ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കൊവിഡ് പ്രതിദിന നിരക്ക് ഇന്ത്യയില്‍

രാജ്യത്തെ കൊവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്‌തു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 77,266 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 1057 പേര്‍ കൂടി മരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 33.87 ലക്ഷമായി ഉയര്‍ന്നു. ഇതില്‍ 25.83 ലക്ഷം പേര്‍ രോഗവിമുക്തി നേടി. നിലവില്‍ 7.42 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. കൊവിഡ് ബാധിച്ചു ഇതുവരെ 61,529 പേര്‍ മരിച്ചു. മഹാരാഷ്ട്രയില്‍ 355 പേരും കര്‍ണാടകത്തില്‍ 141 പേരും തമിഴ്നാട്ടില്‍ 109 പേരും മരിച്ചു. കഴിഞ്ഞ ദിവസം മാത്രം 9.01 ലക്ഷം ടെസ്റ്റുകളാണ് നടത്തിയത്. ഇന്നലെ വരെ 3.94 കോടി ടെസ്റ്റുകള്‍ നടത്തിയതായും ഐസിഎംആര്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ 1.78 ലക്ഷം പേര്‍ ചികിത്സയിലുണ്ട്. 5.31 ലക്ഷം പേര്‍ രോഗവിമുക്തരായി. 23,444 പേരാണ് മരിച്ചത്.

കര്‍ണാടകത്തില്‍ 85006 പേര്‍ ചികിത്സയിലുണ്ട്. 2.19 ലക്ഷം പേരുടെ രോഗം മാറി. 5232 പേരാണ് മരിച്ചത്. തമിഴ്നാട്ടില്‍ 52364 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 3.43 ലക്ഷം പേര്‍ രോഗവിമുക്തി നേടി. 6948 പേര്‍ മരിച്ചു. ആന്ധ്രാ പ്രദേശില്‍ 3633 പേരും ഡല്‍ഹിയില്‍ 4369 പേരും ഉത്തര്‍ പ്രദേശില്‍ 3217 പേരും ബംഗാളില്‍ 3017 പേരും മരിച്ചു.

ലോകമെമ്ബാടും 2.46 കോടി ആളുകള്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 1.7 കോടി പേര്‍ രോഗവിമുക്തി നേടി. നിലവില്‍ 66.98 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 8.35 ലക്ഷം പേര്‍ മരിച്ചു. അമേരിക്കയില്‍ 60.46 ലക്ഷം, ബ്രസീലില്‍ 37.64 ലക്ഷം, റഷ്യയില്‍ 9.75 ലക്ഷം, പെറുവില്‍ 6.21 ലക്ഷം എന്നിങ്ങനെയാണ് രോഗം പിടിപെട്ടവരുടെ എണ്ണം. അമേരിക്കയില്‍ 1.84 ലക്ഷം പേരും ബ്രസീലില്‍ 1.18 ലക്ഷം പേരും റഷ്യയില്‍ 16,804 പേരും മരിച്ചു.

Leave a Reply