പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

മുൻ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആൻഡ് റഫറല്‍ ആശുപത്രിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം അദ്ദേഹം ഇപ്പോഴും കോമയില്‍ തുടരുകയാണ്. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട പ്രണവ് മുഖര്‍ജിക്ക് നേരത്തെ കോവിട് സ്ഥിരീകരിച്ചിരുന്നു.

അതേ സമയം, പ്രണബ് മുഖര്‍ജി അന്തരിച്ചുവെന്ന വാര്‍ത്തകള്‍ക്കെതിരെ മകനും മകളും രംഗത്ത് വന്നിരുന്നു. അച്ഛൻ മരിച്ചിട്ടില്ലെന്ന് മകൻ അഭിജിത് മുഖര്‍ജി ട്വീറ്റ് ചെയ്തു. അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്ന് മകള്‍ ശര്‍മിട്ട മുഖര്‍ജിയും അഭ്യര്‍ത്ഥിച്ചു. മുൻ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചുവെന്ന് പ്രമുഖര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടതോടെയാണ് കുടുംബാംഗങ്ങള്‍ രംഗത്ത് എത്തിയത്.

തലച്ചോറില്‍ രക്തം കട്ട പിടിച്ചതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയില്ലെന്ന് ആശുപത്രി അറിയിച്ചു.

Leave a Reply