കാർഷിക മേഖലയ്ക്ക് കേന്ദ്രത്തിന്‍റെ ഓണ സമ്മാനം

തി​​രു​​വ​​ന​​ന്ത​​പു​​രം: കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യി​​ലെ അ​​ടി​​സ്ഥാ​​നസൗ​​ക​​ര്യ വി​​ക​​സ​​ന​​ത്തി​​നാ​​യി കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ 4,500 കോ​​ടി രൂ​​പ അ​​നു​​വ​​ദി​​ച്ച​​താ​​യി മ​​ന്ത്രി വി.​​എ​​സ്. സു​​നി​​ൽ​​കു​​മാ​​ർ അ​​റി​​യി​​ച്ചു. സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ സ​​മ​​ർ​​പ്പി​​ച്ച പ്രോ​​ജ​​ക്ട് റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് തു​​ക അ​​നു​​വ​​ദി​​ച്ച​​ത്.

ഈ ​​സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം 100 മു​​ത​​ൽ 250 കാ​​ർ​​ഷി​​കോ​​ത്പാ​​ദ​​ന ക​​ന്പ​​നി​​ക​​ളും 50 മു​​ത​​ൽ 100 അ​​ഗ്രി സ്റ്റാ​​ർ​​ട്ട​​പ്പു​​ക​​ളും 1000 ജൈ​​വ ക്ല​​സ്റ്റ​​റു​​ക​​ളും 100 ക​​യ​​റ്റു​​മ​​തി അ​​ധി​​ഷ്ഠി​​ത ഗ്രൂ​​പ്പു​​ക​​ളും സ്ഥാ​​പി​​ക്കാ​​നാ​​ണ് കേ​​ന്ദ്ര കൃ​​ഷി​​മ​​ന്ത്രാ​​ല​​യ​​വു​​മാ​​യി ധാ​​ര​​ണ​​യാ​​യ​​ത്. പ്രാ​​ഥ​​മി​​ക കാ​​ർ​​ഷി​​ക സ​​ഹ​​ക​​ര​​ണ സം​​ഘ​​ങ്ങ​​ളു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ 1034 ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ പ്രാ​​ഥ​​മി​​ക സം​​ഭ​​ര​​ണകേ​​ന്ദ്ര​​ങ്ങ​​ൾ തു​​ട​​ങ്ങും.

പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​നാ​​യി കേ​​ന്ദ്രവി​​ഹി​​തം ഒ​​റ്റ​​ത്ത​​വ​​ണ പ​​ദ്ധ​​തി ഗ്രാ​​ന്‍റാ​​യി അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്ന് കേ​​ന്ദ്ര കൃ​​ഷി​​മ​​ന്ത്രി ന​​രേ​​ന്ദ്ര​​സിം​​ഗ് തോ​​മ​​റു​​മാ​​യി ന​​ട​​ത്തി​​യ വീ​​ഡി​​യോ കോ​​ണ്‍ഫറ​​ൻ​​സി​​ൽ മ​​ന്ത്രി വി.​​എ​​സ്. സു​​നി​​ൽ​​കു​​മാ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

പ​​ദ്ധ​​തി ന​​ട​​ത്തി​​പ്പി​​നാ​​യി ചീ​​ഫ് സെ​​ക്ര​​ട്ട​​റി ഉ​​ൾ​​പ്പെ​​ട്ട സം​​സ്ഥാ​​ന​​ത​​ല അ​​വ​​ലോ​​ക​​ന സ​​മി​​തി​​യും ജി​​ല്ലാ​​ ക​​ള​​ക്ട​​ർ​​മാ​​ർ ഉ​​ൾ​​പ്പെ​​ട്ട ജി​​ല്ലാ​​ത​​ല അ​​വ​​ലോ​​ക​​ന സ​​മി​​തി​​യും രൂ​​പീ​​ക​​രി​​ക്കും.

കൊ​​പ്ര​​യ്ക്കു പ​​ക​​രം പ​​ച്ച​​ത്തേ​​ങ്ങ​​യെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി താ​​ങ്ങു​​വി​​ല നി​​ശ്ച​​യി​​ക്ക​​ണ​​മെ​​ന്നും കു​​രു​​മു​​ള​​കി​​ന് പ്ര​​ത്യേ​​ക താ​​ങ്ങു​​വി​​ല നി​​ശ്ച​​യി​​ക്ക​​ണ​​മെ​​ന്നും മ​​ന്ത്രി ആ​​വ​​ശ്യ​​പ്പെ​​ട്ടു. കേ​​ന്ദ്രം 27 ഇ​​ന കീ​​ട​​നാ​​ശി​​നി നി​​രോ​​ധി​​ക്കു​​ന്ന​​തി​​നു പ​​ക​​രം ജൈ​​വ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ​​ക്കാ​​യി കൂ​​ടു​​ത​​ൽ തു​​ക അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Leave a Reply