മോറട്ടോറിയം രണ്ടു വര്‍ഷം വരെ നീട്ടാമെന്ന് റിസര്‍വ് ബാങ്ക്

കൊറോണയുടെ പശ്ചാത്തലത്തില്‍ വായ്പാ തിരിച്ചടവിന് നിലവില്‍ അനുവദിച്ചിരിക്കുന്ന മോറട്ടോറിയം രണ്ടു വര്‍ഷം വരെ നീട്ടാമെന്ന് റിസര്‍വ് ബാങ്ക്. സുപ്രിംകോടതിയെ ആണ് ആര്‍ ബി ഐ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഏതൊക്കെ മേഖലകളില്‍ ആനുകൂല്യം നല്‍കേണ്ടെന്ന് സര്‍ക്കാര്‍ പഠിക്കുകയാണെന്നും കേന്ദ്രത്തിനു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കേന്ദ്ര സര്‍ക്കാരിനേയും റിസര്‍വ് ബാങ്കിനേയും പ്രതിനിധികരിച്ച കൊണ്ടാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

കോറോണയുടെ ആഘാതം ഏറ്റവും കൂടുതല്‍ ഏതെല്ലാം മേഖലകളെയാണ് ബാധിച്ചിരിക്കുന്നത് എന്ന് കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. അതിന് അനുസരിച്ച്‌ മോറോട്ടോറിയം നീട്ടി നല്‍കാമെന്ന് ആണ് ആര്‍ ബി ഐ നിലപാട്.

Leave a Reply