പീരുമേട് താലൂക്കിലെ തേയില തോട്ടങ്ങളില്‍ യഥാസമയം ശമ്പളം നല്‍കുന്നത് സംബന്ധിച്ച് ജില്ലാ ലേബര്‍ ഓഫീസറും തൊഴിലാളി- തൊഴിലുടമ പ്രതിനിധികളുമായി ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് നടത്തിയ ചര്‍ച്ചയിലെടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കിയതായി പ്ലാന്റ്റേഷന്‍സ് ചീഫ് ഇന്‍സ്‌പെക്ടര്‍ ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.തീരുമാനം നടപ്പാക്കിയിട്ടില്ലെന്ന പരാതിക്ക് അടിയന്തിരമായി ശാശ്വത പരിഹാരം കാണണമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ ആവശ്യപ്പെട്ടു.
ബെഥേല്‍ പ്ലാന്റേഷന്‍സ്, മില്‍ ഗ്രാം പ്ലാന്റേഷന്‍, ചൂരക്കുളം എസ്റ്റേറ്റ് എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്ക് യഥാസമയം ശമ്പളം നല്‍കുന്നില്ലെന്ന് ആരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ. ഗിന്നസ് മാട സ്വാമി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.