മഞ്ഞുരുകി തീരുകയാണ് നൂറ്റാണ്ടിന്റെ ഒടുവില്‍ അത് ഒരു മീറ്ററില്‍ എത്തും

ലണ്ടന്‍: ആഗോളതാപനത്തിന്റെ ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യങ്ങളുമായി ബ്രിട്ടീഷ് ഗവേഷകര്‍. എല്ലാ പ്രതീക്ഷകള്‍ക്കും അപ്പുറമാണ് ഹിമപാളികളുടെ അപ്രത്യക്ഷമാകല്‍ , ഇതേ രീതിയില്‍ കടല്‍നിരപ്പ് ഉയര്‍ന്നാല്‍ ഈ നൂറ്റാണ്ടിന്റെ ഒടുവില്‍ അത് ഒരു മീറ്ററില്‍ എത്തും .ബ്രിട്ടനിലെ എഡിന്‍ബര്‍ഗ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ആശങ്കയുണ്ടാക്കുന്ന ഈ മുന്നറിയിപ്പുകള്‍ നല്‍കുന്നത് .

സാറ്റലൈറ്റ് സര്‍വേയുടെ അടിസ്ഥാനത്തില്‍ അവര്‍ തയ്യാറാക്കിയ പഠനറിപ്പോര്‍ട്ടില്‍ ഇപ്രകാരമാണ് പറയുന്നത് , കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ ഭൗമോപരിതലത്തിലെ 28 ട്രില്യണ്‍ മഞ്ഞുപാളികള്‍ ഉരുകി വള്ളമായി കഴിഞ്ഞു. ധ്രുവപ്രദേശങ്ങള്‍, ഉയര്‍ന്ന പര്‍വ്വതങ്ങളിലെ ഹിമാനികള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം കൂടി കൂടിയാണ് ഇത്രയും ഹിമം ഉരുകി നഷ്ടമായത്.

ഇതാദ്യമായാണ് ഭൂമിയിലെ ആകെ ഹിമ നഷ്ടം ഒരു ഗവേഷകസംഘം കണക്കാക്കുന്നത്.

ഒരു സെന്റീമീറ്റര്‍ കടല്‍നിരപ്പ് ഉയരുമ്ബോള്‍ ഒരു ദശലക്ഷം മനുഷ്യരെ അവരുടെ ആവാസ സ്ഥാനങ്ങളില്‍ നിന്നും കുടിയൊഴുപ്പിക്കേണ്ടി വരുമെന്ന് ഗവേഷക സംഘത്തിലെ പ്രൊഫസര്‍ ആന്റി ഷെഫേഴ്‌സ് പറയുന്നു.

കൂടുതല്‍ ഉള്‍പ്രദേശങ്ങളിലേക്ക് കടല്‍ കയറുന്നതോടെ ഒഴിപ്പിക്കേണ്ടിവരുന്ന ആളുകളുടെ എണ്ണവും കൂടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു. 1994 നും 2007 നും ഇടയിലുള്ള സാറ്റലൈറ്റ് വിവരങ്ങളാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. മുന്‍പ് ഐ.പി.സി.സി നല്‍കിയ മുന്നറിയിപ്പുകള്‍ ശരിയാണ് എന്ന് വ്യക്തമാക്കുകയാണ് ബ്രിട്ടീഷ് ശാസ്ത്രജരുടെ ഈ കണ്ടെത്തല്‍.

ഇതേ രീതിയില്‍ ഹിമം ഉരുകുന്നതോടെ കടലിന്റെ താപനിലയില്‍ വന്‍തോതില്‍ കുറവുണ്ടാകും . ഉഷ്ണമേഖലാപ്രദേശങ്ങളിലെ കടലുകളില്‍ ജീവിക്കുന്ന മത്സ്യങ്ങളെയും മറ്റും ഇത് നാശത്തിലേക്ക് നയിച്ചേക്കും.

പര്‍വ്വതങ്ങളിലെ ഹിമാനികള്‍ ഉരുകി തീരുന്നത് അവിടങ്ങളില്‍ നിന്നും ഉത്ഭവിക്കുന്ന നദീ വ്യവസ്ഥകളെ ദോഷകരമായി ബാധിക്കും. ഇത് വലിയ ശുദ്ധജല ദാരിദ്ര്യത്തിലേക്ക് തദ്ദേശീയരായ ജനവിഭാഗങ്ങളെ ത്തിക്കും.

വെളുത്ത ഹിമപാളികള്‍ ഉരുകി ഇല്ലാതാകുന്നത് സൂര്യപ്രകാശത്തെ അന്തരീക്ഷത്തിലേക്ക് പ്രതിഫലിപ്പിക്കാനുള്ള ഭൂമിയുടെ ശേഷിയെ കുറയ്ക്കുകയും അത് കടലും കരയും കൂടുതല്‍ ചൂടുപിടിക്കാന്‍ കാരണമാകുകയും ചെയ്യും.ആഗോള താപനത്തിനു കാരണമായ ഹരിത ഗൃഹ വാതകങ്ങളുടെ പുറം തള്ളല്‍ നിയന്ത്രിക്കാനുള്ള നടപടികള്‍ ഒച്ചിന്റെ വേഗതയിലാണ് മിക്ക വികസിത വികസ്വര രാജ്യങ്ങളിലും പുരോഗമിക്കുന്നത് എന്നതും ഓര്‍ക്കേണ്ടതാണ്.

Leave a Reply