ക്യാന്‍സറിന്‍റെ നാള്‍വഴികളിലൂടെ

ഇന്നാണ് ബയോപ്സിയുടെ റിസള്‍ട്ട് വരുന്നത്. പഠിക്കാതെ പരീക്ഷ എഴുതി റിസള്‍ട്ട് നോക്കുന്ന വിദ്യാര്‍ത്ഥിയുടെ ആകാംക്ഷയേ എനിക്കുണ്ടായിരുന്നുള്ളൂ. ഉച്ചയ്ക്ക് 2 മണിക്കാണ് ഡോക്ടര്‍ അപ്പോയിന്‍റ്മെന്‍റ് തന്നത്. പതിവിനു വിപരീതമായി ഭര്‍ത്താവിന്‍റെ കൂടെയാണ് ആശുപത്രിയിലേക്ക് പോയത്.
ഇതുവരെ എനിക്കൊപ്പം ചെക്കപ്പിനും മറ്റുമായി കൂടെയുണ്ടായിരുന്ന അപര്‍ണ റിസള്‍ട്ടിനെക്കുറിച്ചുള്ള ഭയം കൊണ്ടാവാം എന്തോ വിട്ടുനിന്നു. പാവം കുട്ടി…
തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജിലെ ഓങ്കോളജി ഡിപ്പാര്‍ട്ട്മെന്‍റില്‍ ഡോ. ജെന്‍സിയുടെ ക്യാബിനു മുന്നില്‍ മറ്റു രോഗികള്‍ക്കൊപ്പം ഞങ്ങളും കാത്തിരുന്നു. ഒരു മണിക്കൂര്‍ താമസമുണ്ട് റിസള്‍ട്ടിന് എന്നറിഞ്ഞപ്പഴേ എവിടെയും കാത്തിരിക്കാന്‍ ഇഷ്ടമില്ലാത്ത ഭര്‍ത്താവ് അസ്വസ്ഥനാകുന്നത് കണ്ടു. അല്ലെങ്കിലും ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിന്‍റെ ഓരോ മണിക്കൂറും ഏറെ വിലപ്പെട്ടതാണല്ലോ.
സന്തോഷവര്‍ത്തമാനങ്ങളോ പൊട്ടിച്ചിരികളോ ഒന്നുമില്ലാത്ത, മൂകത തളംകെട്ടിനില്‍ക്കുന്ന ഇടനാഴിയാണ് ഓങ്കോളജി ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ മുന്‍ഭാഗം. ഡോക്ടറെ കണ്ടിറങ്ങുന്നവരുടെ മുഖത്തെ പിരിമുറുക്കം എന്നെ വല്ലാതെ അസ്വസ്ഥയാക്കി. ആമ ഇടയ്ക്കിടയ്ക്ക് കഴുത്ത് നീട്ടി നോക്കുന്നതുപോലെ നേഴ്സുമാര്‍ ഡോക്ടറുടെ മുറിയില്‍നിന്ന് എത്തിനോക്കുന്നതുകാണാം… അവരുടെ മുഖത്തും നേരിയ പുഞ്ചിരി പോലുമില്ല. അല്ലെങ്കിലും ഓങ്കോളജി ഡിപ്പാര്‍ട്ടുമെന്‍റില്‍ എന്തു സന്തോഷവര്‍ത്തമാനമാണ് കേള്‍ക്കാനുള്ളത്….
അടുത്ത മുറിയില്‍നിന്ന് കീമോ കഴിഞ്ഞിറങ്ങുന്നവരുടെ മുഖത്തേക്ക് നോക്കാന്‍ തന്നെ എനിക്ക് ഭയമായിരുന്നു. മറ്റുള്ളവരുടെ വേദനകള്‍ കണ്ടുനില്‍ക്കാന്‍ പണ്ടേ മനസ്സിന് കട്ടിപോരാ. പ്രത്യേകിച്ച് കുട്ടികളുടെയും പ്രായമായവരുടെയും… ഈശ്വരന്‍ എന്തിനാണ് ഇങ്ങനെ ദുരിതങ്ങള്‍ മനുഷ്യന് കൊടുത്തത്?
ചിന്തകള്‍ ഇങ്ങനെ കാടുകയറുമ്പോള്‍ ഒരുപാട് ഇരുമ്പ് കസേരകള്‍ ഒരു കമ്പിയില്‍ മാലപോലെ ഒന്നിച്ച് കോര്‍ത്തിട്ടിരിക്കുന്നതില്‍ ആരെങ്കിലും ഇരിക്കുകയോ എഴുന്നേല്‍ക്കുകയോ ചെയ്യുമ്പോള്‍ കേള്‍ക്കുന്ന ‘കിരുകിരാ’ ശബ്ദം ഒരു തേങ്ങലായി എനിക്കു തോന്നി. അത് കേള്‍ക്കാതിരിക്കാന്‍ ഞാന്‍ ഒന്നുകൂടി അമര്‍ന്നിരുന്നു.
എന്‍റെ ഊഴം എത്തി… ഡോക്ടറുടെ മുഖഭാവം കണ്ടപ്പഴേ റിസള്‍ട്ട് എന്തെന്ന് ഞാന്‍ ഊഹിച്ചു. ചുറ്റിലും ചുറ്റുമുള്ളവരിലും നിരാശ തളംകെട്ടി നില്‍ക്കുമ്പോള്‍ ഡോക്ടറുടെ മുഖത്ത് മാത്രമേ ആത്മവിശ്വാസത്തിന്‍റെ പുഞ്ചിരി നിഴലിച്ചുകണ്ടിരുന്നുള്ളൂ. രോഗിയോടുള്ള സമീപനത്തിലെ ആദ്യത്തെ ഹീലിങ്ങ് ട്രീറ്റ്മെന്‍റ്… ഇന്ന് ആ പുഞ്ചിരി മുഖത്തില്ല.
ബയോപ്സിയുടെ റിസള്‍ട്ട് ഭര്‍ത്താവിന്‍റെ കയ്യിലേക്ക് നീട്ടിയിട്ട് പറഞ്ഞു, ‘ഇന്‍വേഴ്സീവ് ലോബുലര്‍ കാഴ്സിനോമ’… ബ്രെസ്റ്റ് ക്യാന്‍സര്‍, സാധാരണ മാമോഗ്രാമിലും എചഅഇ യിലും ഒന്നും ഇത് കണ്ടുപിടിക്കാന്‍ പറ്റില്ല… ഒന്നിനു വന്നാല്‍ മറ്റേതിനും വരും…
എല്ലാം നിസ്സംഗതയോടെ ഞാന്‍ കേട്ടിരുന്നു. ഭര്‍ത്താവ് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. ഡോക്ടര്‍ സര്‍ജറിക്ക് നിര്‍ദ്ദേശിച്ചു.
പതിവുപോലെ ഡോക്ടര്‍ക്ക് ഒരു പുഞ്ചിരി സമ്മാനിച്ച് ഞാനിറങ്ങി.
ഫോണ്‍ സൈലന്‍റിലായിരുന്നു. ആരൊക്കെയോ വിളിക്കുന്നുണ്ട്. അതിന്‍റെ വൈബ്രേഷന്‍ കയ്യിലൂടെ കയറി നെഞ്ചില്‍ വന്ന് കൊളുത്തി വലിക്കുന്നതുപോലെ… സൈലന്‍റ് മോഡ് മാറ്റാന്‍ എന്തോ തോന്നിയില്ല.
അപര്‍ണ വിളിക്കുന്നുണ്ട്. വേണ്ട… കുറച്ചു സമയംകൂടി അവള്‍ ആശ്വാസത്തോടെ ഇരിക്കട്ടെ. വീട്ടിലെത്തുമ്പോള്‍ അറിയിക്കാം.
പക്ഷേ, സിന്ധുവിന്‍റെ കോള്‍ അതെനിക്ക് ഒഴിവാക്കാനാവില്ല ‘എന്താടീ നിന്നെ എത്ര പ്രാവശ്യം വിളിക്കണം ഫോണൊന്നെടുക്കാന്‍’ അവള്‍ ദേഷ്യത്തിലാണ്.
‘ഞാന്‍ തിരക്കിലായിരുന്നടീ’ നിനക്കെന്താ കാശ്മീരിലാണോ ഡ്യൂട്ടി’ പാക്കിസ്ഥാന്‍റെ പുല്‍വാമാ ഭീകരാക്രമണത്തിനെതിരെ ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുന്ന സമയമായിരുന്നു അത്.
‘അല്ല. ആശുപത്രിയിലാ…’
‘എന്താന്ന് വച്ചാല്‍ തെളിച്ചുപറയടീ’ അവള്‍ക്ക് ദേഷ്യം കൂടി.
‘ഒന്നുമില്ലടി… ബ്രെസ്റ്റ് ക്യാന്‍സര്‍’
‘ആര്‍ക്ക്’ അവളുടെ ചോദ്യം കേട്ട് ചിരി വന്നെങ്കിലും സീരിയസായിട്ട് പറഞ്ഞു:
‘എനിക്ക് അല്ലാതാര്‍ക്ക്’
ഇതു കേട്ടതും പിന്നെ അനക്കമൊന്നുമില്ല… അവള്‍ ഫോണ്‍ കട്ടാക്കി.
അപ്രതീക്ഷിതമായി കേട്ടതുകൊണ്ടാവാം ഷോക്കായിപ്പോയീന്ന് തോന്നുന്നു. അവള്‍ എന്‍റെ ആത്മമിത്രമാണെങ്കിലും അസുഖങ്ങളും ടെസ്റ്റുകളും ആശുപത്രിയും ഒന്നും ഞങ്ങളുടെ ചര്‍ച്ചകളില്‍ സ്ഥാനം പിടിച്ചിരുന്നില്ല.
പാലാ അല്‍ഫോന്‍സാകോളേജിലെ യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെ തുടങ്ങിയ സൗഹൃദമാണ് ഞങ്ങളുടേത്. വര്‍ഷങ്ങള്‍ പത്തിരുപത് കടന്നുപോയിട്ടും അതിന് യാതൊരു ഇളക്കവും തട്ടിയില്ലെന്ന് മാത്രമല്ല ഒന്നുകൂടി ആഴപ്പെടുകയും ചെയ്തു. ഒരു സുഹൃത്ത് എന്ന് പറഞ്ഞാല്‍ ആരായിരിക്കണം എന്ന് ആരെങ്കിലും എന്നോട് ചോദിച്ചാല്‍ ഞാന്‍ ഇവളെ ചൂണ്ടിക്കാണിക്കും.
എന്‍റെ ഫോണ്‍ മൂകമായപ്പോള്‍ ഭര്‍ത്താവിന്‍റെ ഫോണ്‍ വിശ്രമമില്ലാതായി. എല്ലാവരോടും കാര്യങ്ങള്‍ ഒരുവിധം പറഞ്ഞൊപ്പിച്ച് ഞങ്ങള്‍ വീട്ടിലേക്ക് തിരിച്ചു.
നാലുമണിയായിട്ടും പുറത്തെ ചൂടിന് ശമനം ഉണ്ടായിരുന്നില്ല. കാറിലെ എസിക്കും തണുപ്പ് തോന്നിയതേയില്ല. ഞങ്ങള്‍ പരസ്പരം സംസാരിക്കുകയോ നോക്കുകയോ പോലും ചെയ്തില്ല. കരഞ്ഞുപോകുമോ എന്ന ഭയം രണ്ട് പേരുടെയും മനസ്സിനെ കീഴ്പ്പെടുത്തിയിരുന്നു.
ഇടയ്ക്കെപ്പോഴോ ചെറിയ ചാറ്റല്‍മഴ പെയ്തു. മഴത്തുള്ളികള്‍ കാറിന്‍റെ ചില്ലുകളില്‍ തട്ടി തെറിക്കുമ്പോള്‍ അത് ഞങ്ങളുടെ മനസ്സാണെന്നു തോന്നി.
മുന്നോട്ടുപായുന്ന വണ്ടിയിലിരുന്ന് പിന്നോട്ട് പായുന്ന കാഴ്ചകളിലൂടെ മനസ്സും ഒന്നുരണ്ട് വര്‍ഷം പിന്നോട്ടുപോയി. 2018 ജനുവരിയിലായിരുന്നു ആദ്യ മാമോഗ്രാം ടെസ്റ്റ് ഇതേ ആശുപത്രിയില്‍ നടത്തിയത്. അപര്‍ണയായിരുന്നു അന്ന് എനിക്കൊപ്പം ഉണ്ടായിരുന്നത്. എന്‍റെ കൈപിടിച്ച് മനസ്സിലേക്ക് ഓടിക്കയറിയവള്‍. പിന്നീടങ്ങോട്ടുള്ള ആശുപത്രി സഞ്ചാരങ്ങളില്‍ മോളായി, അനിയത്തിയായി, കൂട്ടുകാരിയായി കൂടെയുണ്ടാവാന്‍ ഈശ്വരന്‍ പറഞ്ഞുവിട്ട കുട്ടി….
വര്‍ഷങ്ങളായി എന്‍റെ ഇടതുസ്തനത്തില്‍ നിപ്പിളിനു ചുറ്റും ഒരു തടിപ്പ് അല്ലെങ്കില്‍ കല്ലിപ്പ് രൂപപ്പെടാന്‍ തുടങ്ങിയിട്ട്. ഗൈനക്കോളജിസ്റ്റിനെ കാണിച്ചപ്പോള്‍ അത് പാല്‍ കെട്ടിക്കിടന്നുള്ള വീക്കമാണെന്നും സാരമില്ലെന്നും പറഞ്ഞുവിട്ടു. എന്നാല്‍ ആ കല്ലിപ്പ് വലുതാകാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഭര്‍ത്താവ് പറയുന്നതാ വേറെ ഏതേലും ഡോക്ടറെ കാണിക്കാന്‍.. എന്തോ ആശുപത്രി കയറിയിറങ്ങാനുള്ള മടി കാരണം ഇന്നാവട്ടെ നാളെയാവട്ടെ എന്നു പറഞ്ഞ് നീണ്ടുനീണ്ടുപോയി. അവസാനം അതിനുള്ളില്‍നിന്ന് വേദന തുടങ്ങിയപ്പോള്‍ ഗത്യന്തരമില്ലാതെ വേറൊരു ഗൈനക്കോളജിസ്റ്റിനെ കാണിച്ചു. ഡോക്ടര്‍ എല്ലാം പരിശോധിച്ചതിനുശേഷം മാമോഗ്രാമിന് കുറിച്ചു.
മാമോഗ്രാം എന്ന് കേട്ടിട്ടുള്ളതല്ലാതെ അതേക്കുറിച്ച് യാതൊരു പിക്ച്ചറും എന്‍റെ മനസ്സിലുണ്ടായിരുന്നില്ല. അനിയത്തി സിസ്റ്ററോട് എല്ലാം പങ്കുവയ്ക്കാറുണ്ട്. എന്‍റെ ആകുലതകള്‍… സങ്കടങ്ങള്‍… സന്തോഷങ്ങള്‍… ആശയങ്ങള്‍… എല്ലാം. അമ്മച്ചിയുടെ മരണശേഷം അവളായിരുന്നു ആ സ്ഥാനത്തുനിന്ന് നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും തന്നുകൊണ്ടിരുന്നത്. ഞങ്ങളുതമ്മില്‍ ഒന്നരവയസ്സിന്‍റെ വ്യത്യാസമേ ഉള്ളു. അതുകൊണ്ട് ‘എടീ’ ‘പോടീ’ എന്നൊക്കെ വിളിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടായിരുന്നു – സിസ്റ്റര്‍ ആയി കഴിഞ്ഞിട്ടും. അല്ലെങ്കിലും ഒരു കുഗ്രാമത്തില്‍ ജനിച്ചുവളര്‍ന്നതുകൊണ്ട് കണ്ണാടിപോലെ തെളിഞ്ഞുനില്‍ക്കുന്ന ജലാശയം കണക്ക് ശുദ്ധമായിരുന്നു ബന്ധങ്ങളും സൗഹൃദങ്ങളുമെല്ലാം. ഏതൊക്കെ നഗരങ്ങളില്‍ പോയി പാര്‍ത്താലും അതിന്‍റെ മുഖംമൂടികളോ ഔപചാരികതയോ ബന്ധങ്ങളിലേക്ക് പകരാന്‍ ഞങ്ങള്‍ അനുവദിച്ചില്ല.
“ആ മെഷീനിലേക്ക് സ്തനം കയറ്റിവയ്ക്കുമ്പോള്‍ ചെറിയൊരു വേദന ഉണ്ടാവും അത്രേയുള്ളു…പേടിക്കാനൊന്നുമില്ല” അനിയത്തി ധൈര്യം പകര്‍ന്നു. പേടി തോന്നിയില്ല. എന്നാലും മനസ്സ് ഒന്ന് അസ്വസ്ഥമായതുപോലെ. ഒരു പിടച്ചില്‍. നെഞ്ചിടിപ്പിന്‍റെ വേഗം കൂടിയോന്ന് ഒരു സംശയം… അത് അങ്ങ് ദൂരെ ബാംഗ്ലൂരില്‍ നിന്ന് അവള്‍ കേട്ടിട്ടുണ്ടാവും. അതാ തിരക്കിനിടയിലും സംസാരം നീട്ടിക്കൊണ്ടുപോയത്. എന്തായാലും അവളോട് സംസാരിച്ചുകഴിഞ്ഞാല്‍ മനസ്സൊന്ന് ശാന്തമാകും. തിരയൊഴിഞ്ഞ കടലുപോലെ.
എല്ലാത്തിനും ഒരു പൂര്‍ണ്ണത വരാന്‍ അമ്മച്ചിതന്നെ വേണം. മരിച്ചിട്ട് 10 വര്‍ഷമായി. എങ്കിലും ജീവിച്ചിരുന്നപ്പോഴും മരിച്ചുകഴിഞ്ഞും അമ്മച്ചിയാണ് ഞങ്ങളുടെ പ്രാര്‍ത്ഥന. എല്ലാം അവിടെ ഏല്‍പ്പിച്ചുകഴിഞ്ഞാല്‍ പിന്നെ അമ്മച്ചി നോക്കിക്കോളും എന്നാണ് ഞങ്ങളുടെ വിശ്വാസവും അനുഭവവും. എല്ലാ അമ്മമാരും അങ്ങനെയാണോ എന്നറിയില്ല. ഏതു കാറിനെയും കോളിനെയും ശാന്തമാക്കാന്‍ അമ്മമനസ്സിനാവും…
ആദ്യ മാമോഗ്രാമില്‍ രണ്ട്, മൂന്ന് സിമ്പിള്‍ സിസ്റ്റല്ലാതെ വേറെ കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും ടെസ്റ്റ് റിസള്‍ട്ട് അവിടെ തന്നെയുള്ള ഒരു സര്‍ജനെ കാണിച്ചു. തല്‍ക്കാലം പേടിക്കാനൊന്നുമില്ലെന്നും എല്ലാ വര്‍ഷവും മാമോഗ്രാം ചെയ്യണമെന്നും കക്ഷത്തിലോ മറ്റോ തടിപ്പ് കണ്ടാല്‍ കൊണ്ടുവന്ന് കാണിക്കണമെന്നും നിര്‍ദ്ദേശിച്ചു. ഒപ്പം 6 മാസം കഴിക്കാനായി പ്രൈമോസ (ജൃശാീമെ) എന്ന ടാബ്ലറ്റും കുറിച്ചു.
അനിയത്തിയുടെ നിര്‍ദ്ദേശപ്രകാരം ഒരു സെക്കന്‍ഡ് ഒപ്പീനിയനുവേണ്ടി കോട്ടയം എസ്.എച്ച് മെഡിക്കല്‍ സെന്‍ററിലെ സര്‍ജന്‍ ഡോ. ജയകുമാറിനെ കണ്‍സള്‍ട്ട് ചെയ്തു. ഡോക്ടര്‍ റിസള്‍ട്ട് എല്ലാം നോക്കിയശേഷം കുഴപ്പമില്ലെന്നും ആ ടാബ്ലറ്റ് തന്നെ തുടരാനും നിര്‍ദ്ദേശിച്ചു. എന്നാല്‍ അവള്‍ വിടാന്‍ ഭാവമുണ്ടായിരുന്നില്ല. ബാംഗ്ലൂരിലുള്ള ഡോക്ടര്‍ സിസ്റ്ററുമായി കണ്‍സള്‍ട്ട് ചെയ്തപ്പോള്‍ എചഅഇ ടെസ്റ്റ് കൂടി ചെയ്താല്‍ നന്നായിരിക്കും എന്ന് നിര്‍ദ്ദേശം ലഭിച്ചു.
വീണ്ടും എസ്.എച്ച്. മെഡിക്കല്‍ സെന്‍ററിലേക്ക്. ആശുപത്രിയിലെ മനംമടുപ്പിക്കുന്ന കാഴ്ചകളിലൂടെ നടന്നുനീങ്ങുമ്പോള്‍ എന്‍റെ കരം പിടിച്ച് അപര്‍ണയുണ്ടായിരുന്നു. തമാശകള്‍ പറഞ്ഞും പിച്ചിയും മാന്തിയും വഴക്കിട്ടും അവളെന്‍റെ ശ്രദ്ധയെ രോഗത്തില്‍നിന്ന് തിരിച്ചുവിട്ടുകൊണ്ടിരുന്നു. ഭര്‍ത്താവിന്‍റെ ജോലിത്തിരക്കുകള്‍ക്കിടയില്‍ ബുദ്ധിമുട്ടിക്കരുതല്ലോ എന്ന ചിന്തകൊണ്ടാവാം ഞാന്‍ എപ്പോഴും അവള്‍ക്കൊപ്പമായിരുന്നു ആശുപത്രികള്‍ കയറിയിറങ്ങിയത്. മാത്രമല്ല, കൂടെയുള്ളത് മോളാണോ അനിയത്തിയാണോ എന്ന് ചോദ്യം പല മുഖങ്ങളില്‍നിന്നും കേട്ടു തുടങ്ങിയതുകൊണ്ട് ആ ഒരു സ്വാതന്ത്ര്യം ഞങ്ങള്‍ പരസ്പരം ആസ്വദിച്ചിരുന്നുതാനും.
എചഅഇ ടെസ്റ്റ്…. പച്ചമാംസത്തില്‍ ആന സൂചി കയറിയിറങ്ങുന്നതിന്‍റെ വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍… ഇടതുസ്തനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും ഒന്നു മരപ്പിക്കുകപോലും ചെയ്യാതെ ആ വലിയ സൂചികൊണ്ട് ഡോക്ടര്‍ ചിരണ്ടി മാന്തി എടുക്കുമ്പോള്‍ കണ്ണിറുക്കി അടച്ച്, ഈശ്വരനെയും അമ്മച്ചിയെയും വിളിച്ച്… ‘അയ്യോ’ന്ന് നിലവിളിച്ച് കിടന്ന നിമിഷങ്ങള്‍….
“സാരമില്ല, ഇപ്പോള്‍ തീരും…” എന്ന ആശ്വാസവാക്കുമായി മാലാഖയെപ്പോലെ നേഴ്സ് സിസ്റ്റര്‍, അവസാനം വിയര്‍ത്തു കുളിച്ച് അടക്കിപ്പിടിച്ച വേദനയുമായി ട്രീറ്റ്മെന്‍റ് റൂമിലെ ടേബിളില്‍നിന്നിറങ്ങുമ്പോള്‍ കാല്‍ മുഴുവന്‍ പഴുത്ത് വ്രണമായി ഡ്രസ്സ് ചെയ്തുകൊണ്ടിരുന്ന അച്ചായന്‍റെ വേദനയും ഞരക്കവും എന്‍റെ വേദനയുടെ നിസ്സാരതയെ ഓര്‍മ്മപ്പെടുത്താന്‍ എനിക്ക് മുന്നില്‍ ഈശ്വരന്‍കൊണ്ട് നിര്‍ത്തിയതാണെന്നു തോന്നിപ്പോയി.
കുറച്ചുനേരം വെയിറ്റിംഗ് റൂമില്‍… വീട്ടുവിശേഷം എല്ലാം ചോദിച്ച് സിസ്റ്റര്‍ വേദനയില്‍നിന്ന് എന്‍റെ മനസ്സിനെ തിരിച്ചുവിടാന്‍ ശ്രമിക്കുന്നു… ഒറ്റയ്ക്കാമുറിയില്‍ കിടക്കുന്നതിനേക്കാള്‍ പുറത്ത് എനിക്കുവേണ്ടി കാത്തിരിക്കുന്ന അവളുടെ അടുത്തേക്ക് ചെല്ലാന്‍ മനസ്സ് ആഗ്രഹിച്ചു. അതറിഞ്ഞിട്ടാവണം സിസ്റ്റര്‍ ചോദിച്ചു ‘മോളെ വിളിക്കണോ’ ‘വേണ്ട എനിക്കവളുടെ അടുത്തേക്ക് പോയാല്‍ മതി’ ഞാന്‍ പറഞ്ഞു.
ഉടനെ വീട്ടില്‍ പോകരുതെന്നും അരമണിക്കൂര്‍ വെയ്റ്റ് ചെയ്തിട്ട് പോയാല്‍ മതിയെന്നുമുള്ള സിസ്റ്ററിന്‍റെ വാക്കുകള്‍ക്കൊപ്പം ‘റിസള്‍ട്ട് വരുമ്പം കുഴപ്പമൊന്നുമുണ്ടാവില്ല കേട്ടോ’ എന്ന ആശ്വാസപ്രവചനം കൂടി തരാന്‍ മറന്നില്ല അവര്‍.ാടിയെത്തുന്ന കുട്ടിയുടെ മനസ്സായിരുന്നു അപ്പോള്‍ എനിക്ക്. സങ്കടങ്ങള്‍ പറഞ്ഞ് ഞാനവളുടെ തോളിലേക്ക് ചാഞ്ഞു.
‘മരപ്പിക്കാതെ കുത്തി വേദനിപ്പിച്ചല്ലേ… നമുക്ക് ആ ഡോക്ടര്‍ക്കിട്ട് രണ്ടെണ്ണം കൊടുക്കാം കേട്ടോ.’ ഞാന്‍ കുട്ടിയും അവള്‍ അമ്മയുമായ നിമിഷം. അവളുടെ വാക്കുകള്‍ തെല്ലൊന്ന് എന്നെ ചിരിപ്പിച്ചെങ്കിലും കുത്തുന്ന വേദന അതിനും മേലെയായിരുന്നു.
‘ജ്യൂസ് വേണോ, വെള്ളം വേണോ, കാപ്പി വേണോ, മിഠായി വേണോ…’ ഇങ്ങനെ അവള്‍ ഓരോന്നും ചോദിച്ചുകൊണ്ടേയിരുന്നു….
ഉച്ചസമയമായതുകൊണ്ടാവാം രോഗികളുടെ തിരക്ക് കുറഞ്ഞുതുടങ്ങി. പകരം മെഡിക്കല്‍ റെപ്പുമാരുടെ തിരക്കായി ഡോക്ടേഴ്സിന്‍റെ ക്യാബിനു മുന്നില്‍.
അവരുടെ ഡ്രസ്സും സ്റ്റൈലും ടെന്‍ഷനും അപ്പിയറന്‍സും എല്ലാം ഓരോ കമന്‍റോടെ അവള്‍ കാണിച്ചുതന്നുകൊണ്ടിരുന്നു. ചിലര്‍ ഇരുന്ന് പഠിക്കുന്നു.. ചിലര്‍ സെല്‍ഫോണില്‍ ക്യാമറ ഓണ്‍ചെയ്ത് മുഖം മിനുക്കുന്നു… മറ്റു ചിലര്‍ വാതുക്കല്‍ തള്ളിക്കയറാന്‍ റെഡിയായി നില്ക്കുന്നു…. വേറെ ചിലര്‍ ഇരിക്കാനും നില്ക്കാനും വയ്യാത്തപോലെ ഓടി നടക്കുന്നു. എല്ലാവരുടെയും മുഖങ്ങളില്‍ കണ്ട ഒരേ ഭാവം ടെന്‍ഷനായിരുന്നു – ഒരു മത്സരാര്‍ത്ഥിയുടെ ടെന്‍ഷന്‍. ഒരേ രോഗത്തിന് പല മരുന്നുകള്‍, പല കമ്പനികള്‍. തങ്ങളുടെ കമ്പനിയുടെ മരുന്ന് കുറിപ്പിക്കാന്‍ അസാമാന്യ വാക്ചാതുര്യം വേണം… അറിവ് വേണം… ഗുണനിലവാരം രോഗിയില്‍ പരീക്ഷിക്കപ്പെടണം. ദിവസവും പത്രങ്ങളില്‍ വരുന്ന നിരോധിക്കപ്പെട്ട മരുന്നുകളുടെയും കമ്പനികളുടെയും പേര് വിവരങ്ങള്‍ കാണുമ്പോള്‍ നമ്മളെപ്പോലുള്ള പാവപ്പെട്ട രോഗികള്‍ അറിയുന്നോ നമ്മള്‍ കഴിച്ചത് നിരോധിക്കപ്പെട്ടവ ആയിരുന്നോ എന്ന്. ഡോക്ടര്‍ കുറിക്കുന്നു… നമ്മള്‍ കഴിക്കുന്നു. മരുന്നുകളിലെങ്കിലും മായം ചേര്‍ക്കാതിരുന്നെങ്കില്‍…
എന്‍റെ മനസ്സിനെ ശരീരത്തിന്‍റെ വേദനയില്‍നിന്ന് എത്ര വിദഗ്ധമായിട്ടാണവള്‍ വഴിതിരിച്ചുവിടുന്നതെന്ന് യാത്രയിലുടനീളം ഞാന്‍ ചിന്തിച്ചുകൊണ്ടിരുന്നു.
എചഅഇ ടെസ്റ്റ് റിസള്‍ട്ടില്‍ കുഴപ്പങ്ങളൊന്നും കണ്ടില്ല. എല്ലാവര്‍ക്കും ആശ്വാസമായി. 4 മാസം കൂടുമ്പോള്‍ ഡോ. ജയകുമാറിനെ കണ്ട് പരിശോധന നടത്തിപ്പോന്നു. കുഴപ്പങ്ങളൊന്നുമില്ല എന്ന ഡോക്ടറുടെ നിസ്സംഗമായ മറുപടിയില്‍ കൃതാര്‍ത്ഥയായി ഞാനും മുന്നോട്ടുപോയി. എന്നാല്‍ ദിവസങ്ങള്‍ മുന്നോട്ടു പോകുംതോറും ഇടത്തേ സ്തനത്തിന്‍റെ കല്ലിപ്പ് കൂടിവരികയും ഒരു പാറക്കല്ല് പോലെ അത് ഉരുണ്ട് കൂടുകയും ചെയ്തു. ഒപ്പം നിപ്പിളും അകത്തോട്ട് വലിഞ്ഞുതുടങ്ങി. മാത്രമല്ല വലത്തേ സ്തനത്തിലും ചെറിയ തടിപ്പ് പ്രത്യക്ഷപ്പെട്ടു.
ഇതെല്ലാം കാണിച്ച് ഡോക്ടര്‍ ജയകുമാറിന്‍റെ അടുത്ത് ചെന്നപ്പോള്‍ ‘ഏയ് പേടിക്കാനൊന്നുമില്ല’ എന്ന് പറഞ്ഞ് കുറച്ച് വൈറ്റമിന്‍ ഗുളികയ്ക്ക് കുറിച്ചു. എനിക്കും ആശ്വാസമായി. ഒന്നുമില്ലാതിരിക്കട്ടെ.
വെറുതെ ഇരുന്നപ്പോള്‍ ചുമ്മാ ഗൂഗിളില്‍ പരതിനോക്കി. ബ്രെസ്റ്റ് ക്യാന്‍സറിന്‍റെ എല്ലാ ലക്ഷണങ്ങളും ഉണ്ടെന്ന് ഗൂഗിള്‍ ഡോക്ടര്‍ പറഞ്ഞുതന്നിട്ടും നമ്മുടെ ഡോക്ടര്‍ക്ക് എന്തേ തിരിച്ചറിയാതെ പോയി? കഴിഞ്ഞ ഒരു വര്‍ഷം ഞാന്‍ ഡോക്ടറുടെ പേഷ്യന്‍റ് ആയിരുന്നല്ലോ. ഇനി ഈ ഡോക്ടറെ കണ്ടിട്ട് കാര്യമില്ലെന്ന് തീര്‍ച്ചപ്പെടുത്തി. ങ്ഹാ… ആരേയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അനുഭവിക്കാനുള്ളത് മുഴുവന്‍ അനുഭവിച്ച് തന്നെ തീര്‍ക്കണം…
ഇങ്ങനെയെല്ലാം സ്വയം ആശ്വസിപ്പിച്ച് തിരക്കൊഴിഞ്ഞ ഒരു ദിവസം നോക്കി രണ്ടാം മാമോഗ്രാമിന് ബുക്ക് ചെയ്തു.
രോഗം… ആശുപത്രി… മരുന്ന് ഇതിലേക്കുള്ള യാത്രയാവുമോ ശിഷ്ടജീവിതം എന്ന ചിന്ത മനസ്സിനെ കടന്നാക്രമിച്ചുകൊണ്ടിരുന്നു. എല്ലാ ആശങ്കകളും സങ്കടങ്ങളും പതിവുപോലെ മാതാവിന്‍റെയും അമ്മച്ചിയുടെയും മുന്നില്‍ അഴിച്ചുവച്ചു. ഇത്രനാളും കൈപിടിച്ച് നടത്തിയ പോലെ ധൈര്യമായിട്ട് മുന്നോട്ടുപോകാന്‍ കൂടെയുണ്ടാവണേ എന്ന് ആവശ്യപ്പെട്ടു.
അപര്‍ണയുടെ കൈപിടിച്ച് രണ്ടാം മാമോഗ്രാം ടെസ്റ്റിനായി രാവിലെ തന്നെ പുഷ്പഗിരി ആശുപത്രിയില്‍ എത്തി. കഴിഞ്ഞവര്‍ഷം ചെയ്ത അത്ര എളുപ്പമായിരിക്കില്ല ഇപ്രാവശ്യം ടെസ്റ്റെന്ന് മനസ്സ് പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഇടത്തേ സ്തനം ഒന്നുകൂടി ഹാര്‍ഡ് ആവുകയും ചെറുതാവുകയും ചെയ്തിട്ടുണ്ട്. സ്തനം എടുത്ത് വലിച്ചുനീട്ടി ആ മെഷിനിലേക്ക് വയ്ക്കുമ്പോള്‍ തടിമില്ലില്‍ തടി അറക്കുന്ന മിഷന്‍റെ ഓര്‍മ്മയാണ് മനസ്സിലേക്ക് ഓടിവന്നത്.
വിദേശത്തൊക്കെ 40 വയസ്സ് കഴിഞ്ഞാല്‍ ഈ ടെസ്റ്റൊക്കെ നിര്‍ബന്ധമായും നടത്തണമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. കൃത്യസമയത്ത് ആശുപത്രികളില്‍നിന്ന് ഇതോര്‍മ്മിപ്പിച്ചുകൊണ്ട് ലെറ്റര്‍ വരാറുണ്ടത്രേ. അവിടെ ചികിത്സയും സൗജന്യമാണല്ലോ.
നമ്മുടെ നാട്ടില്‍ കാശില്ലാത്തവന്‍റെ ജീവന് പുല്ലുവില. ജീവനും ജീവിതവും കച്ചവടച്ചരക്കുകളും, ആശുപത്രികള്‍ കച്ചവടകേന്ദ്രങ്ങളുമായി മാറിയിരിക്കുന്നു. ആരോഗ്യമേഖലയെങ്കിലും സ്വകാര്യവ്യക്തികള്‍ക്ക് വിട്ട് കൊടുക്കാതിരുന്നെങ്കില്‍… എന്തിനും ഏതിനും വിദേശത്തേക്ക് കണ്ണുംനട്ടിരിക്കുന്നവര്‍ക്ക് ഇതൊന്നും കാണാനും പഠിക്കാനും സമയമില്ല.
എന്‍റെ പേര് വിളിക്കുന്നതും കാത്ത് വരാന്തയിലെ ചാരുബഞ്ചില്‍ തമാശകള്‍ പറഞ്ഞും സ്വപ്നങ്ങള്‍ പങ്കുവെച്ചും ഞങ്ങള്‍ ഇരുന്നു. വിവിധ ടെസ്റ്റുകള്‍ക്കായി കാത്തിരിക്കുന്ന രോഗികളും അവരുടെ മുഖങ്ങളിലെ ദൈന്യതയും എന്‍റെ മനസ്സിനെ വല്ലാതെ മുറിവേല്‍പ്പിച്ചുകൊണ്ടിരുന്നു.
എന്‍റെ ശ്രദ്ധ ഒന്നു മാറി ഞാന്‍ മൂകയായാല്‍ അവളെന്നെ ശാസിക്കും. എന്താ ഇത്ര ആലോചിക്കുന്നെ’ എന്ന ചോദ്യം കുശലാന്വേഷണമല്ല, അന്ത്യശാസനം ആയിരുന്നു.
അവസാനം എന്‍റെ ഊഴം എത്തി. സ്വര്‍ണ്ണവും ഡ്രസ്സും എല്ലാം അഴിച്ചുവച്ച് അര്‍ദ്ധനഗ്നയായി മാമോഗ്രാം മെഷിനിലേക്ക്… വിചാരിച്ചതുപോലെതന്നെ നേഴ്സ് നന്നേ പാടുപെട്ടു. ആ അറവുമെഷിനിലേക്ക് എന്‍റെ കല്ല് പോലിരിക്കുന്ന സ്തനം എടുത്ത് വയ്ക്കാന്‍. ഒപ്പം സ്നേഹത്തോടെയുള്ള ശകാരവും കേട്ടു ഇത്രനാളും വച്ചോണ്ടിരുന്നതിന്.
ലേഡി നേഴ്സ് ആയതുകൊണ്ട് വലിയ നാണം ഒന്നും തോന്നിയില്ല. പണ്ട് കോളേജില്‍ പഠിക്കുമ്പോള്‍ ഇംഗ്ലീഷ് പ്രൊഫസര്‍ മിസ്സ് ആനി പറഞ്ഞത് എത്ര ശരി ‘ഒരു പ്രസവം കഴിഞ്ഞാല്‍ പെണ്ണുങ്ങളുടെ നാണം എല്ലാം പോകും’ എന്ന്. 3 പ്രസവിച്ച എനിക്കിപ്പോള്‍ ഒട്ടും നാണിക്കേണ്ടതില്ല.
ടെസ്റ്റും സ്കാനിങ്ങും എല്ലാം കഴിഞ്ഞു. സ്കാനിങ്ങ് ടൈമിലെല്ലാം ഡോക്ടേഴ്സ് മാറിമാറി ചോദിക്കുന്നുണ്ടായിരുന്നു ‘എവിടേലും ഇടിച്ചോ’ ‘നീരുവച്ചോ’ ‘പനിയുണ്ടോ’ ഇങ്ങനെ… അവര്‍ക്കെല്ലാം അത്രയേ സംശയം ഉള്ളു. എന്തോ ഒന്ന് ആര്‍ക്കും മനസ്സിലാകാത്തതുപോലെ. അവ്യക്തമായി തുടരുന്നു.
അകത്തെ പരീക്ഷണങ്ങള്‍ എല്ലാം കഴിഞ്ഞു പുറത്തിറങ്ങി. റിസള്‍ട്ട് കിട്ടാനുള്ള ഇടവേളയില്‍ അവളുമായി തമാശകള്‍ പറഞ്ഞിരുന്നു. ഞങ്ങളുടെ ചിരിയും കളിയും കണ്ടിട്ടാവണം സങ്കടപ്പെട്ടിരുന്നവരുടെ മുഖങ്ങളിലൊക്കെ ചെറു പുഞ്ചിരി വിടര്‍ന്നു. കൂട്ടത്തില്‍ ഒരു ചേച്ചി അവളെ നോക്കി ചോദിച്ചു ‘അനിയത്തിയാണല്ലേ’ ഞാന്‍ തലയാട്ടി.
ഈ സമയം കഴിഞ്ഞ രണ്ട് മാമോഗ്രാമിലും കൂടെയുണ്ടായിരുന്ന ബോബി ഡോക്ടര്‍ അതിലേ വരുന്നതുകണ്ട് ഞാന്‍ പിന്നാലെ ചെന്നു.
‘ഡോക്ടര്‍ ഞാന്‍ ഇനി എന്താണ് ചെയ്യേണ്ടത്? കഴിഞ്ഞ ഒരുവര്‍ഷത്തിനു മുകളിലായി ഞാനിതുമായി നടക്കുന്നു. കൂടുന്നതല്ലാതെ കുറയുന്നില്ല’ എന്‍റെ സങ്കടം കേട്ടപ്പോള്‍ ഡോക്ടര്‍ ക്ഷമയോടെ എല്ലാം ചോദിച്ചറിഞ്ഞിട്ട് പറഞ്ഞു.
‘ഒരു കാര്യം ചെയ്യൂ. ഇവിടെ തന്നെയുള്ള ഡോ. ജെന്‍സി മാത്യു, ഓങ്കോളജിസ്റ്റ് മാഡത്തെ ഒന്നു കണ്ടു നോക്കൂ. ടവല ശെ ംലഹഹ ലഃുലൃശലിരലറ ശി വേശെ ാമലേേൃ. ഇന്ന് മാഡം ഓപ്പറേഷന്‍ തീയേറ്ററിലാണ്. ബുധനാഴ്ചത്തേക്ക് ബുക്ക് ചെയ്യൂ.’
ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഡോ. ജെന്‍സിക്ക് ബുക്ക് ചെയ്ത് ഞങ്ങള്‍ പുറത്തേക്കിറങ്ങി.
എന്താണ് ഓങ്കോളജി? ഞാന്‍ ആദ്യം കേള്‍ക്കുവാണ്. വീട്ടില്‍ ചെന്ന് ഗൂഗിളിനോട് ചോദിക്കാം.
പുറത്ത് കത്തുന്ന ചൂടാണ്. എങ്കിലും ആശുപത്രിയിലെ തേങ്ങലുകളും വിങ്ങലുകളും നെടുവീര്‍പ്പുകളും ഉയര്‍ത്തുന്ന മനസ്സിലെ ചൂടിനേക്കാള്‍ സഹനീയമാണിതെന്ന് തോന്നി.
മാമോഗ്രാം റിസള്‍ട്ടുമായി ഡോ. ജെന്‍സിയെ കാണാന്‍ അപര്‍ണയ്ക്കൊപ്പം രാവിലെ തന്നെ എത്തി. ഡോക്ടറുടെ ക്യാബിനു മുന്നിലെ ഇടനാഴിയില്‍ ശ്മശാന മൂകത. ക്യാന്‍സര്‍ എന്ന കൊലയാളി ഭയപ്പെടുത്തുന്ന കാഴ്ചയായി അവിടിരുന്ന രോഗികളുടെ മുഖങ്ങളില്‍ ഞാന്‍ കണ്ടു. പരിചരിക്കുന്ന നേഴ്സുമാരിലും അത് ദൃശ്യമായിരുന്നു.

ഞാന്‍ അതിവേഗം നടന്ന് അവളുടെ അടുത്തെത്തി. വേദനിക്കുമ്പോള്‍ അമ്മയ്ക്കരികിലേക്ക്

Leave a Reply