രാജ്യത്തെ കൊവിഡ് കേസുകള്‍ 25 ലക്ഷത്തിലേക്ക്

രാജ്യത്തെ കൊവിഡ് കേസുകള്‍ 25 ലക്ഷത്തിലേക്ക്. ഡല്‍ഹിയില്‍ രോഗബാധിതര്‍ ഒന്നരലക്ഷം കടന്നു. ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാളിന് കൊവിഡ് സ്ഥിരീകരിച്ചു. പഞ്ചാബില്‍ മുഴുവന്‍ നഗരങ്ങളിലേക്കും രാത്രി കര്‍ഫ്യു വ്യാപിപ്പിച്ചു. വൈഷ്ണോ ദേവി തീര്‍ത്ഥാടനം നിയന്ത്രണങ്ങളോടെ നാളെ ആരംഭിക്കുമെന്ന് ജമ്മുകശ്മീര്‍ ഭരണക്കൂടം വ്യക്തമാക്കി.

രാജ്യത്തെ പ്രതിദിന കേസുകളില്‍ വന്‍വര്‍ധന തുടരുകയാണ്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 12,608 പോസിറ്റീവ് കേസുകളും 364 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആന്ധ്രയില്‍ 8,943 പുതിയ രോഗികള്‍. 97 മരണം. ആകെ പോസിറ്റീവ് കേസുകള്‍ 273,085ഉം മരണം 2,475ഉം ആയി.

കര്‍ണാടകയില്‍ 7,908 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

104 പേര്‍ കൂടി മരിച്ചു. ആകെ രോഗബാധിതര്‍ 2,11,108. ആകെ മരണം 3,717. ബംഗളൂരുവില്‍ മാത്രം 2452 പുതിയ കേസുകളും 22 മരണവും. തമിഴ്നാട്ടില്‍ 5,890 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ പോസിറ്റീവ് കേസുകള്‍ 3,26,245 ആയി.

വീട്ടുനിരീക്ഷണം നിര്‍ദേശിക്കുന്ന രോഗികള്‍ക്കായി മുഖ്യമന്ത്രി എടപ്പാടി പളനിസാമി, അമ്മ കൊവിഡ് 19 കിറ്റ് പുറത്തിറക്കി. ഹൃദയമിടിപ്പ് അളക്കുന്ന ഓക്സിമീറ്റര്‍, ഡിജിറ്റല്‍ തെര്‍മോമീറ്റര്‍, ആയുര്‍വേദ മരുന്നുകള്‍ എന്നിവയടങ്ങിയ കിറ്റിന് 2500 രൂപയാണ് വില. ഉത്തര്‍പ്രദേശില്‍ 4512ഉം, പശ്ചിമ ബംഗാളില്‍ 3035ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply