‍ വകുപ്പ് നേരിട്ട് നടപ്പിലാക്കുന്ന പദ്ധതികള്‍ മള്‍ട്ടി സെക്ടറല്‍ ഡെവലപ്പ്മെന്‍റ്പ്രോഗ്രാം(എം.എസ്.ഡി.പി) ന്യൂനപക്ഷ കേന്ദ്രികൃതജില്ലകളെ (MCD) ഉള്‍പ്പെടുത്തുന്ന പദ്ധതികളില്‍, കോടികളുടെ പദ്ധതി കേരളത്തില്‍ നടപ്പിലാക്കുന്നതില്‍ മലപ്പുറം ജില്ലയിലെ 26 പ്രദേശങ്ങളെ പരിഗണിച്ചപ്പോള്‍ കോട്ടയം ജില്ലയില്‍ നിന്ന് പരിഗണിച്ചത് ഈരാറ്റുപേട്ടയെ മാത്രം. മറ്റ് ജില്ലകളിലും ഇതേ അവസ്ഥ.
5) കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ആക്ട്.
ശ. അധ്യായം III (sI ) ‘ന്യൂനപക്ഷങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായ പങ്ക് ഉറപ്പാക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുക.’ - 80:20 അനുപാതം ഈ പ്രസ്താവനയ്ക്ക് ചേര്‍ന്നുപോകുന്നതല്ലല്ലോ. ഇതോടൊപ്പം അധ്യായം III (സി)യും (എഫ്) ഉം പരിഗണിക്കുക.
6) ഇസ്ലാമിക സാഹിത്യവും പഠനവും ലക്ഷ്യം വച്ച് ഇസ്ലാമിക് ചെയര്‍ രൂപീകരിച്ചതുപോലെ ക്രൈസ്തവ പഠനങ്ങള്‍ ലക്ഷ്യം വച്ച് ചെയര്‍ രൂപീകരിക്കാന്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ല.
- ന്യൂനപക്ഷ ക്ഷേമസമിതികളില്‍ 14 ജില്ലകളില്‍ നിന്നായി 7 ക്രിസ്ത്യാനികളും 30 മുസ്ലീമുകളും. ഓരോ ജില്ലയില്‍ നിന്നും 3 ന്യൂനപക്ഷപ്രതിനിധികളെ തിര ഞ്ഞെടുക്കുന്നതില്‍ 8 ജില്ലകളില്‍ നിന്ന് ഒരു ക്രിസ്ത്യാനി പോലും ഇല്ല. ഏറ്റവും അതിശയം, ഇടുക്കിയില്‍ പോലും ഒരു ക്രിസ്ത്യന്‍ പ്രധിനിധി ഇല്ല. 3 പേരും മുസ്ലീംസ്. എന്ത് നീതിയാണിത് ?
- ന്യൂനപക്ഷ കമ്മീഷന്‍ മെമ്പറുമാരുടെ തിരഞ്ഞെടുപ്പില്‍ ഒരു ന്യൂനപക്ഷ സമുദായാംഗം ചെയര്‍മാനായും ‘മറ്റൊരു’ ന്യൂനപക്ഷസമുദായാംഗം അംഗമായും ഒരു ന്യൂനപക്ഷ സമുദായത്തില്‍നിന്നുള്ള സ്ത്രീ വനിത അംഗമായും കമ്മീഷന്‍ രൂപീകരിക്കണം എന്നുള്ള ഉത്തരവില്‍ ‘മറ്റൊരു’ എന്നത് ‘ഒരു’ എന്ന് മാത്രമാക്കി. അങ്ങനെ നിലവില്‍ 3 മെമ്പര്‍മാരില്‍ 2 പേര്‍ മുസ്ലീമും ഭാഗ്യംകൊണ്ട് വനിതാമെമ്പര്‍ ഒരു ക്രിസ്ത്യാനിയും. അടുത്ത തവണ ന്യൂനപക്ഷ സമുദായത്തിലെ ഭൂരിപക്ഷ സമുദായത്തില്‍നിന്ന് മാത്രമായി മെമ്പര്‍മാര്‍ വരുന്ന അവസ്ഥയിലേക്ക് ആസൂത്രിതമായി കൊണ്ടുചെന്നെത്തിച്ചിരിക്കുകയാണ്. ഈ നീക്കത്തിന് കൂട്ടു നിന്നവരാണ് ക്രൈസ്തവസംരക്ഷണം പ്രസംഗിച്ചു നാട് ചുറ്റുന്നത്.
ഇന്ന്… സിറോമലബാര്‍ വിശ്വാസി നിന്‍റെ അജ്ഞതയില്‍ നിന്‍റെ സ്ഥാനം ചവിട്ടി മെതിക്കപ്പെടുന്ന പുല്ലിന് തുല്യമാണ്.
PSC, SSC, GATE, മറ്റ് Entrance കള്‍, scholarships,സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ പ്രവേശനങ്ങള്‍, സര്‍ക്കാര്‍തലങ്ങളിലെ ആനുകൂല്യങ്ങളും അവകാശങ്ങളും, വീട്, ഭൂമി, എന്തിനേറെ പറയുന്നു പഞ്ചായത്തില്‍ നിന്നുള്ള കോഴിക്കൂടിന് പോലും sc/st മുസ്ലീം, മറ്റ് വിഭാഗങ്ങള്‍ കഴിഞ്ഞേ ഒരു സീറോ മലബാര്‍കാരനെ പരിഗണിക്കൂ…
നമ്മള്‍ വല്യ മുന്നോക്കക്കാരൊന്നും അല്ലായിരുന്നെങ്കില്‍ ഒരു നേരത്തെ അന്നത്തിന് വേണ്ടി ചോരയും നീരും ഒഴുക്കേണ്ടി വരുന്ന മലമ്പ്രദേശങ്ങളിലെ കുടിയേറ്റങ്ങളിലേക്കും കുട്ടനാടന്‍ പാടങ്ങളിലേക്കും നമ്മള്‍ വ്യാപിക്കേണ്ടിയിരുന്നില്ല… പണ്ട് കൊടും ശിക്ഷയായി നാടുകടത്തലിനെകണ്ടപ്പോള്‍… ഇവിടെ ഗതിയില്ലാതെ ഉറ്റവരെയും ഉടയവരെയും വിട്ട് മനസ്സില്‍ ഒരായിരം സംഘര്‍ഷങ്ങളുമായി നാടുവിട്ടവരാണ് നമ്മള്‍…. എല്ലാത്തിലും ആശ്വസിക്കാന്‍ ദൈവത്തിന്‍റെ പദ്ധതികള്‍ ആണിതെല്ലാം എന്ന ഉറച്ച വിശ്വാസവും.
സര്‍ക്കാരില്‍ നിന്ന് ഒരു ആനുകൂല്യവും അവകാശവും കിട്ടാത്ത നമുക്ക് ഒരു നേരത്തെ അരിക്കു വേണ്ടി നമ്മുടെ ഒരു ദിവസത്തിന്‍റെ അദ്ധ്വാനം വില പറയേണ്ടിവന്നു… മറ്റു ന്യൂനപക്ഷസമൂഹത്തിനൊക്കെ ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ മുതല്‍ അവന് വേണ്ട പഠ നത്തിനും, സ്കോളര്‍ഷിപ്പുകള്‍ക്കും, വിദ്യാലയപ്രവേശനങ്ങള്‍ക്കും, എന്‍ട്രന്‍സുകള്‍ക്കും, സര്‍ക്കാര്‍ജോലിക്കും, സര്‍ക്കാരാനുകൂല്യങ്ങള്‍ക്കും, പഞ്ചായത്ത് സഹായങ്ങള്‍ക്കും… എല്ലാം സര്‍ക്കാര്‍ സംവരണത്തില്‍പെടുത്തി അവര്‍ക്ക് കൊടുക്കുമ്പോള്‍, എത്ര മക്കളെ വേണമെങ്കിലും സുഖമായി വളര്‍ത്താം….. എന്നാല്‍ ഒരു സിറോ മലബാറുകാരന് അതിന് സാധിക്കില്ല… അതിനാല്‍ തന്നെ അവന്‍ മക്കളുടെ എണ്ണം നിയന്ത്രിച്ചു… അതുകൊണ്ട് അവന്‍ നേടിയത് നഷ്ടങ്ങളുടെ കണക്ക് മാത്രം… കുട്ടികള്‍ക്കുള്ള കൗണ്‍സിലിങ് സെന്‍ററുകള്‍ വര്‍ദ്ധിച്ചു (നേര്‍വഴി നയിക്കാന്‍ സഹോദരങ്ങളില്ല) വീട്ടില്‍ ഒരു കുട്ടിയുടെ മരണം തീരാവേദനയാക്കി (ഒന്നേ ഉണ്ടായിരുന്നുള്ളു) വൃദ്ധസദനങ്ങള്‍ വര്‍ദ്ധിക്കുന്നു. (സംവരണം കാരണം അടഞ്ഞു പോകുന്ന, നല്ല ശമ്പളം കിട്ടുന്ന സര്‍ക്കാര്‍ ജോലിയോട് കിടപിടിക്കാന്‍ നാടുവിടുക എന്ന ലക്ഷ്യം ഉയര്‍ന്നപ്പോള്‍ ആകെ ഒന്നുണ്ടായിരുന്നത് പുറത്ത് പോയി പിന്നെ ആര് നോക്കാനാ) ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന വാര്‍ദ്ധക്യങ്ങള്‍, മകള്‍ക്ക് ഒരു വിന വന്നാല്‍ പോലും ചോദിക്കാനും പറയാനും ആരുമില്ലാത്ത വേദനിപ്പിക്കുന്ന അവസ്ഥ (സഹോദരങ്ങള്‍ ഇല്ല )…
പിന്നെ മക്കള്‍ ഒന്നിലേക്കും രണ്ടിലേക്കും ഒതുങ്ങിയപ്പോള്‍ സമ്പത്ത് അവരിലേക്ക് ഏകീകരിച്ചു. അപ്പോള്‍ നിലയും വിലയും കൂടി. അതിനാല്‍ കല്യാണത്തിന് നിബന്ധനകള്‍ ഏറി, വലിയ നിലയിലുള്ള വിദ്യാഭ്യാസം, ഉയര്‍ന്ന ജോലി.. സംവരണ സാധ്യത ഇല്ലാത്തതിനാല്‍ പഠിക്കാന്‍ എന്‍ട്രന്‍സിന് വര്‍ഷങ്ങള്‍ കളയുന്നു. അതും കഴിഞ്ഞ് ജോലിക്കായി എന്‍ട്രന്‍സ്… സംവരണം ഉള്ളവന്‍ ജോലിയില്‍ കയറി. നമ്മള്‍ ഇവിടെ ലിസ്റ്റില്‍ കയറി ഇറങ്ങി അങ്ങനെ… ഇതില്‍ രക്ഷയില്ലാത്തവന്‍ പുറത്ത് പോയി സെറ്റില്‍ ആകാന്‍ ശ്രമം… ഇതൊക്കെ കിട്ടിയിട്ട് കെട്ടിക്കാന്‍ നോക്കുമ്പോള്‍ പെണ്ണിനും ചെറുക്കനും പ്രായം മുപ്പത്തിനടുത്ത്. പിന്നെ ആരോഗ്യപ്രശ്നങ്ങള്‍, എങ്ങനെ കുഞ്ഞുണ്ടാകാം എന്ന ചോദ്യങ്ങള്‍ ഉയരുന്നു. മറുവശത്ത് ഗൈനക്കോളജി സാദ്ധ്യതകള്‍ സാമ്പത്തിക ശക്തിയായി മാറുന്നു… ദൈവത്തില്‍ അഭയം പ്രാപിക്കുന്നു… നിങ്ങള്‍ തന്നെ ഇതെല്ലാം വരുത്തിവയ്ക്കുന്നു…
ജനനനിരക്ക് കുത്തനെ താഴുന്ന ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷമായ നിനക്ക് ഇനി എത്ര നാള്‍ പാരമ്പര്യം പറയാന്‍ ആകും.
സത്യത്തില്‍ ഇന്ന് വിദ്യാഭ്യാസത്തില്‍ മേധാവിത്വം ഒന്നും സീറോ മലബാര്‍ സഭയ്ക്കില്ല എന്നത് സത്യമാണ്… എന്നാലും പൊട്ടക്കിണറ്റിലെ തവള കണക്കിന് നമ്മള്‍ പറഞ്ഞു നടക്കുന്നു….. ഇന്ന് നമ്മെക്കാള്‍ അനവധി വിദ്യാഭ്യാസസ്ഥാപനങ്ങളുണ്ട് മറ്റ് സമൂഹങ്ങള്‍ക്ക്… പേരിന് ഒരു വിദ്യാഭ്യാസമന്ത്രിയോ… എന്തിന് ന്യൂനപക്ഷക്ഷേമവകുപ്പിലും കേന്ദ്രങ്ങളിലും മഷിയിട്ട് നോക്കണം ഒരു സീറോ മലബാറുകാരന്‍ പോയിട്ട് ഒരു ക്രിസ്ത്യാനിയെ കണ്ടുപിടിക്കാന്‍. വിദ്യാഭ്യാസ തലപ്പത്ത് എത്രയിടത്തുണ്ട് ഒരു സീറോ മലബാറുകാരന്‍…. അല്മായരുടെ അവകാശം അല്മായര്‍ നേടിയെടുക്കണം… ഇന്നും അത് സാധ്യമാകും, കൂട്ടായ പരിശ്രമത്തിലൂടെ… ഇതില്‍ മെത്രാന്മാരെയും പുരോഹിതരെയും ഉള്‍പ്പെടുത്തേണ്ടതില്ല അവരില്‍നിന്ന് ഉപദേശങ്ങള്‍ ആവശ്യമെങ്കില്‍ സ്വീകരിക്കാം…. കാരണം ആത്മീയമായി നമ്മെ നയിക്കേണ്ടവരെ രാഷ്ട്രീയത്തിലേക്ക് തള്ളിവിട്ട്.. മറ്റ് സമൂഹങ്ങള്‍ കുപ്രചരണങ്ങളും വര്‍ഗീയതയും പറഞ്ഞു അവരെ ചീത്ത പറയുമ്പോള്‍ പുറകില്‍ നിന്ന് കൈകൊട്ടി ഈ ശ്രമം അവസാനിപ്പിക്കാന്‍ ഉതകുന്നതാകരുത് നമ്മുടെ പരിശ്രമം. അച്ചന്മാര്‍ക്കും മെത്രാന്മാര്‍ക്കും ഇതിനെപ്പറ്റി ധാരണ കുറവാണ്. കാരണം സംവരണം ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ഇവയുമായി ബന്ധപ്പെട്ട ഒന്നിലും ഇടപെടാതെ ജീവിക്കുന്നവരാണവര്‍. അതിനാല്‍ തന്നെ ഇതിനെ പ്പറ്റി അവര്‍ക്ക് കൂടുതലായി ഒന്നും തന്നെ സംസാരിക്കാന്‍ ആവില്ല. രാഷ്ട്രീയമായും സാമൂഹികമായും ഇതിന്‍റെ ഗുണം പറ്റുന്നത് കുടുംബജീവിതം നയിക്കുന്ന അല്‍മായ സമൂഹമാണ്…ഇന്ന് കേരളത്തില്‍ ഒരു ആനുകൂല്യവും കിട്ടാത്ത സമൂഹമായി മാറിയിരിക്കുകയാണ് ഇവിടുത്തെ സീറോ മലബാറുകാര്‍. ന്യൂനപക്ഷ ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട ഒരു സമൂഹം…
ങീവേലൃ ഠവലൃലമെ രെവീഹമൃവെശു പോലും 80% മുസ്ലീങ്ങള്‍ക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു… എന്തൊരവസ്ഥ….
ഇനി എന്തുകൊണ്ടായിരിക്കാം സഭയുടെ അല്‍മായ നേതൃത്വം ഇതില്‍ ശ്രദ്ധിക്കാത്തത്… നമ്മുടെ സഭയില്‍ അല്മായര്‍ പൊതുവെ പണം പറ്റുന്നവര്‍ അല്ല.. നിസ്വാര്‍ത്ഥ സേവനങ്ങള്‍ ചെയ്യുന്നവരാണ്. സണ്‍ഡേസ്കൂളില്‍ പോലും അവര്‍ക്ക് ലഭിക്കുന്നത് ചായയും കടിയും മാത്രമാണ്… സഭയുടെ ഒട്ടുമിക്ക കാര്യങ്ങള്‍ക്കും കയ്യില്‍ നിന്ന് കാശിടുന്നവരാണവര്‍. അതിനാല്‍ പാവപ്പെട്ടവന് നേതൃനിരയില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. കാരണം അവന് അന്നത്തെ അന്നത്തിന് വക ഉണ്ടാകണം. എന്നാല്‍ പൂര്‍വ്വിക സ്വത്തും നല്ല സമ്പത്തും ഉള്ളവന് ഇത് അത്ര പ്രശ്നമാകില്ല. അതിനാല്‍ ഇവര്‍ക്ക് നേതൃ നിരയിലേക്ക് വരുവാന്‍ സാധിക്കും… ഇവര്‍ക്ക് സംവരണം ഒരു അവശ്യഘടകം അല്ലായിരിക്കും. അതിനാല്‍ ഉന്നയിക്കപ്പെടില്ല.
ദയവു ചെയ്ത്… ‘ഞങ്ങള്‍ ഈ പരിശ്രമത്തിന് കൂടെ നില്‍ക്കില്ല. പക്ഷെ കിട്ടിയാല്‍ തിന്നും’ എന്ന നിലപാട് എടുക്കരുത്… കാരണം നിങ്ങള്‍ക്ക് വേണ്ടെങ്കിലും വരുംതലമുറ അനുഭവിക്കരുത് ഈ അവഗണന.
ഉന്നയിക്കണം ഈ ആവശ്യത്തെ.. പിന്തുണയ്ക്കണം ഉന്നയിക്കുന്നവരെ.. അറിയിക്കണം പരമോന്നത നീതിപീഠത്തെ….
ഒരു സമൂഹത്തിന്‍റെ നിലനില്‍പ്പ് അതിലെ അംഗങ്ങളെ ആശ്രയിച്ചാണ്. ലോകത്ത് ഇത്രയേറെ സ്നേഹവും ക്ഷമയും സഹനവും കാണുവാന്‍ സാധിക്കുന്നത് ക്രൈസ്തവരില്‍ മാത്രമാണ്. എല്ലാവരെയും സ്നേഹിക്കുന്നു. സ്വന്തം ആവശ്യങ്ങളെക്കാള്‍ മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് മുന്നോട്ട് പോകുന്നു. അതിനാല്‍ തന്നെ ആര്‍ക്കും ചൂഷണം ചെയ്യാന്‍ സാധിക്കുന്ന ഒരു സമൂഹമായി മാറി. അതിന്‍റെ പ്രകടമായ തെളിവുകളാണ് നമ്മള്‍ ഈ ദിവസങ്ങളില്‍ കണ്ടുകൊണ്ടിരിക്കുന്നത്.
ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍, അതില്‍ സിറോ മലബാറുകാര്‍ക്ക് 2% പോലും ന്യൂനപക്ഷ അവകാശ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. അതിനുള്ള കാരണം പറയാം. കത്തോലിക്കാസഭ വിശുദ്ധയായി നാമകരണം ചെയ്ത വിശുദ്ധ മദര്‍ തെരേസ. അമ്മയുടെ പേരില്‍ ഒരു സ്കോളര്‍ഷിപ്പ് ഉണ്ട്. അത് പോലും 80% ഞലലെൃ്ലറ ളീൃ മുസ്ലീംസ് ആണ്. ബാക്കി 20% മറ്റ് ന്യൂനപക്ഷവിഭാഗങ്ങള്‍. ഈ മറ്റ് ന്യൂനപക്ഷവിഭാഗത്തില്‍ ഒരു വിഭാഗം മാത്രമാണ് ക്രിസ്ത്യന്‍സ്. അതില്‍ ഒരു സീറോ മലബാറുകാരന് കിട്ടണമെങ്കില്‍. എനിക്കറിയില്ല എങ്ങനെ കിട്ടുമെന്ന്. സമയം ഉള്ളപ്പോള്‍ നമ്മുടെ കേരളത്തിന്‍റെ ന്യൂനപക്ഷ കമ്മീഷന്‍റെയും ക്ഷേമവകുപ്പിന്‍റെയും സൈറ്റ് നോക്കുക. കുറെ കാര്യങ്ങള്‍ മനസ്സിലാകും.
കേരളത്തില്‍ ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ എല്ലാം കൊടുക്കുന്നത് 80:20 അനുപാതത്തിലാണു പോലും. തികച്ചും അനീതി നിറഞ്ഞ നിലപാട്. വിവേചനത്തിന്‍റെ പ്രത്യക്ഷ ഭാവം. അത് നടപ്പിലാക്കുന്നതോ എന്‍റെ സര്‍ക്കാര്‍. നമ്മളൊക്കെ ഒരു അന്‍പത് പൈസയുടെ മിഠായി മേടിക്കുമ്പോള്‍ പോലും അതില്‍ ഒരു പങ്ക് സര്‍ക്കാരിന് നല്‍കുന്നുണ്ട്. അത് കൈപ്പറ്റുമ്പോള്‍ ഒരു ഉറപ്പ് തരുന്നുണ്ട്, എന്‍റെയും എന്‍റെ സമൂഹത്തിന്‍റെയും ഉന്നമനം. ആ സര്‍ക്കാര്‍, ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷമായ ഈ സമൂഹത്തോട് ചെയ്യുന്ന നിതിയുക്തമല്ലാത്ത ഈ ക്രൂരത ഇനിയെങ്കിലും ചോദ്യം ചെയ്യുക തന്നെ വേണം…. അത് നിലനില്പിന്‍റെ ആവശ്യകതയാണ്.
ഇനിയെങ്കിലും ഇതിനെപ്പറ്റിയൊക്കെ കൂടുതല്‍ അറിയുവാന്‍ ഓരോ ക്രിസ്ത്യാനിയും തയ്യാറായിരുന്നെങ്കില്‍….