വാട്സ് ആപ്പ് ഒരു പൊല്ലാപ്പോ….?

വിവിധ പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്ഫോണുകളില്‍ ഉപയോഗിക്കാവുന്ന ആശയവിനിമയസംവിധാനമാണ് വാട്സ് ആപ്പ്. ഇന്‍റര്‍നെറ്റ് ബന്ധം ഉപയോഗിച്ചാണ് വാട്സ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. മെസേജുകള്‍ കൂടാതെ, ചിത്രങ്ങള്‍, വീഡിയോ, ഓഡിയോ എന്നിങ്ങനെ ആശയവിനിമയത്തിന്‍റെ എല്ലാ സാധ്യതകളും സെക്കന്‍റുകള്‍ക്കുള്ളില്‍ പങ്കുവയ്ക്കുവാന്‍ വാട്സ് ആപ്പിന് കഴിയും.
മൊബൈലുണ്ടായ കാലം മുതല്‍ ജനപ്രിയമായ എസ്.എം.എസ്സ്. സേവനത്തിന്‍റെ സ്മാര്‍ട്ട് ഫോണ്‍ വകഭേദമാണ് വാട്സ് ആപ്പ് എന്നു പറയാം. 2009 ല്‍ അമേരിക്കക്കാരായ ബ്രയാന്‍ ആക്റ്റണ്‍, ജാന്‍കൂം എന്നിവര്‍ ചേര്‍ന്നാണ് വാട്സ് ആപ്പ് വികസിപ്പിച്ചത്. ഇന്ത്യയില്‍ മുപ്പത് കോടിയിലധികവും ലോകത്ത് നൂറ് കോടിയിലധികവുമാണ് ഉപയോക്താക്കളുടെ എണ്ണം. വാട്സ് ആപ്പ് ഇന്ന് മനുഷ്യജീവിതത്തിന്‍റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായിത്തീര്‍ന്നിരിക്കുന്നു. വിവര കൈമാറ്റത്തിനപ്പുറം ദൈനംദിന ജീവിതത്തിലെ പ്രധാന ആശയവിനിമയ മാധ്യമമായി മാറിക്കഴിഞ്ഞു. ഒട്ടേറെ നന്മകളും ചതിക്കുഴികളും ഇതിലുണ്ട്.
പുതിയ തലമുറയിലെ കുടുംബബന്ധങ്ങള്‍ക്ക് വാട്സ് ആപ്പ് ഒരു ഭീഷണിയായി മാറിക്കഴിഞ്ഞിരിക്കുന്നു. ഓഫീസില്‍നിന്നോ കോളേജില്‍നിന്നോ മടങ്ങിവന്നാല്‍ വാട്സ് ആപ്പില്‍ കയറി വാതിലടയ്ക്കുന്ന പ്രവണത ഇന്നു കൂടി വരികയാണ്. ഡൈനിങ് ടേബിളിലും ബെഡ് റൂമിലും വാട്സ് ആപ്പ് അനുഗമിക്കുന്നുണ്ടെങ്കില്‍ അതിന് അടിമയായി എന്നു വേണം കരുതാന്‍. വാട്സ് ആപ്പ് പലപ്പോഴും ജീവിതത്തില്‍ “ആപ്പാ”യി മാറാറുണ്ട്. ഇതുവഴി അയയ്ക്കുന്ന മെസേജുകളും ചിത്രങ്ങളും വീഡിയോകളും നൂറ് ശതമാനം സ്വകാര്യമാണെന്ന് പറയാന്‍ കഴിയില്ല.
വാട്സ് ആപ്പിന്‍റെ കൂടുതല്‍ ഉപയോഗം ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. തെറ്റായ രീതിയില്‍ കിടന്നോ ദീര്‍ഘനേരം പതിവായി തലകുനിച്ചിരുന്നോ സ്മാര്‍ട്ട് ഫോണില്‍ ചാറ്റിങ് നടത്തുന്നവരെ ബാധിക്കുന്ന ആരോഗ്യപ്രശ്നമാണ് സ്പോണ്ടിലോസിസ് എന്ന കഴുത്തുവേദന. വാട്സ് ആപ്പ് ഉപയോഗിക്കുന്നതിന്‍റെ ഭാഗമായി ഫോണില്‍ ദീര്‍ഘനേരം ടൈപ്പ് ചെയ്യുന്നവരെ കാത്തിരിക്കുന്ന രോഗമാണ് കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം. വിരലുകളിലും കൈത്തണ്ടയിലും അമിതസമ്മര്‍ദ്ദമേല്‍ക്കുന്നതുമൂലം ഉണ്ടാകുന്ന പ്രശ്നമാണിത്. ചാറ്റിങ്ങിന്‍റെ തിരക്കില്‍ കൃത്യസമയത്ത് ആഹാരം കഴിക്കാന്‍ മറന്നുപോകാറുണ്ട് പലരും. ഇതിനെ ഈറ്റിങ് ഡിസോര്‍ഡര്‍ എന്നാണ് പറയുന്നത്.
വാട്സ് ആപ്പ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാം:-
* ഫോണ്‍ നഷ്ടപ്പെട്ടാല്‍ വാട്സ് ആപ്പ് അക്കൗണ്ട് നിര്‍ജീവമാക്കുക. അതിനായി വാട്സ് ആപ്പ് അക്കൗണ്ടില്‍ ഉപയോഗിച്ചിരുന്ന നമ്പര്‍ ഉപയോഗിച്ച് വേറൊരു ഫോണില്‍ വാട്സ് ആപ്പ് ഉപയോഗിക്കുക. നഷ്ടപ്പെട്ട ഫോണിലാണ് നിങ്ങള്‍ ഉപയോഗിക്കുന്ന സിം ഉള്ളതെങ്കില്‍ ആ സിമ്മിന്‍റെ ഡ്യൂപ്ലിക്കേറ്റ് സിം വേണ്ടിവരും ഇങ്ങനെ ചെയ്യാന്‍.
* പ്രൊഫൈല്‍ ഫോട്ടോ, സ്റ്റാറ്റസ് മെസേജ് തുടങ്ങിയവ ഫോണ്‍ കോണ്‍ടാക്ടില്‍ ഉള്ളവര്‍ക്ക് മാത്രം കാണാവുന്ന രീതിയില്‍ പരിമിതപ്പെടുത്തുക. ഇതിനായി ലെശേേിഴ അരരീൗിേ ജൃശ്മര്യ ജൃീളശഹല ുവീീേ ങ്യ രീിമേരേെ – എന്നാക്കുക. അതുപോലെ ടമേൗേെ ജൃശ്മര്യങ്യ ഇീിമേരേെ എന്ന് സ്റ്റാറ്റസ് മെസേജിനും ക്രമീകരണം നടത്തുക.
* ലാസ്റ്റ് സീന്‍ എന്നത് ഒഴിവാക്കുക. നിങ്ങളുടെ വാട്സ് ആപ്പ് ചലനങ്ങള്‍ കൃത്യമായി മറ്റൊരാള്‍ക്ക് മനസ്സിലാക്കാന്‍ സഹായിക്കുന്ന ഈ സംവിധാനം ഒഴിവാക്കാം. വാട്സ് ആപ്പ് സെറ്റിങ്സ് മെനു എടുക്കുക. തുടര്‍ന്ന് അരരീൗിേ ജൃശ്മര്യ ഘമെേ ലെലി ചീയീറ്യ എന്നാക്കുക.
* ഫോട്ടോസും വീഡിയോസുമൊക്കെ ഓട്ടോമാറ്റിക്ക് ആയി ഡൗണ്‍ലോഡ് ചെയ്യുന്ന ഓപ്ഷന്‍ മാറ്റുക.
* വാര്‍ത്തകളുടെ നിജസ്ഥിതി അറിയാതെ ഒന്നും ഷെയര്‍ ചെയ്യാതിരിക്കുക. വാട്സ് ആപ്പില്‍ പ്രചരിക്കുന്ന തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങള്‍ക്ക് ഗ്രൂപ്പ് അഡ്മിന്‍ ഉത്തരവാദിയായിരിക്കും.
* അനുവാദമില്ലാതെ ആരെയും വാട്സ് ആപ്പ് ഗ്രൂപ്പില്‍ കൂട്ടാതിരിക്കുക. നമ്മുടെ അനുവാദമില്ലാതെ പുതിയ ഗ്രൂപ്പുകളില്‍ ചേര്‍ക്കാതിരിക്കാന്‍ ഗ്രൂപ്പ് ഇന്‍വിറ്റേഷന്‍ ലിങ്ക് ആക്ടിവേറ്റ് ചെയ്യുക.
* വാട്സ് ആപ്പ് ഇപ്പോള്‍ വെബ്സൈറ്റ് വഴിയും ലോഗിന്‍ ചെയ്യാനുള്ള സംവിധാനം നിലവിലുണ്ട്. ഒരേ സമയം നമ്മുടെ വാട്സ് ആപ്പ് മൊബൈല്‍ ഫോണിലും കംപ്യൂട്ടറിലും ഉപയോഗിക്കാം. വാട്സ് ആപ്പ് ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യത ഉള്ളതിനാല്‍, ഒരിക്കല്‍ ലോഗിന്‍ ചെയ്താല്‍ വെബ് പതിപ്പില്‍നിന്നും ലോഗ് ഔട്ട് ചെയ്യാന്‍ മറക്കരുത്.
* അപരിചിതരുമായി ചാറ്റ് ചെയ്യാതിരിക്കുക.
* വാട്സ് ആപ്പ് ലോക്ക് ചെയ്യാന്‍ പിന്‍ അല്ലെങ്കില്‍ പാറ്റേണ്‍ അല്ലെങ്കില്‍ വിരലടയാളം ഉപയോഗിക്കുക.
* ലൈവ് ലൊക്കേഷന്‍ ഡീ ആക്റ്റ്വേറ്റ് ചെയ്യുക.
* നമ്മള്‍ അയച്ച മെസേജ്/വീഡിയോ/ഫോട്ടോ ഡിലീറ്റ് ചെയ്യാനുള്ള സൗകര്യം ഇപ്പോള്‍ നിലവിലുണ്ട്. നമുക്ക് ഏത് മെസേജാണോ ഡിലീറ്റ് ചെയ്യേണ്ടത്, അതില്‍ അമര്‍ത്തിപ്പിടിക്കുക. അപ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ കാണാവുന്നതാണ്. – ഉലഹലലേ ളീൃ ാല നമ്മുടെ ചാറ്റില്‍നിന്ന് ഡിലീറ്റ് ചെയ്യാന്‍.
– ഉലഹലലേ ളീൃ ല്ലൃ്യ ീില – നമ്മുടെ ചാറ്റില്‍നിന്നും അതുപോലെ ആര്‍ക്കാണോ കിട്ടിയത് അവരുടെ ചാറ്റില്‍നിന്നും കൂടെ ഡിലീറ്റ് ചെയ്യാന്‍.
ഇനി മുന്നോട്ടുള്ള കാലത്ത് വാട്സ് ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയായുടെ പ്രാധാന്യം വളരെ വലുതാണ്. മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കരുതെന്നും സോഷ്യല്‍ മീഡിയ ഉപയോഗിക്കരുതെന്നും പറയാന്‍ സാധിക്കില്ല. കാരണം കത്തികൊണ്ട് നമുക്ക് ആപ്പിള്‍ മുറിക്കാനും ഒരാളെ കൊല്ലാനും സാധിക്കും. അതുകൊണ്ട് കൈയ്യിലിരിക്കുന്ന വസ്തുവല്ല പ്രശ്നം, അത് ഉപയോഗിക്കുന്ന രീതിയാണ്.
ഡോ. ജൂബി മാത്യു

Leave a Reply