മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പെട്ടിമുടിയിലേക്ക്

മൂന്നാര്‍: രാജമല പെട്ടിമുടിയില്‍ ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ പ്രദേശം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സന്ദര്‍ശിക്കും. ഹെ​ലി​കോ​പ്​​ട​ര്‍ വഴി മൂന്നാറിലെ ആനച്ചാലിലെത്തുകയും പിന്നീട് റോഡ്മാര്‍ഗം പെട്ടിമുടിയിലേക്ക് പോകുകയുമാണ് ചെയ്യുക. പെട്ടിമുടിയില്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തതിനെ ചൊല്ലി വിവാദം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മെ​ങ്കി​ല്‍ രാ​വി​ലെ ഒ​മ്ബ​തി​ന്​ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ യാ​ത്ര​തി​രി​ക്കും.

പെ​ട്ടി​മു​ടി ദു​ര​ന്ത​ത്തി​ന്​ ഇ​ര​യാ​യ മു​ഴു​വ​ന്‍ കു​ടും​ബ​ങ്ങ​ള്‍​ക്കും പു​ന​ര​ധി​വാ​സം ഉ​റ​പ്പാ​ക്കാ​ന്‍ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ ധാ​ര​ണയായിട്ടുണ്ട്.

പെ​ട്ടി​മു​ടി​യി​ല്‍ മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ര്‍​ക്ക്​​ അ​ഞ്ച്​ ല​ക്ഷം രൂ​പ​യും പ​രി​ക്കേ​റ്റ​വ​രു​ടെ ചി​കി​ത്സ ചെ​ല​വി​നു​ള്ള തു​ക​യും അനുവദിച്ചിട്ടുണ്ട്. പെ​ട്ടി​മു​ടി​യി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​വും തെ​ര​ച്ചി​ലും പൂ​ര്‍​ത്തി​യാ​യ​ശേ​ഷ​മാ​യി​രി​ക്കും പു​ന​ര​ധി​വാ​സ പാ​ക്കേ​ജ്. നാ​ശ​ന​ഷ്​​ട​ത്തി​െന്‍റ വി​ശ​ദ​മാ​യ ക​ണ​ക്കെ​ടു​ക്കും. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​െന്‍റ റി​പ്പോ​ര്‍​ട്ട്​ കൂ​ടി വാ​ങ്ങി വി​ശ​ദ ച​ര്‍​ച്ച​ക്കു​ശേ​ഷ​മാ​കും തീ​രു​മാ​നം. ദു​ര​ന്ത​ത്തി​ല്‍ അ​ക​പ്പെ​ട്ട​വ​രു​ടെ ചി​കി​ത്സാ ചെ​ല​വ്​ പൂ​ര്‍​ണ​മാ​യും സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കും. ഇ​ര​യാ​യ​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക്​ വീ​ട്, കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം അ​ട​ക്കം പ​രി​ഗ​ണി​ക്കും.

പെ​ട്ടി​മു​ടി അ​പ​ക​ട​ത്തി​ല്‍പെ​ട്ട് മ​രി​ച്ച മൂ​ന്ന്​ മൃ​ത​ദേ​ഹം​കൂ​ടി ബു​ധ​നാ​ഴ്​​ച ക​ണ്ടെ​ത്തി. സു​മ​തി (50), നാ​ദി​യ (12), ല​ക്ഷ​ണ​ശ്രീ (10) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ഗ്രേ​വ​ല്‍ ബാ​ങ്കി​നു​സ​മീ​പ​ത്തെ പു​ഴ​യി​ല്‍നി​ന്ന്​ കി​ട്ടി​യ​ത്.

10 പേ​ര​ട​ങ്ങു​ന്ന സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​യി​രു​ന്നു പു​ഴ​യി​ലെ തി​ര​ച്ചി​ല്‍. മ​ഴ പെ​യ്യു​മ്ബോ​ള്‍ പു​ഴ​യി​ലെ ഒ​ഴു​ക്ക് വ​ര്‍ധി​ക്കു​ന്ന​തും ര​ക്ഷാ​പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് തി​രി​ച്ച​ടി​യാ​യി. ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന അം​ഗ​ങ്ങ​ളോ​ടൊ​പ്പം പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച വ​ള​ന്‍​റി​യ​ര്‍മാ​രും ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന രം​ഗ​ത്തു​ണ്ട്. 55 മൃ​ത​ദേ​ഹ​മാ​ണ്​ ഇ​തു​വ​രെ കി​ട്ടി​യ​ത്. ക​ണ​ക്കു​പ്ര​കാ​രം 13 മൃ​ത​ദേ​ഹം​കൂ​ടി കി​ട്ടാ​നു​ണ്ട്.

Leave a Reply