ഹരിത ദൃശ്യഭംഗിക്ക് പേര് കേട്ട ഇടുക്കിയുടെ മാറില്‍ മയങ്ങുന്ന ഒരു സുന്ദരിയുണ്ട്, കാല്‍വരിമൗണ്ട്. ഇടുക്കി കട്ടപ്പനപ്പാതയില്‍ ചെറുതോണിയില്‍നിന്നും വെറും 14 കി.മീ അകലത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പര്‍വതം സഞ്ചാരികള്‍ക്കു മുന്നില്‍ ഒരു മായികപ്രപഞ്ചം തീര്‍ക്കുന്നു. ഒരുവശത്ത് സഹ്യപര്‍വ്വതങ്ങളുടെ മനോഹാരിത, മറുവശത്ത് കുറവന്‍റെയും കുറത്തിയുടെയും പുത്രിയായ ഇടുക്കി ഡാമിന്‍റെ ആകാശദൃശ്യങ്ങള്‍ക്ക് സമാനമായ മനോഹരദൃശ്യം. കോടമഞ്ഞിന്‍റെ ശാലീനതയില്‍ കുളിരില്‍ പുതച്ചു നില്ക്കുന്ന ഈ പര്‍വ്വതം സന്ദര്‍ശകര്‍ക്ക് കാഴ്ചയുടെ നവ്യാനുഭവം പകരുന്ന ഒന്നാണ്. കാട്ടാനക്കൂട്ടങ്ങളുടെ പരാക്രമങ്ങള്‍ ദൂരത്തുനിന്നും വീക്ഷിക്കാനുള്ള അവസരങ്ങള്‍ ഇവിടെ ലഭിക്കാറുണ്‍്. കെ.റ്റി.ഡി.സി യുടെ സംയുക്താഭിമുഖ്യത്തില്‍ മലമുകളില്‍ ഉയര്‍ന്നുകൊണ്‍ിരിക്കുന്ന റിസോര്‍ട്ടുകള്‍, ഭക്ഷണശാലകള്‍ എന്നിവ കാല്‍വരിമൗണ്ടിന്‍റെ ടൂറിസം സാധ്യതകളെ വിളിച്ചോതുന്നു. മരിയാപുരത്തിനും കാമാക്ഷിക്കും മദ്ധ്യേ സ്ഥിതിചെയ്യുന്ന ഈ പര്‍വ്വതത്തിനു മുകളിലെത്തിയാല്‍ ഇടുക്കിജില്ലയുടെതന്നെ നെറുകയിലെത്തിയ പ്രതീതിയാണ്. കൂടാതെ മലങ്കരഡാം, നാടുകാണി, ഇടതൂര്‍ന്ന തേയിലത്തോട്ടങ്ങള്‍. എന്നിവയുടെ കാല്‍വരിമൗണ്ടില്‍നിന്നുള്ള വിദൂരദൃശ്യങ്ങള്‍ നല്കുന്ന ആത്മസംതൃപ്തി പറഞ്ഞറിയിക്കാന്‍ വയ്യാത്തതാണെന്ന് സഞ്ചാരികള്‍ പറഞ്ഞു വയ്ക്കുന്നു. തുച്ഛമായ പ്രവേശനനിരക്കില്‍ ഈ മായികപ്രപഞ്ചത്തിലേയ്ക്ക് പ്രവേശിക്കാം. അവിടെ അങ്ങിങ്ങായി നിര്‍മ്മിച്ചിരിക്കുന്ന ഇരിപ്പിടങ്ങളും വിശ്രമകേന്ദ്രങ്ങളും കാണാം. ശുചിത്വത്തിന് വളരെ പ്രാധാന്യം നല്കിക്കൊണ്ട് വളരെ മനോഹരമായിത്തന്നെ ഈ സ്ഥലം കാത്ത് സൂക്ഷിക്കപ്പെടുന്നു. ഇടുക്കിരൂപതയുടെ നേതൃത്വത്തില്‍ പണി കഴിപ്പിച്ചിരിക്കുന്ന കുരിശുമലയും വിശ്വാസി സമൂഹത്തെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നതില്‍ ഒരു പ്രധാന പങ്കു വഹിക്കുന്നുണ്‍്. അനേകര്‍ക്ക് ഈ സ്ഥലം മാനസികോല്ലാസത്തിന് വേദിയാകുന്നു.
വഴി– ഇടുക്കി കട്ടപ്പന റൂട്ടില്‍ ചെറുതോണിയില്‍നിന്നും 14 കി.മീ. ദൂരത്തില്‍.
- എഡിറ്റോറിയല്‍-എന്തിനീ നിസംഗത
- യേശു നിന്നെ ഇപ്പോഴും സ്നേഹിക്കുന്നു