തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലുണ്ടായ തീപിടുത്തം ഫാനില്‍ നിന്നാണെന്ന് അഗ്നിശമനസേനയുടെ റിപ്പോര്‍ട്ട്. തീപിടിത്തം ഉണ്ടായത് ഫാനില്‍ നിന്നാണ് ഫയര്‍ ഫോഴ്സ് മേധാവി സംസ്ഥാന സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റുള്ള ഫാനുകള്‍ക്കൊന്നും കേട് സംഭവിച്ചിട്ടില്ലെന്നും തീപിടിച്ച ഫാനിലേക്കുള്ള വയര്‍ മാത്രമാണ് കത്തികരിഞ്ഞിട്ടുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തീപിടിത്തത്തില്‍ പ്രധാനപ്പെട്ട ഒരു ഫയലുകളും കത്തിയിട്ടില്ലെന്നും, കാത്തിയ ഫയലുകള്‍ പൂര്‍ണമായി നശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്‍ഐഎ ആവശ്യപ്പെട്ട എല്ലാ ഫയലുകളും കൊടുക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. രണ്ട് അന്വേഷണ സംഘങ്ങളും അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കുമെന്നും ഈ റിപ്പോര്‍ട്ടുകള്‍ വന്നതിന് ശേഷം എല്ലാം പറയാമെന്ന് അദ്ദേഹം പറഞ്ഞു.