കോവിഡ് 19, നമ്മള്‍ അറിഞ്ഞിരിക്കേണ്ടത്

DR BIBIN JOSE
MBBS, MD(Pulmonology), FCCP(USA),
Dip. Diabetes(Boston), PGDC Cardiology (UK) MPhil(Med.Psy), (PhD Neuro-Psy) ,കാഞ്ഞിരപ്പള്ളി&പാലാ

ശ്വാസകോശത്തെ ബാധിക്കുന്ന വിവിധ തരം ബാക്ടീരിയ, വൈറസ് (ഇന്‍ഫ്ളുവന്‍സ, ഒ1ച1, നിപ്പ, ഞടഢ, മീസില്‍സ് ലരേ), പ്രോട്ടോസോവ എന്നിങ്ങനെ നീളുന്ന പട്ടികയില്‍ ഒടുവില്‍ എത്തി അതീവ ഭീകരനായി ലോകത്തെ മുഴുവന്‍ പിടിച്ചു നിര്‍ത്തിയ കൊറോണായും അവന്‍ ഉണ്ടാക്കുന്ന കോവിഡ്-19 (ഇീൃീിമ ഢശൃൗെ ഉശലെമലെ 2019) എങ്ങനെ നമ്മെ ബാധിക്കുന്നു എന്ന് നോക്കാം.
വൈറസ്എന്നുപറയുന്നത് കൊഴുപ്പുപാളിയും പ്രോട്ടീന്‍ മുള്ളുകളും ഉള്ള ഒരു ഞചഅ (ഞശയീ ചൗരഹലശര അരശറ എന്ന ഴലിലശേര ാമലേൃശമഹ) മാത്രമാണ്. ഇതിന് ജീവന്‍ വെക്കുന്നത് ഏതെങ്കിലുമൊരു ശരീരത്തില്‍ കയറിപ്പറ്റി അതിലെ കോശങ്ങളില്‍ സ്വന്തം ഞചഅ കുത്തിവെച്ച് അതിനാവശ്യമുള്ള പുറംതോടുംമറ്റും ഉണ്ടാക്കി ലക്ഷക്കണക്കിന് വൈറസ് ആയി പെരുകിക്കൊണ്ടാണ്.
ഇഎഞ (ഇമലെ എമമേഹശ്യേ ഞമലേ) എന്നാല്‍ 100 ആളുകളില്‍അണുബാധയുണ്ടായിമരിക്കുന്നവരുടെഎണ്ണം ആണ്. കോവിഡ്-19 ഇഎഞ ഏകകേശം അഞ്ച്ശതമാനം വരും.
പ്രായമായവരുടെ മരണനിരക്ക ്15 ശതമാനത്തോളംഉണ്ട്. എന്നാല്‍ ചൈനയിലെ കണക്കനുസരിച്ച് 2.3 % ആണ്.
മരണനിരക്കില്‍ ലിംഗവ്യത്യാസവും ഉണ്ട്. ഇറ്റലിയിലെ കണക്കനുസരിച്ച് സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്കാണ് 2.4 മടങ്ങ് മരിക്കാനുള്ള സാധ്യത കൂടുതല്‍. ചൈനയിലെ രീതിവെച്ച് 30% കേസുകള്‍ക്കും ഹോസ്പിറ്റല്‍ ശുശ്രൂഷ ആവശ്യമാണ്. ഇതില്‍ നാല് ശതമാനം കേസ് മാത്രമാണ് കഇഡല്‍ പ്രവേശിപ്പിക്കാന്‍ മാത്രം ഗുരുതരം ആവാറുള്ളു.
ഇന്‍കുബേഷന്‍ കാലയളവ് എന്നാല്‍ വൈറസ് ഒരാളുടെ ശരീരത്തില്‍ എത്തിയാല്‍ എത്ര ദിവസങ്ങള്‍ കൊണ്ടാണ് രോഗലക്ഷണങ്ങള്‍ കാണുന്നത്, ആ കാലയളവാണ് ഇന്‍കുബേഷന്‍. സാധാരണ അഞ്ചു ദിവസം മുതല്‍ ആറു ദിവസം വരെയാണ്. ചിലപ്പോള്‍ ഇത് ഒന്നു മുതല്‍ 14 ദിവസംവരെനീണ്ടു നില്‍ക്കാറുണ്ട്. പക്ഷേ ഈ കാലയളവിലും കൊറോണ പടര്‍ത്തുവാനായി രോഗിക്ക് കഴിയും.
രോഗം ഏറ്റവും കൂടുതല്‍ മൂര്‍ച്ഛിക്കുന്നത് ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി ഒരാഴ്ച കഴിയുമ്പോഴാണ്. ഒരു വ്യക്തി 30 മുതല്‍ 40 ദിവസം വരെയും വൈറസിനെ വഹിക്കുന്നു (രമൃൃശലൃ ശോല ുലൃശീറ).
ഞ0(ഞിമൗഴവേ) എന്നാല്‍ഒരു വ്യക്തിക്ക് വൈറസ് പകര്‍ന്നു കൊടുക്കാന്‍ കഴിയുന്ന ആളുകളുടെ എണ്ണമാണ്. കൊറോണവൈറസിന്‍റെ ഏതാണ്ട് ഞ0 3.2 ആണ്. അതീവ ശ്രദ്ധ ഇല്ലെങ്കില്‍ ഒരു രോഗി മറ്റു 3 പേര്‍ക്കും അവര്‍ 9 പേര്‍ക്കും പിന്നെ 27, 81 എന്നിങ്ങനെ വളരെ വേഗം രോഗം പകര്‍ത്തി കൊണ്ടിരിക്കും. രോഗലക്ഷണങ്ങള്‍ ഇല്ലാതെയും ആളുകളിലൂടെ വൈറസ് പടര്‍ന്നു എന്നാണ് നിഗമനം. 40 മുതല്‍ 60 ശതമാനം കൈമാറ്റം നടക്കുന്ന ലോക ലക്ഷണങ്ങള്‍ ഇല്ലാതായാണ്. അങ്ങനെ തന്നെയാണ് ഡയമണ്ട് പ്രിന്‍സ് കപ്പല്‍ (ചൈനയില്‍ നിന്നും ജപ്പാനിലേക്ക് പോയ ഒരു കപ്പല്‍) 48 ശതമാനം പേരും രോഗം പടര്‍ത്തിയത്. പ്രായമുള്ളവര്‍, ഡയബറ്റിസ്, ഉയര്‍ന്ന ബിപി, മറ്റു പരാധീനതകള്‍ ഉള്ളവര്‍, ഇവരൊക്കെ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ പോലും മറ്റു ആളുകളില്‍നിന്ന് 2 മീറ്റര്‍ അകലം പാലിക്കേണ്ടതാണ്.
ഒരു വൈറസ് വ്യാപനത്തെ തുടര്‍ന്ന് സമൂഹത്തിലെ രോഗബാധിതരായ ആളുകളുടെ എണ്ണമാണ് ആക്രമണ നിരക്ക്. ഒരു പട്ടണത്തിലേക്കോ ഒരു ഗ്രാമത്തിലേക്കോവൈറസ് വന്നാല്‍ കൃത്യമായി നിര്‍ണയിക്കാന്‍ ബുദ്ധിമുട്ടാണ്. ഒരു പക്ഷേ അസാധ്യമാണ്. കാരണം വൈറസ് ഇടപഴകിയ എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. എത്രപേര്‍ക്ക് ഇടപഴകി എന്ന് ചിലപ്പോഴേ കണ്ടെത്താനാകു.
മുന്‍പ് പറഞ്ഞ കപ്പലിലെ 19 ശതമാനം ആളുകള്‍ക്ക് മാത്രമാണ് അസുഖ ലക്ഷണം കാണിച്ചത്. പക്ഷേ 40 ശതമാനം ആളുകള്‍ക്ക് കൂടി ലക്ഷണങ്ങള്‍ ഇല്ലാതെ വൈറസ് ബാധിച്ചിരുന്നു. ഒരു സമൂഹത്തിലെ വ്യാപനത്തെ ഇതുമായി താരതമ്യം ചെയ്യാന്‍ ഏകദേശം ഈ കണക്കുകള്‍ തന്നെ നമുക്ക് പരിശോധിക്കാവുന്നതാണ്.
ലോക്ക്ഡോണ്‍ ആക്കിയ സമൂഹത്തില്‍ പുതിയ വൈറസിന്‍റെ പ്രവര്‍ത്തനം വിലയിരുത്താന്‍ ഈ പഠനം വഴി നമുക്ക് സാധിച്ചു.
കോവിഡ് മാരകമായി ബാധിക്കുന്നത് ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവരായ 70 വയസ്സിന് മുകളിലുള്ള പുരുഷന്മാര്‍, രക്തസമ്മര്‍ദ രോഗികള്‍, പ്രമേഹരോഗികള്‍, ഹൃദ്രോഗികള്‍, ശ്വാസകോശ സംബന്ധമായ രോഗമുള്ളവര്‍ തുടങ്ങിയവരെയാണ്. പക്ഷേ മരണനിരക്ക് കൂടാനുള്ള കാരണം വ്യക്തമല്ല. രോഗപ്രതിരോധ ശേഷിയുടെ അപര്യാപ്തത ഇവരെ രോഗികള്‍ ആക്കാം. ഇവര്‍ കര്‍ശനമായി മുന്‍കരുതലെടുക്കാന്‍ നിര്‍ദ്ദേശിക്കാവുന്നതാണ്.
രോഗപ്രതിരോധശേഷി എത്രകാലം നിലനില്‍ക്കുമെന്ന് ഇനിയും തിട്ടപ്പെടുത്താറായിട്ടില്ല. കാരണംടഅഞട, ങഋഞട (മറ്റു കൊറോണ വൈറസ്സുകള്‍) എന്നിവയില്‍ പ്രതിരോധശേഷി ഏകദേശം മൂന്ന് വര്‍ഷം വരെയാണ്.
ഇന്ത്യയുടെ ഊഷ്മളകാലാവസ്ഥയോ ഈര്‍പ്പമോവൈറസിനെ കൊല്ലില്ല. താരതമ്യപ്പെടാവുന്ന താപനിലയും ഈര്‍പ്പവും ഉള്ള സിംഗപ്പൂരിലും ചൈനയിലും വൈറസിന് വ്യാപനം ഉയര്‍ന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ദേശീയ ആരോഗ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേഷകര്‍ പറയുന്നത് കടലാസില്‍ 24 മണിക്കൂറും, ചെമ്പില്‍ 4 മണിക്കൂറും, ഉരുക്കില്‍ രണ്ടുദിവസം വരെയും, പ്ലാസ്റ്റിക്കില്‍ മൂന്നു ദിവസം വരെയും, വായുവില്‍ 20-30 മിനിറ്റു വരെയും വൈറസ് നിലനില്‍ക്കും.
കീബോര്‍ഡുകളിലും വാതില്‍ പടികളിലും വൈറസ് കണ്ടെത്തിയിട്ടുണ്ട്. പക്ഷേ വായുവില്‍ സാന്നിധ്യം കുറവാണ്. അതിനാല്‍ തന്നെ മാസ്കിനേക്കാള്‍ ഗ്ലൗസ് കൂടുതല്‍ സുരക്ഷിതത്വം നല്‍കുന്നു. കൈകള്‍ മുഖത്ത് സ്പര്‍ശിക്കാതെ ഇരിക്കാനും ഗ്ലൗസ് നമ്മെ ഓര്‍മ്മപ്പെടുത്തും. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ തീര്‍ച്ചയായും മാസ്ക് ധരിക്കണം.
കോവിഡ്-19 വായുവിലൂടെ ഇപ്പോള്‍ പകരുന്നതായി കണക്കാക്കുന്നില്ല. കൂടുതലും സ്പര്‍ശനത്തിലൂടെ പകരാനാണു സാധ്യത. ഈ കണികകള്‍ ശ്വാസകോശത്തില്‍ ഗുരുതരമായ നിമോണിയയും, അതീവ സങ്കീര്‍ണമായ അഞഉട എന്ന അവസ്ഥയും സൃഷ്ടിക്കുന്നതിലൂടെ മരണകാരണമായി തീര്‍ന്നേക്കാം.

കൊറോണ ശ്വാസകോശത്തില്‍ അതിതീവ്രമായ ന്യൂമോണിയയും അതുമൂര്‍ച്ഛിച്ചു അഞഉട (അരൗലേ ഞലുശെൃമീൃ്യേ ഉശൃലെേൈ ട്യിറൃീാല) എന്ന വായു അറകളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന അതിമാരകമായ അവസ്ഥയും ഉണ്ടാക്കുന്നു. തുടര്‍ന്ന് ഢലിശേഹമീൃേ സഹായത്തോടെയല്ലാതെ രോഗിക്ക് ശ്വസിക്കാന്‍ പറ്റാതെവരുന്നു. പ്രതിരോധശക്തികുറഞ്ഞ ആളുകളില്‍ അത് മരണകാരണംആയേക്കാം
നിലവില്‍ ആന്‍റി വൈറല്‍ മരുന്നുകള്‍ ആയി ഉപയോഗിക്കുന്നത് മലേറിയക്ക് ഉപയോഗിക്കുന്ന ഒഇഝ, എച്ച്.ഐ.വിക്ക് എതിരേ ഉപയോഗിക്കുന്ന ചില മരുന്നുകള്‍ എന്നിവയാണ്. ഇതില്‍ പലതും ഉപയോഗിച്ചത് ഫലം കണ്ടു എന്നത് പ്രത്യാശ നല്‍കുന്ന വാര്‍ത്തയാണ്.
ചൈനയില്‍ ഏകദേശം പത്ത് ശതമാനം കേസുകളും ഇറ്റലിയില്‍ ഒന്‍പതു ശതമാനം കേസുകളും ആരോഗ്യ പ്രവര്‍ത്തകരാണ്. കാരണം രോഗികളുമായി നേരിട്ട് ബന്ധപ്പെടുന്നആളുകളാണ്. ആരോഗ്യപരിപാലന തൊഴിലാളികളെ പരമാവധി മുന്‍കരുതലുകളും കോവിഡ്-19 പ്രോട്ടോകോളുകളുടെപരിശീലനവും ഉപയോഗിച്ച് സംരക്ഷിക്കേണ്ടതുണ്ട്. ലോകമെമ്പാടും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെക്ഷാമം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ആരോഗ്യസംരക്ഷണ തൊഴിലാളികളെ സംരക്ഷിക്കാന്‍ അഡ്മിനിസ്ട്രേറ്റീവ്, എഞ്ചിനീയറിംഗ്, നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കേണ്ടതാണ്.
ജനസംഖ്യ കുറവുള്ള യു.എസ്, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ തുടക്കത്തില്‍ തന്നെ കോവിഡ്-19 ആക്രമണം നിസ്സാരവല്‍ക്കരിച്ചു. ഇത് തെറ്റായ സുരക്ഷിതത്വബോധവും, സാമൂഹിക അകലം, കപ്പല്‍ വിലക്ക്, കോണ്‍ടാക്ട്കളുടെ ട്രാക്കിംഗ്, എന്നിവ നടപ്പാക്കുന്നതില്‍ കാലതാമസവും വരുത്തി. ഇത് കോവിഡ്-19വ്യാപിക്കുവാനും ഇടയാക്കുകയും ചെയ്തു.
എന്നാല്‍ ഇന്ത്യ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ആക്കുകയും കേസുകളുടെയും അവയുടെ കോണ്‍ടാക്ട് ട്രാക്കിംഗ്, വിമാനയാത്ര നിയന്ത്രണങ്ങള്‍ തുടങ്ങിയവ നടപ്പാക്കുക വഴി തികച്ചും ഉറച്ച നടപടികളാണ് സ്വീകരിച്ചത്.
സിംഗപ്പൂര്‍ സാമൂഹ്യ അകലവും മറ്റു നടപടികളും ഉടനടി നടപ്പാക്കി പകര്‍ച്ചവ്യാധികളുടെ വ്യാപ്തി കുറച്ചു. എന്നാല്‍ അമേരിക്ക, ഇറ്റലി എന്നീ രാജ്യങ്ങളില്‍ കുത്തനെ ഇത് മുകളിലേക്ക് ഉയര്‍ന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ധാരാളം ആളുകള്‍ക്ക് അസുഖം വന്നാല്‍ ഏറ്റവും അത്യാധുനിക കഇഡ, ആശുപത്രിക്കുപോലും കൂടുതല്‍ സഹായം നല്‍കാന്‍ കഴിയില്ല.
പകര്‍ച്ചവ്യാധി എത്രത്തോളം നിലനില്‍ക്കുമെന്നോ ആവര്‍ത്തിക്കുമെന്നോ അറിയില്ല എന്നാണ് സത്യം. 1918 ല്‍ സ്പാനിഷ് ഇന്‍ഫ്ളുവന്‍സ ലോകജനസംഖ്യയുടെമുന്ന്ശതമാനം കവര്‍ന്നെടുത്തു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ വളരെ ഉയര്‍ന്നതായിരുന്നു. നിരവധി മാസങ്ങള്‍ പകര്‍ച്ചവ്യാധി നീണ്ടുനിന്നു. സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണ് ഇതിന് ഒരു പരിഹാരം മാര്‍ഗം.
ചൈന പകര്‍ച്ചവ്യാധി പഠിച്ചശേഷം ഒരു ട്രാവല്‍ നെറ്റ്വര്‍ക്ക് മാതൃകയില്‍ സാമൂഹ്യ അകലം പാലിക്കുന്നതിലൂടെ കോവിഡ്-19 നിയന്ത്രിക്കാന്‍ സാധിച്ചു. ചെറിയൊരു ശതമാനത്തില്‍ നിന്ന് പെട്ടെന്നാണ് വലുതിലേക്ക് പോവുക. ഇന്ത്യ പോലെ ജനസംഖ്യയില്‍ മുന്നിട്ടുനില്‍ക്കുന്ന ഒരു രാജ്യത്ത് പരിമിതമായ റിസോഴ്സുകള്‍ നിലനില്‍ക്കുന്നിടത്ത് കോവിഡ്-19 ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കിയേക്കാം. അതിനാല്‍ സാമൂഹിക അകലംപാലിക്കുന്നതിന്‍റെ ആവശ്യകത ബോധ്യപ്പെടേണ്ടത് അനിവാര്യമാണ്.
ലോകത്തിനോട് മുഴുവനായി അട്ടഹസിച്ചുകൊണ്ട് കൊറോണ ചോദിച്ചു: എവിടെ നിങ്ങളുടെ ഫൈറ്റര്‍ജെറ്റുകള്‍, മിസൈലുകള്‍, ആറ്റം ബോംബുകള്‍? ഈ ചോദ്യത്തിന് ഉത്തരം ഇല്ലാതെ ലോകരാഷ്ട്രങ്ങള്‍ എല്ലാം നാണിച്ചു തല താഴ്ത്തി. എന്നാല്‍ ഒരുവന്‍ മാത്രം സധൈര്യം ഉത്തരത്തോടുകൂടി മുമ്പോട്ടു വന്നു. അവന്‍റെ പേരാണ് സോപ്പ്. അത്ഭുതകരം എന്നു പറയട്ടെ ഈസൂക്ഷ്മാണുവിനെ പൂര്‍ണമായി നശിപ്പിക്കാന്‍ സോപ്പിന്‍റെ ഒരു തുള്ളിക്ക് സാധിക്കും. കാരണം വൈറസ് എന്ന് പറയുന്നത് ഒരു കൊഴുപ്പുപാളിയില്‍ ചുറ്റപ്പെട്ട ഒരു ഞചഅ മാത്രമാണ്. ഈ ഫാറ്റ് മെമ്പറിനെ അല്ലെങ്കില്‍ ഒരു കൊഴുപ്പ് പാളിയെ തകര്‍ത്തുകളയാന്‍ സോപ്പ് വെച്ച് നന്നായി ഒന്ന് കൈ കഴുകേണ്ടത് മാത്രമേയുള്ളൂ. അപ്പോള്‍ അതിന്‍റെ കൊഴുപ്പുപാളി പൊട്ടി പോവുകയും ഉള്ളിലുള്ള ആര്‍എന്‍എ പുറന്തള്ളപ്പെടുകയും ചെയ്യുന്നതോടെ വൈറസിന്‍റെ ജീവന്‍ നശിക്കുന്നു. ഞചഅ ആണല്ലോ ജീവന്‍. രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ നമുക്ക് ഏവര്‍ക്കും 20 സെക്കന്‍ഡ് സോപ്പിട്ട് നന്നായി കൈ കഴുകാം. നമുക്ക് അറിയാവുന്നതുപോലെ നമ്മുടെ കൈയില്‍ എണ്ണ പറ്റിപ്പിടിച്ചിരുന്നാല്‍ സോപ്പിട്ട് കൈകഴുകിയാല്‍ അത് പൂര്‍ണ്ണമായും കഴുകി പോകും. അതുപോലെതന്നെ എണ്ണയുള്ള ഈ പാളിയെ നശിപ്പിച്ചാല്‍ വൈറസിന് പിന്നെ ജീവന്‍ ഉണ്ടാവില്ല. അവനെ നശിപ്പിക്കാനായിട്ട് നമുക്ക് എല്ലാവര്‍ക്കും ആൃലമസ വേല രവമശി എന്ന മുദ്രാവാക്യത്തോടു കൂടി 20 സെക്കന്‍ഡ് കൈ കഴുകുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കാം. അത് ഓരോ മണിക്കൂര്‍ ഇടവിട്ട് ചെയ്യുന്നത് ഏറെ ഉപകാരപ്രദമായിരിക്കും.

Leave a Reply