റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ‘എന്നും നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. 19.29 മുതല്‍ (7.29) ഞാന്‍ വിരമിച്ചതായി പരിഗണിക്കുക’-ധോണി കുറിച്ചു.
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ധോണി നേരത്തെ തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 2019ലെ ലോകകപ്പ് ക്രിക്കറ്റിന് ശേഷം ധോണി രാജ്യാന്തര ക്രിക്കറ്റില്‍ കളിച്ചിട്ടില്ല.
ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നുമാണ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ വര്‍ഷത്തെ ഐപിഎല്ലില്‍ ധോണി കളിക്കും.